400 കോടി വർഷങ്ങൾക്ക് മുൻപ് നടന്ന കൂട്ടയിടി ; ഭൂമിയിൽ സ്വർണം ഉണ്ടായതിങ്ങനെ ; നിർണായക കണ്ടെത്തലുമായി ഗവേഷകർ
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

400 കോടി വർഷങ്ങൾക്ക് മുൻപ് നടന്ന കൂട്ടയിടി ; ഭൂമിയിൽ സ്വർണം ഉണ്ടായതിങ്ങനെ ; നിർണായക കണ്ടെത്തലുമായി ഗവേഷകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2020, 05:59 pm IST
FacebookTwitterWhatsAppTelegram

ഭൂമിയിൽ സ്വർണ്ണം എത്തുന്നത് എവിടെ നിന്നാണ്. ചിലയിടങ്ങളിൽ മാത്രം എങ്ങനെയാണ് സ്വർണ്ണഖനി ഉണ്ടായത്. എപ്പോഴെങ്കിലുമൊക്കെ ഇത്തരമൊരു സംശയം നമ്മളിൽ പലർക്കും ഉണ്ടായിട്ടുണ്ട്. സ്വർണ്ണത്തിന്റെ ഭൂമിയിലെ ഉത്ഭവം എവിടെ നിന്നാണെന്നതിനെ കുറിച്ച് വ്യക്തത തേടുന്നതിനായി ശാസ്ത്രലോകം ഇപ്പോഴും ഗവേഷണം തുടരുകയാണ്. പല പഠനങ്ങളും ഇത് സംബന്ധിച്ച് നടക്കുന്നുണ്ട്. അത്തരത്തിൽ നടത്തിയ ഒരു പഠനത്തിലെ നിർണായക കണ്ടെത്തലുകളാണ് വീണ്ടും ചർച്ചയാകുന്നത്. നേച്ചർ കമ്മ്യൂണിക്കേഷൻസ് ജേണലിൽ ഇത് സംബന്ധിച്ച റിപ്പോർട്ടും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭൂമിയുടെ ഏറ്റവും പുറമെയുള്ള പാളിയായ ഭൂവൽക്കത്തിലാണ് സ്വർണ്ണം കാണപ്പെടുന്നത്. 40 കിലോമീറ്റർ വരെ വ്യാപിച്ചിരിക്കുന്ന പാളിയാണ് ഭൂവൽക്കം. ഭൂവൽക്കത്തിന് താഴെ ഏകദേശം 2900 കിലോമീറ്റർ കനമുള്ള പാളിയായ മാന്റിലിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് ഭൂവൽക്കത്തിലേക്ക് സ്വർണ്ണം എത്താൻ പ്രധാന കാരണമമെന്നാണ് ഗവേഷകർ പഠനത്തിൽ വ്യക്തമാക്കുന്നത്.

രണ്ടു ന്യൂട്രോൺ നക്ഷത്രങ്ങളുടെ കൂട്ടിയിടിയിൽ നിന്നാണ് ഭൂമിയിൽ സ്വർണ്ണം രൂപപ്പെട്ടതെന്നും, അതല്ല തമോഗർത്തം ന്യൂട്രോൺ നക്ഷത്രത്തെ വിഴുങ്ങുന്ന പ്രക്രിയയ്‌ക്കിടെയാണ് സ്വർണ്ണം ഉണ്ടായതെന്നും പറയപ്പെടുന്നുണ്ട്. ലഘു മൂലകങ്ങൾ കൂടിച്ചേർന്ന് ഘന മൂലകങ്ങളായി മാറാനുള്ള എല്ലാ സാഹചര്യങ്ങളും ഈ പ്രക്രിയകൾക്കിടയിൽ ഉണ്ടാകുന്നതിനാലാണ് ഗവേഷകർ ഇത്തരത്തിൽ ഒരു നിഗമനത്തിലെത്തിയത്.

450 കോടി വർഷങ്ങൾക്ക് മുൻപ് ഭൂമി രൂപപ്പെടുമ്പോൾ തന്നെ സ്വർണ്ണം ഉണ്ടായിരുന്നുവെന്നും വിലയിരുത്തപ്പെടുന്നു. ആ സമയം ഭൂമി ചുട്ടു പഴുത്ത അവസ്ഥയിലായിരുന്നതിനാൽ ഘനമൂലകമായ സ്വർണ്ണം ഉരുകിയ നിലയിൽ ഭൂമിയുടെ അടിത്തട്ടിലേക്ക് പോയി. 400 കോടി വർഷങ്ങൾക്ക് മുൻപ് ഛിന്ന ഗ്രഹങ്ങൾ തുടരെ ഭൂമിയിലേക്ക് പതിച്ച ലേറ്റ് ഹെവി ബംബാഡ്‌മെന്റ് എന്ന പ്രതിഭാസം ഉണ്ടായിരുന്നു. ഈ പ്രതിഭാസത്തെ തുടർന്നാണ് ഭൂമിയുടെ അടിത്തട്ടിൽ നിന്നും സ്വർണ്ണം ഉൾപ്പെടെയുള്ളവ മാന്റിലിലേക്കും ഭൂവൽക്കത്തിലേക്കും എത്തുന്നത്. അങ്ങനെയെത്തപ്പെട്ട സ്വർണ്ണമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇന്ന് കുഴിച്ചെടുക്കപ്പെടുന്നവയിലേറെയുമെന്നാണ് പഠനത്തിൽ വ്യക്തമാക്കുന്നത്.

അർജന്റീനിയൻ പാറ്റഗോണിയയെ കേന്ദ്രീകരിച്ചാണ് പുതിയ ഗവേഷണം നടന്നത്. മാന്റലുകളിലുള്ള വിള്ളലുകളാണ് ഭൂവൽക്കത്തിലേക്ക് സ്വർണ്ണമെത്തിക്കുന്നതെന്ന് ഈ മേഖലകളിലെ പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. അതേസമയം ഭൂമിയിലെ എല്ലായിടത്തും മാന്റലിൽ ഇത്തരം വിള്ളലുകൾ ഉണ്ടാകില്ല. മാന്റലിൽ വിള്ളലുകൾ ഉണ്ടായിരിക്കുന്ന സ്ഥലങ്ങൾ സ്വർണ്ണഖനനത്തിന് പേര് കേട്ടവയാണ്.

ഈ കണ്ടെത്തലിന് ശക്തി പകരുന്ന തെളിവും ഗവേഷകർ മുന്നോട്ട് വെയ്‌ക്കുന്നുണ്ട്. ആഫ്രിക്കയിലും തെക്കേ അമേരിക്കയിലുമാണ് ഇന്ന് ലോകത്തെ ഏറ്റവും പ്രധാന സ്വർണ്ണ ഖനന മേഖലകൾ. സൂപ്പർ കോണ്ടിനന്റ് ഗോണ്ട്വാനയുടെ ഭാഗമായിരുന്ന ഇവയ്‌ക്കിടെയിലൂടെ മാന്റിലിലുണ്ടായ കൂറ്റൻ വിള്ളലാണ് ഇവയെ രണ്ടു വൻകരകളാക്കി മാറ്റാൻ കാരണമായത്. അതുവഴി ഉരുകിയൊലിച്ചെത്തി ഭൂവൽക്കത്തിൽ പരന്ന ലാവയിലായിരിക്കാം സ്വർണ്ണത്തെയും എത്തിച്ചതെന്നും പഠനത്തിന് നേതൃത്വം നൽകിയ ഗവേഷകൻ ഗോൺസാലസ് ജെമനസ് വ്യക്തമാക്കി.

പലതരം മൂലകങ്ങൾ നിറഞ്ഞ മാന്റിലിൽ പിന്നീട് സ്വർണ്ണം രൂപീകൃതമായെന്നും പഠനത്തിൽ വിലയിരുത്തുന്നു. ടെക്ടോണിക് ഫലങ്ങളുടെ ചലനത്തിലൂടെയും സ്വർണ്ണം ഉൾപ്പെടെയുള്ള ലോഹങ്ങൾ ഭൂവൽക്കത്തിൽ എത്തിച്ചേർന്നിട്ടുണ്ട്. ഗവേഷണത്തിന്റെ ഭാഗമായി മാന്റിലിൽ നിന്നുള്ള സെനോലിത് ഘടകങ്ങൾ ഗവേഷകർ പരിശോധനയ്‌ക്ക് വിധേയമാക്കി. അഗ്നി പർവ്വത സ്‌ഫോടനങ്ങളിലൂടെ ഭൂവൽക്കത്തിലേക്കെത്തിയ ഇവയിൽ സ്വർണ്ണത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്.

Tags: Gold
ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

ഡൽഹിയിൽ രാജ്യവിരുദ്ധ കലാപം; കടുത്ത നടപടിയിലേക്ക് പോലീസ്; കലാപകാരികളുടെ അറസ്റ്റ് ഉടനുണ്ടാകും

കേരള ബ്ലാസ്റ്റേഴ്സ് കൈമാറ്റം ഉടന്‍? ഐബിഎസ് ഗ്രൂപ്പ് ചര്‍ച്ചയില്‍, വിലയില്‍ തര്‍ക്കം

ഇതോ വിദ്യാർത്ഥി സമരം? പ്രതിഷേധം എന്ന പേരിൽ നടക്കുന്നത് ലഹരി ഉപയോഗവും നൈറ്റ് പാർട്ടിയും; ഓൺലൈൻ ഡെലിവറിക്കാരനെ ആക്രമിച്ച് പിസയും ബർഗറും മോഷ്ടിച്ച് പാറ്റകൾ

ഇന്ത്യന്‍ ആരാധകര്‍ക്ക് വമ്പന്‍ സന്തോഷവാര്‍ത്ത; ബ്രസീല്‍ ദേശീയ ടീം കൊല്‍ക്കത്തയില്‍ കളിച്ചേക്കും

ഐഫോൺ പ്രോ മാക്‌സിൽ നിർമിച്ച വ്യാജ ഇൻവോയ്സും കരാറും; വീണയുടെ പേരിൽ മറ്റൊരു കമ്പനിയും; നിർണായക കണ്ടെത്തലുകളുമായി ഇഡി റിപ്പോർട്ട്

‘ബംഗ്ലാദേശിലെ പോലെ പാര്‍ലമെന്റും ഭരണഘടനയും കത്തിക്കണം, പോലീസിന്റെ തല എറിഞ്ഞുപൊട്ടിക്കണം’; വ്ളോഗര്‍ മുഹമ്മദ് അനസ് അഴിയെണ്ണും; കലാപാഹ്വാനത്തിന് കേസെടുത്ത് പോലീസ്

റാക്കറ്റ് മാറ്റിവെച്ച് ഫുട്‌ബോള്‍ ബൂട്ട്; ഡൊമിനിക് തീം ഇനി ഓസ്ട്രിയന്‍ ക്ലബ്ബിനായി കളിക്കും

പാതിരാത്രിയിൽ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി; പിന്നാലെ വാഹനാപകടം; വയനാട്ടിൽ 16-കാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies