ചരിത്രം ആവര്‍ത്തിക്കാന്‍ മുംബൈ; തിരുത്തിക്കുറിക്കാന്‍ ഡല്‍ഹി; ഐപിഎല്ലില്‍ ഇന്ന് കലാശപ്പോരാട്ടം
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ചരിത്രം ആവര്‍ത്തിക്കാന്‍ മുംബൈ; തിരുത്തിക്കുറിക്കാന്‍ ഡല്‍ഹി; ഐപിഎല്ലില്‍ ഇന്ന് കലാശപ്പോരാട്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2020, 11:42 am IST
Facebook
Twitter
WhatsAppTelegram

ദുബായ്: ഐപിഎല്ലില്‍ ഇന്ന് കലാശപ്പോരാട്ടം. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് കരുത്തരായ ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 7.30ന് ദുബായിയിലാണ് മത്സരം.

ആദ്യ ക്വാളിഫയറില്‍ ഡല്‍ഹിയെ അനായാസം മറികടന്നതിന്റെ ആത്മവിശ്വാസത്തിലാണ് മുംബൈ ഇന്ന് ഇറങ്ങുന്നത്. നിരവധി തവണ ഫൈനലുകള്‍ കളിച്ചതിന്റെ പരിചയ സമ്പത്തും മുംബൈയ്‌ക്ക് മുന്‍തൂക്കം നല്‍കുന്നു. ബാറ്റിംഗ് നിരയും ബൗളിംഗ് നിരയും മികച്ച ഫോമിലാണ്. രോഹിത് ശര്‍മ്മയും ക്വിന്റണ്‍ ഡീകോക്കും തുടക്കമിടുന്ന ബാറ്റിംഗ് നിരയില്‍ സൂര്യകുമാര്‍ യാദവും ഇഷന്‍ കിഷനും പ്രതിഭ തെളിയിച്ചു കഴിഞ്ഞു. അവസാന ഓവറുകളില്‍ ആഞ്ഞടിക്കാന്‍ പൊള്ളാര്‍ഡും ഹര്‍ദ്ദിക് പാണ്ഡ്യയുമുണ്ട്.

ബൗളിംഗ് നിരയില്‍ ജസ്പ്രീത് ബൂമ്ര തന്നെയാണ് മുംബൈയുടെ വജ്രായുധം. റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്കു കാണിക്കുന്നതിനൊപ്പം വിക്കറ്റ് വീഴ്‌ത്തുന്നതിലും ബൂമ്ര മികവു പുലര്‍ത്തുന്നുണ്ട്. ബൂമ്രയ്‌ക്കൊപ്പം ട്രെന്‍ഡ് ബോള്‍ട്ടും ചേരുമ്പോള്‍ ഡല്‍ഹിയുടെ ബാറ്റിംഗ് നിരയ്‌ക്ക് വിയര്‍പ്പ് ഒഴുക്കേണ്ടി വരുമെന്ന് ഉറപ്പാണ്. രാഹുല്‍ ചഹറും ക്രുനാല്‍ പാണ്ഡ്യയും കീറോണ്‍ പൊള്ളാഡും മധ്യ ഓവറുകളില്‍ അച്ചടക്കത്തോടെയുള്ള പ്രകടനമാണ് പുറത്തെടുക്കുന്നത്.

മറുഭാഗത്ത്, ആദ്യ ക്വാളിഫയറില്‍ മുംബൈയ്‌ക്ക് മുന്നില്‍ കീഴടങ്ങിയെങ്കിലും രണ്ടാം ക്വാളിഫയറില്‍ ഹൈദരാബാദിനെ തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഡല്‍ഹി. ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച പ്രകടനം പുറത്തെടുത്താണ് ഡല്‍ഹിയുടെ വരവ്. പൃഥ്വി ഷായും ശിഖര്‍ ധവാനും നല്‍കുന്ന തുടക്കമാണ് ഡല്‍ഹിയ്‌ക്ക് മുന്നോട്ടുള്ള പ്രയാണത്തിന് ഇതുവരെ കരുത്ത് നല്‍കിയത്. എന്നാല്‍, കഴിഞ്ഞ മത്സരത്തില്‍ ഓപ്പണിംഗിലേയ്‌ക്ക് സ്ഥാനക്കയറ്റം ലഭിച്ച മാര്‍ക്കസ് സ്റ്റോയിനിസും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത് എന്നിവരും ഏത് ബൗളിംഗ് നിരയക്കും വെല്ലുവിളി ഉയര്‍ത്താന്‍ കഴിവുള്ളവരാണ്.

പര്‍പ്പിള്‍ ക്യാപ്പിന് വേണ്ടിയുള്ള പോരാട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്ന കാഗിസോ റബാഡ തന്നെയാണ് ഡല്‍ഹിയുടെ ബൗളിംഗ് ആക്രമണത്തിന് ചുക്കാന്‍ പിടിക്കുന്നത്. 27 വിക്കറ്റുകളാണ് റബാഡ ഇതുവരെ സ്വന്തമാക്കിയത്. ആന്റിച്ച് നോര്‍ച്ചെയുടെ പേസും മാര്‍ക്കസ് സ്റ്റോയിനിസിന്റെ തന്ത്രവും ഡല്‍ഹിയ്‌ക്ക് കരുത്തേകും. അക്‌സര്‍ പട്ടേല്‍, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവരും മികച്ച ഫോമിലാണ്.

Share
Tweet
SendShare

More News from this section

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

Latest News

ഇന്‍സ്റ്റഗ്രാം പോസ്റ്റിനെച്ചൊല്ലി എം.ഇ.ടി കോളജില്‍ വീണ്ടും കൂട്ടത്തല്ല്; ലാത്തിവീശി പൊലീസ്

കുടുംബപ്രശ്നം കലാശിച്ചത് കൊലപാതകത്തിൽ; കോട്ടയത്ത് മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു

‘സതീശനും പിണറായിയും രാജിവെക്കണം’; നിയമസഭയിലേക്ക് മാർച്ച് നടത്തി ബിജെപി; ഗ്യാനേഷ് കുമാറിനെതിരെ പാസാക്കിയ പ്രമേയം കത്തിച്ച് എംഎൽഎമാർ

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബി.ബി. ഗോപകുമാര്‍; നിയമസഭ പിരിച്ചുവിടണമെന്ന് ആവശ്യം

ഇടിമിന്നലും ശക്തമായ മഴയും വരുന്നു; മൂന്ന് ദിവസത്തിനകം തുലാവർഷമെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ഒക്ടോബർ 15നും 16നും വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം

ഇൻഡി നേതാക്കളുടെ ആവശ്യം തള്ളി ചീഫ് ജസ്റ്റിസ്; തെരുവ് പ്രതിഷേധത്തിന് പകരം നിയമവഴി തേടാൻ നിർദേശം

ആകാശത്ത് പറന്ന വിമാനങ്ങള്‍ക്കു പിന്നാലെ ഓടിയ ബാല്യം; ഇന്ന് വ്യോമസേനയിലെ ചരിത്രനേട്ടവുമായി ഭാവന കാന്ത്

ഗുരുദ്വാരയിൽ കയറി മുദ്രാവാക്യം വിളിയും പ്രതിഷേധവും; കെജ്‌രിവാൾ ഉൾപ്പെടെയുള്ള എഎപി നേതാക്കൾക്കെതിരെ എഫ്‌ഐആർ; നടപടി ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റിയുടെ പരാതിയിൽ  

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies