Sunday, March 7 2021
  • Janam TV English
  • Live Audio
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • 🏠
  • News
    • Kerala
    • India
    • Gulf
    • World
  • Sports
  • Defence
  • Life
  • Columns
  • Special
  • Live TV
  • More
    • Video
    • Entertainment
    • Business
    • Culture
    • Tech
    • Variety
    • Vehicle
    • Yatra
    • Viral
    • Pet
    • Factory
No Result
View All Result
Janam TV
  • 🏠
  • News
    • Kerala
    • India
    • Gulf
    • World
  • Sports
  • Defence
  • Life
  • Columns
  • Special
  • Live TV
  • More
    • Video
    • Entertainment
    • Business
    • Culture
    • Tech
    • Variety
    • Vehicle
    • Yatra
    • Viral
    • Pet
    • Factory
No Result
View All Result
Janam TV
TV
Home Columns

കമ്മി നുണക്കഥകൾക്ക് ഒരു നീർകുമിളയുടെ ആയുസ് മാത്രമാണ്; ഇത് പോരാ, പോയി പുതിയത് കൊണ്ടുവരൂ…

വിശ്വ

by Web Desk
Nov 15, 2020, 03:20 pm IST
കമ്മി നുണക്കഥകൾക്ക് ഒരു നീർകുമിളയുടെ ആയുസ് മാത്രമാണ്; ഇത് പോരാ, പോയി പുതിയത് കൊണ്ടുവരൂ…

അമിത് ഷായുടെ മകൻ ജയ് ഷായുടെ കമ്പനിയുടെ സ്വത്ത് 50,000 രൂപയിൽ നിന്ന് 80 കോടി ഒരൊറ്റ വർഷം കൊണ്ട് വർധിച്ചത് വാർത്ത ആയപ്പോൾ അമിത് ഷാ രാജി വച്ചോ ? പക്ഷെ മകൻ മയക്ക് മരുന്ന് കേസിൽ പെട്ട ഉടനെ കോടിയേരി ബാലകൃഷ്ണന്‍
രാജി വച്ചത് കണ്ടോ? അതാണ് ധാർമ്മികത… ” ചാനലുകളിലും പത്രങ്ങളിലും കമ്മികളും സിപിഎം നേതാക്കളും കുറച്ചു ദിവസങ്ങൾ ആയി വാരി വിതറുന്ന ക്യാപ്സ്യൂൾ ആണിത്…

കമ്മികളുടെ മീഡിയ കണ്ടെന്റ് പ്ലേസ്മെന്റ് കിടിലൻ ആണ്… ഒരേ നുണ തന്നെ എല്ലാവരും കൂടി നല്ല കോണ്ഫിഡൻസിൽ അങ്ങോട്ട് എല്ലായിടത്തും ഉറച്ചങ്ങു പറയും. 2 ഉം 2 ഉം 5 എന്ന് ഒരു ഹാളിലെ എല്ലാവരും ഒരുമിച്ചു പറയുമ്പോൾ 4 എന്ന ശരിയായ ഉത്തരം അറിയുന്ന നിങ്ങൾ ആദ്യം ഒന്നു പതറും… ശരിയല്ലേ… ? അത് പോലെയാണ് ജയ് ഷാ യുടെ കമ്പനിയുടെ പേരിലുള്ള നുണയും…അവരോടു ഒരൊറ്റ ചോദ്യം ചോദിക്കുക… ” നിങ്ങൾ പറയുന്ന ഈ കമ്പനി ജയ് ഷാ യുടെ കാലയളവിൽ എത്ര ലാഭം ആണ് ഉണ്ടാക്കിയത് ” എന്നു ചോദിക്കൂ… അവർ ഉത്തരം പറയട്ടെ…

ജയ്ഷായുടെ കമ്പനിയിൽ ജയ്ഷാ ചേരുന്നത് 2015 ൽ ആണ്. 2 വർഷം പോലും തികയാതെ ആ കമ്പനി പൂട്ടി പോവുകയും ചെയ്തു. ജയ് ഷാ ചേരുന്നതിന് മുൻപും 2013 മുതൽ കമ്പനി അടച്ചു പൂട്ടുന്നത് വരെയും ആ കമ്പനി ബാലൻസ് ഷീറ്റിൽ നഷ്ടം/ ലോസ്സ് മാത്രമാണ് ഉണ്ടാക്കിയത്. സ്വത്ത് വർധിപ്പിക്കാൻ ആയി കമ്പനി ഒരിക്കൽ പോലും ലാഭം / profit ഉണ്ടാക്കിയിട്ടേ ഇല്ല… 10 പൈസ ലാഭം ഉണ്ടാക്കാൻ കഴിയാത്ത കമ്പനിയിൽ പിന്നെ എങ്ങനെ ആണ് സ്വത്ത് വർധനവ് ഉണ്ടായി എന്നു കമ്മികൾ പറയുന്നത്..?
അവർ പറയുന്നത് Turnover / വിറ്റുവരവിനെ കുറിച്ചാണ്, ലാഭത്തെ കുറിച്ചോ, asset base / സ്വത്തിനെ / ആസ്തിയെ കുറിച്ചോ അല്ല… മനസ്സിലായോ ?
തോറ്റ എംപി രാജേഷിനെ പോലെ +2 ബേസിക് അക്കൗണ്ടിംഗ് പരിജ്ഞാനം പോലും ഇല്ലാത്ത വിഡ്ഢികൾ ആണ് ഇവരുടെ ദേശീയ നേതാക്കൾ പോലും… വെറുതെ താത്വികം ഒക്കെ പറഞ്ഞു നടക്കുന്ന ഇവർക്ക് പ്ലസ് ടു കൊമേഴ്‌സ് പഠിക്കുന്ന കുട്ടികൾക്ക് അറിയുന്ന Accounting Terminology പരിചയം പോലും ഇല്ല എന്ന് നിങ്ങൾക്ക് മനസിലാക്കി തരാം…

എന്തായിരുന്നു The Wire ജേർണലിസ്റ്റ് കണ്ടു പിടിച്ച ജയ് ഷാ എന്ന അമിത് ഷായുടെ മകന്റെ സ്ഥാപനത്തിലെ സ്വത്ത് വർദ്ധനവിന്റെ പിന്നലെ ആ മഹാദ്‌ഭുതം ??.

ചില അടിസ്ഥാന സാങ്കേതിക അക്കൗണ്ടിംഗ് പദങ്ങൾ ആദ്യമേ ഒന്ന് പറഞ്ഞു പോകട്ടെ. കമ്പനി ബിസിനസ്സ് ചെയ്യുന്നതിൽ നിന്ന് ഉണ്ടാകുന്ന വരുമാനത്തെ revenue/ Turnover / വിറ്റു വരവ് എന്നൊക്കെ പറയും. ആ വിറ്റുവരവിൽ നിന്ന് ആകെ ചെലവ് / expenses / Overheads / ടാക്സ് ഒക്കെ കുറച്ചു കഴിഞ്ഞു കിട്ടുന്ന മാർജിൻ ആണ് പ്രോഫിറ്റ് . ഇനി ആ ചെലവ് വിറ്റു വരവിനേക്കാൾ കൂടുതൽ ആണെങ്കിൽ അത് നഷ്ടം / Loss എന്നാണ് പറയുന്നത്. ബാലൻസ്ഷീറ്റിൽ ആ നഷ്ടം വരുന്ന തുക കാണിക്കുന്നത് () ഈ ബ്രാക്കറ്റിനു അകത്താണ്. ബ്രാക്കറ്റിനു അകത്തെ തുക നഷ്ടം അല്ലെങ്കിൽ നെഗറ്റിവ് ആണ് കാണിക്കുന്നത്.

അമിത് ഷാ യുടെ കുടുംബം ആദ്യകാലം മുതൽക്കേ പാരമ്പര്യമായി വലിയ ബിസിനസ്സുകാരാണ്. പോളിത്തീൻ പാർട്ടിക്ക്ൾസിന്റെ ട്രേഡിങിൽ വളരെ ശ്രദ്ധേയ സാന്നിധ്യം ഉണ്ട് കുടുംബത്തിന്. അത് കൂടാതെ പിന്നെയുളള പ്രധാന ബിസിനസ്സ് ഷെയർ ട്രേഡിങ് , കമ്മോഡിറ്റി ട്രേഡിങ്ങ് ഒക്കെ ആണ്. ജയ് ഷാ ക്ക് സ്വന്തം ആയി ഈ രണ്ടു ബിസിനസ്സ് നടത്തുന്ന കമ്പനികൾ വേറെ തന്നെ ഉണ്ട്. വിവാദമായ ബിസിനസ്സിൽ ജയ് ഷായുടെ കമ്പനി ആയ Temple Enterprises Pvt Ltd ൽ ജയ് ഷാ ചേരുന്നത് തന്നെ 2015 ജനുവരി മാസം മാത്രമാണ്. ആ ബിസിനസ്സ് വര്ഷം അവസാനിക്കാൻ കേവലം 2 മാസം മാത്രം ഉള്ളപ്പോൾ. ആ വർഷത്തെ കമ്പനിയുടെ ബാലൻസ് ഷീറ്റിൽ ജയ് ഷാ ചേരുന്നതിനു മുൻപും ജയ് ഷാ ചേർന്ന് കഴിഞ്ഞു 2016 പകുതിയോടെ കമ്പനി അടച്ചു പൂട്ടുന്ന വരെയും കമ്പനി Loss /നഷ്ടം മാത്രമേ ഉണ്ടാക്കിയിട്ടുള്ളൂ, ഒരിക്കൽ പോലും ലാഭം ഉണ്ടാക്കിയതായി കമ്പനിയുടെ കണക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.. മാത്രമല്ല Pvt Ltd കമ്പനി ആയി രജിസ്റ്റർ ചെയ്തിരിക്കുന്നത് കൊണ്ട് ടെമ്പിൾ എന്റർപ്രൈസസ് നു കൃത്യമായി ബാലൻസ് ഷീറ്റും കൂടാതെ മറ്റു ഔദ്യോഗിക രേഖകളും സർക്കാരിലേക്ക് കാണിക്കേണ്ടതുണ്ട്. കമ്പനിയുടെ ആ ബാലൻസ് ഷീറ്റ് അടക്കമുള്ള വിവരങ്ങൾ നമ്മളെ പോലുള്ള സാധാരണക്കാർക്ക് കാണുവാനും പരിശോധിക്കുവാനും Ministry of Corporate Affairs വെബ്സൈറ്റിൽ കൊടുത്തിട്ടും ഉണ്ട്. ആർക്കു വേണമെങ്കിലും എപ്പോൾ വേണമെങ്കിലും പരിശോധിക്കാൻ അവസരവും ഉണ്ട്.
Temple Enterprises Pvt Ltd കമ്പനിയുടെ 2016 സാമ്പത്തിക വർഷത്തെ ഓഡിറ്റഡ് ബാലൻസ് ഷീറ്റ് ഇവിടെ കാണാം..

പിന്നെ എന്ത് തെളിവ് വച്ചാണ് ഇവർ ഈ കള്ളം പ്രചരിപ്പിക്കുന്നത്. അതിനെ കുറിച്ചു പറയാം..

The Wire ൽ വന്ന വിഡ്ഢി ലേഖനത്തിൽ അത് എഴുതിയ രോഹിണി സിംഗ് പറയുന്ന കണക്കുകൾ തുടങ്ങുന്നത് തന്നെ 2013 , 2014 കാലഘട്ടത്തെ കണക്കുകൾ പറഞ്ഞു കൊണ്ടാണ് . അത് കഴിഞ്ഞു 3 വര്ഷം കഴിഞ്ഞാണ് ജയ് ഷാ കമ്പനിയിൽ എത്തുന്നത് എങ്കിലും നമുക്കും അവിടെ, 2013 ൽ നിന്ന് തന്നെ തുടങ്ങിയേക്കാം.. 2013 സാമ്പത്തിക വര്ഷം മേല്പറഞ്ഞ ടെമ്പിൾ എന്റർപ്രൈസസ് കമ്പനി -6230 Rs നഷ്ടം രേഖപ്പെടുത്തിയപ്പോൾ 2014 വര്ഷം കമ്പനി -1724 Rs നഷ്ടം രേഖപ്പെടുത്തിയാണ്‌ സാമ്പത്തിക വർഷത്തെ ബിസിനസ്സ് അവസാനിപ്പിച്ചത് എന്ന് ലേഖനത്തിൽ രോഹിണി സിംഗ് തന്നെ പറയുന്നു. പക്ഷെ വിദഗ്ദ്ധമായി ആ വർഷങ്ങളിലെ മൊത്തം വിറ്റു വരവ് / Turnover എത്ര എന്ന് മനഃപൂർവ്വം മറച്ചുവെക്കുന്നു. എന്നാൽ തൊട്ടടുത്ത 2015 , 2016 വർഷങ്ങളിൽ രോഹിണി സിംഗ് കമ്പനിയുടെ ലാഭത്തെ/ നഷ്ടത്തെ കുറിച്ച് മിണ്ടാതെ നേരെ വിറ്റു വരവ്/Turnover മാത്രം പരാമർശിക്കുന്നു. 2015 വർഷത്തിൽ വിറ്റു വരവ് 50,000 രൂപ ആയിരുന്നതിൽ നിന്ന് നേരെ 2016 സാമ്പത്തിക വര്ഷം 80 കോടിയിൽ എത്തിയതാണ് വലിയ കണ്ടെത്തൽ ആയി Wire പത്രം പറയുന്നത്. പക്ഷെ ആ വര്ഷം കമ്പനി ലാഭമാണോ നഷ്ടമാണോ ഉണ്ടാക്കിയത് എന്ന് രോഹിണി സിംഗ് പറയുന്നില്ല.

പക്ഷെ മുൻ വര്ഷങ്ങളിലെ ചെറിയ നഷ്ടങ്ങളെ പറ്റി പറഞ്ഞിട്ടുള്ള ലേഖിക പക്ഷെ 2016 ൽ ലാഭമാണോ നഷ്ടമാണോ എന്ന് പറയാതെ 50,000 ൽ നിന്ന് 80 കോടി വിറ്റു വരവ് നേടിയ കഥ മാത്രമേ പറയുന്നുള്ളൂ. മുകളിൽ കൊടുത്തിട്ടുള്ള ലിങ്കിൽ പറയുന്ന
കണക്കുകൾ നിങ്ങൾ പരിശോധിച്ചാൽ 2016 ൽ 80 കോടി വിറ്റു വരവ് ഉണ്ടാക്കിയ കമ്പനി പക്ഷെ ആ വര്ഷം കച്ചവടം അവസാനിപ്പിച്ചത് 1.48 കോടി നഷ്ടത്തിൽ ആണെന്ന് നിങ്ങൾക്ക് തന്നെ മനസിലാക്കാം. അതായത് മുൻ വര്ഷങ്ങളിലെ പോലെ തന്നെ കമ്പനി നഷ്ടത്തിൽ തന്നെ. പക്ഷെ 2015 ജയ് ഷാ ചേർന്ന ശേഷം അത് കൊടിയ നഷ്ടം ആയി കോടികളിൽ എത്തി 2016 ൽ ബിസിനസ്സ് അവസാനിപ്പിക്കുകയും ചെയ്തു. ഇതിൽ വിവാദം എവിടെയാണ്.? ലേഖനം എഴുതിയ രോഹിണി സിംഗിന്‌
തന്നെ ഈ വിവരങ്ങൾ കിട്ടുന്നത് കമ്പനി പബ്ലിക്കിനായി വെച്ചിരിക്കുന്ന കമ്പനി ഡാറ്റയിൽ നിന്നുതന്നെ ആണ് എന്നതാണ് രസകരം..

ഇനി 50,000 ത്തിൽ നിന്ന് 80 കോടിയിൽ ഒറ്റ വര്ഷം കൊണ്ട് എത്തിയ കാര്യം പരിശോധിക്കാം.. ടെമ്പിൾ എന്റർപ്രൈസസ് എന്ന കമ്പനി ചെയ്യുന്ന ബിസിനസ്സ് കമ്മോഡിറ്റി ട്രേഡിങ് ആണ്. കമ്മോഡിറ്റി ട്രേഡിങ് എന്നാൽ വലിയ ക്വാണ്ടിറ്റിയിൽ ഉൽപ്പന്നങ്ങൾ ട്രേഡ് ചെയ്യാനായി വാങ്ങുന്നു, ചെറുതായി വില കൂടുമ്പോൾ അത് ഉടനെ മറിച്ചു വിൽക്കുന്നു. ക്വാണ്ടിറ്റി കൂടുതൽ ഉള്ളത് കൊണ്ട് മാർജിൻ ചെറുതാണ് എങ്കിലും കാര്യമായ ലാഭം കിട്ടും. കൂടുതൽ Volume ബിസിനസ് ചെയ്യുമ്പോൾ ഉണ്ടാകുന്ന ഗുണം, ഇന്ന് വാങ്ങുന്നത് ചിലപ്പോൾ നാളെ വിൽക്കും എന്നത് കൊണ്ട് സ്റ്റോക്ക് ചെയ്യേണ്ട ആവശ്യം പോലും വരുന്നില്ല. ഇന്ന് ഒരു കോടി രൂപയുടെ സ്റ്റോക്ക് വാങ്ങിയാൽ നാളെ അത് ഒരു കോടിയിൽ നിന്ന് വില കൂടുന്ന മുറയ്ക്ക്‌ ഉടനെ വിൽക്കും. അങ്ങനെ 10 ദിവസം ഒരു കോടി വച്ച് ബിസിനസ്സ് ചെയ്താൽ തന്നെ Turnover 10 കോടി ആയില്ലേ ? പക്ഷെ ലാഭം നോക്കിയാൽ ചിലപ്പോൾ 1 ലക്ഷം രൂപ പോലും കാണില്ല.. അതാണ് കമ്മോഡിറ്റി ട്രേഡിങിന്റെ പ്രത്യേകത.. കമ്മോഡിറ്റി നിങ്ങൾക്ക് ഇറക്കുമതി ചെയ്തു ട്രേഡ് ചെയ്യാനും കയറ്റുമതിക്കാർക്ക് വിൽക്കാനും സാധിക്കും. ബാങ്ക് അതിനു വേണ്ടി നിങ്ങൾക്ക് Letter of Credit സൗകര്യം തരും. Letter of credit (LC ) എന്നാൽ ഒരു Non Funded ബാങ്കിങ് Credit ആണ്. അതായത് LC യിൽ നിങ്ങൾക്ക് ബാങ്ക് ഒറ്റ പൈസ പോലും പണം ആയി തരുന്നില്ല. പകരം ബാങ്ക് നിങ്ങൾ ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നത്തിന്റെ Supplier ക്ക് ഒരു ലെറ്റർ ഇഷ്യൂ ചെയ്യും. അതായത് ഉൽപ്പന്നം ഇറക്കിയാൽ ഉടനെ നിങ്ങൾ അവർക്ക് പണം കൊടുത്തിരിക്കും എന്ന് ബാങ്ക് സപ്ലയർക്ക് ഉറപ്പ് നൽകുന്നു. അഥവാ ഇറക്കുമതി ചെയ്യുന്ന ആൾ കൊടുത്തില്ല എങ്കിൽ മാത്രം ബാങ്കിന് അത് കൊടുക്കേണ്ടി വരും. അല്ലാതെ ബാങ്ക് LC യുടെ രൂപത്തിൽ 10 പൈസ ലോണ് വഴി പണമായി കൊടുക്കുന്നില്ല.. ജയ് ഷായുടെ കമ്പനിക്കും NBFC ആയ KIFS എന്ന ധനകാര്യ സ്ഥാപനം LC ആണ് തുറന്നു കൊടുത്തത്. അല്ലാതെ ലോൺ അല്ല. ഇങ്ങനെ വാങ്ങുന്ന ഉൽപ്പന്നം ബാങ്ക് പറയുന്ന ഗോഡൗണിൽ ബാങ്കിന്റെ കസ്റ്റഡിയിൽ ബാങ്കിന്റെ hypothecation മാർക്ക് ചെയ്തു സൂക്ഷിക്കുന്നു. അവിടെ നിന്ന് ആ ഉൽപ്പന്നത്തിന്റെ സ്റ്റോക്ക് റിലീസ് ചെയ്യാൻ ബാങ്കിന്റെ അനുവാദം വേണം താനും.. ഇതിലും ഒരു വിവാദവും ഇല്ല താനും….

