പൃഥ്വിരാജിന്റെ റോബിൻ ഹുഡ് സിനിമ പ്രചോദനമായി: എടിഎം തകർത്ത് മോഷണത്തിന് ശ്രമിച്ച യുവാവ് അറസ്റ്റിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പൃഥ്വിരാജിന്റെ റോബിൻ ഹുഡ് സിനിമ പ്രചോദനമായി: എടിഎം തകർത്ത് മോഷണത്തിന് ശ്രമിച്ച യുവാവ് അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2020, 10:20 am IST
Facebook
Twitter
WhatsAppTelegram

തൃശൂർ: എടിഎം തകർത്ത് മോഷണത്തിന് ശ്രമിച്ചയാൾ പോലീസ് അറസ്റ്റിൽ. പാലക്കാട് സ്വാദേശിയായ 37 കാരൻ രഞ്ജിത്് കുമാറാണ് പിടിയിലായത്. എടിഎം കൗണ്ടറുകൾ കേന്ദ്രീകരിച്ചുള്ള മോഷണത്തിനു രഞ്ജിത്കുമാറിനെ പ്രേരിപ്പിച്ചത് ‘റോബിൻ ഹുഡ്’ സിനിമയാണ്. ഇന്റർനെറ്റിൽ തിരഞ്ഞ് എടിഎം മെഷീനുകളുടെ സുരക്ഷയും പ്രത്യേകതകളും മനസിലാക്കിയ ശേഷമാണ് മോഷണത്തിനിറങ്ങിയത്. രണ്ടിടത്ത് എടിഎം തകർത്ത ഇയാൾ കേരളത്തിലും തമിഴ്‌നാട്ടിലും നിരവധി കേസുകളിൽ പ്രതിയാണ്.

പൃഥ്വിരാജ് നായകനായി 2009ൽ പുറത്തിറങ്ങിയ റോബിൻ ഹുഡ് ചിത്രത്തിന്റെ ഇതിവൃത്തം എടിഎം മോഷണമായിരുന്നു. സച്ചിസേതു രചിച്ച് ജോഷി സംവിധാനം നിർവഹിച്ച ക്രൈം ത്രില്ലർ ചിത്രത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് രഞ്ജിത്് കുമാർ എടിഎം തകർത്തുള്ള മോഷണത്തിനിറങ്ങിയത്. പോലീസ് നൈറ്റ് പട്രോൾ സംഘങ്ങളെ നിരീക്ഷിച്ച് അവർ കടന്നുപോയതിനു ശേഷവുമായിരുന്നു ഇയാളുടെ ഓപ്പറേഷനുകൾ.

എടിഎം മുറി വൃത്തിയാക്കിയാനെത്തിയ സ്ത്രീയാണ് മെഷീന്റെ മുൻഭാഗം കുത്തിപ്പൊളിച്ച നിലയിൽ കണ്ടെത്തിയത്. ബാങ്ക് അധികൃതരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി പണം നഷ്ടപ്പെട്ടിട്ടില്ലെന്നും സ്ഥിരീകരിച്ചു. ഈ സംഭവത്തിൽ അന്വേഷണം നടക്കുമ്പോഴാണ് ഇന്നലെ പുലർച്ചെ ചാലക്കുടിയിലും എടിഎമ്മിൽ മോഷണ ശ്രമം നടന്നത്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എടിഎം തകർക്കാനാണ് ശ്രമം നടന്നത്.

പ്രതിയെ ചാലക്കുടിയിൽ എത്തിച്ച് നടത്തിയ ചോദ്യംചെയ്യലിൽ കുറ്റം സമ്മതിച്ചതിനാൽ അറസ്റ്റ് രേഖപ്പെടുത്തി. എടിഎം തകർക്കാനുപയോഗിച്ച സാധനങ്ങളും ധരിച്ചിരുന്ന വസ്ത്രങ്ങളും കാറിൽനിന്നു കണ്ടെത്തി. പ്രതിയെ ഇന്നു സംഭവ സ്ഥലങ്ങളിലെത്തിച്ചു തെളിവെടുപ്പ് പൂർത്തിയാക്കി കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് കോടതിയിൽ ഹാജരാക്കും.

തമിഴ്‌നാട്ടിലും സ്വദേശമായ പാലക്കാട്ടും വിവിധകേസുകളിൽ പ്രതിയായതോടെ വർഷങ്ങളായി ആലുവ കേന്ദ്രീകരിച്ചായിരുന്നു താമസം. അയൽവാസികളെയും വീട്ടുടമയേയും ടാക്‌സി സർവീസ് കമ്പനി ഉടമയെന്നു ധരിപ്പിച്ചായിരുന്നു ആഡംബര ജീവിതം നയിച്ചത്. സ്വന്തം ടാക്‌സി കാറിലാണു മോഷണത്തിനെത്തിയത്. പോലീസ് അന്വേഷണം വഴിതിരിക്കാൻ ടാക്‌സി കാറിലുള്ള സഞ്ചാരം ഉപകരിക്കുമെന്നും രഞ്ജിത് കണക്കുകൂട്ടിയിരുന്നു.

Tags: BANK ROBBERY
Share
Tweet
SendShare

More News from this section

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies