ന്യൂഡൽഹി: ഗൂഗിൾ ഫോട്ടോസ് സ്റ്റോറേജ് സേവനത്തിന് പണം ഈടാക്കാനൊരുങ്ങി ഗൂഗിൾ. 15 ജിബിയ്ക്ക് മുകളിൽ ഫോട്ടോകൾ സ്റ്റോർ ചെയ്യുന്നതിന് പണം ഈടാക്കാനാണ് ഗൂഗിളിന്റെ തീരുമാനം. അടുത്ത ജൂൺ മാസം മുതലായിരിക്കും ഇത് പ്രാബല്യത്തിൽ വരിക.
പതിനഞ്ച് ജിബിയ്ക്ക് മുകളിൽ സ്റ്റോറേജ് വാങ്ങണമെങ്കിൽ പണം നൽകി കൂടുതൽ സ്റ്റോറേജ് സ്പൈസ് വാങ്ങണം. ഫോട്ടോസിനും ഗൂഗിൾ ഡ്രൈവിനും ജി മെയിലിനും ഇത് ബാധകമാണെന്നും പുതിയ പോളിസിയിൽ ഗൂഗിൾ വ്യക്തമാക്കുന്നു. ഉപയോക്താക്കൾ രണ്ടു വർഷമായി ആക്ടീവ് അല്ലെങ്കിൽ ജി മെയിലിലും ഗൂഗിൾ ഡ്രൈവിലും ശേഖരിച്ച വിവരങ്ങൾ ഡിലീറ്റ് ചെയ്യാനുള്ള സംവിധാനവും ഉടൻ നടപ്പാക്കും. ജി മെയിൽ ഡോക്സ്, ഷീറ്റുകൾ, സ്ലൈഡുകൾ, ഡ്രോയിംഗുകൾ, ഫോമുകൾ എന്നീ ഫയലുകളായിരിക്കും ഡിലീറ്റ് ചെയ്യുക.
Comments