ചുരുക്കം പറഞ്ഞാൽ Wire മാഗസിൻ പറയാൻ ശ്രമിച്ച ആ അപസർപ്പക കഥ ഒറ്റ വര്ഷം കൊണ്ട് ആ 50000 രൂപയിൽ നിന്ന് 80 കോടിയിൽ എത്തിയ ആ കുതിപ്പ് ആയിരുന്നു. ആ പ്രസക്ത ഭാഗം വിവാദമാക്കാൻ അവർക്ക് സാധിക്കുകയും ചെയ്തു. എന്നാൽ അതിലെ നഷ്ടം 1.48 കോടി രൂപ എന്നത് മറച്ചും വച്ചു അതോ കമ്പനി ബാലൻസ്ഷീറ്റിൽ ബ്രാക്കറ്റിൽ കൊടുത്ത തുക ആയത് കൊണ്ട് 1.48 കോടി രൂപ നഷ്ടം ആണ് എന്ന് മനസ്സിലാക്കാൻ ഉള്ള സാമാന്യ അക്കൗണ്ടിംഗ് – ഇക്കണോമിക്സ് പരിജ്ഞാനം ഇല്ലാത്തവർ ആണോ ഈ കള്ളക്കഥ ഏറ്റെടുത്ത ഇപ്പോഴും ഇതേ നുണ പറഞ്ഞു ജീവിക്കുന്ന കള്ള കമ്മികളും ലിബറൽ നാലാം ലിംഗ മാദ്ധ്യമവർഗ്ഗവും.??.

പറഞ്ഞു വരുമ്പോൾ പണ്ട് കുറച്ചു നാൾ മുൻപ് BEML എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ ബാലൻസ്ഷീറ്റിൽ അസ്സെറ്റിന്റെ Carrying value കണ്ടു തെറ്റിദ്ധരിച്ചു പാലക്കാട്ടെ തോറ്റ എംപി രാജേഷ് പരസ്യമായി തികഞ്ഞ മണ്ടത്തരം പുലമ്പിയത് പോലെ തന്നെ ആയി അമിത് ഷാ യുടെ മകൻ ജയ് ഷായുടെ കമ്പനി ആയ ടെമ്പിൾ എന്റർപ്രൈസസിന്റെ കഥയും… ഒരു അല്പം സമയം ചിലവിട്ട് ചിന്തിച്ചു എങ്കിൽ ഇത് പോലുള്ള നട്ടാൽ മുളക്കാത്ത തിരക്കഥകൾക്ക് വേണ്ടി സമയം കളയണോ എന്ന് ആരും ചിന്തിച്ചു പോകും. പക്ഷെ the wire പോലുള്ള മാദ്ധ്യമ സ്ഥാപനം തികച്ചും തെറ്റിദ്ധരിപ്പിക്കുന്ന ആന്റി മോഡി – ആന്റി ബിജെപി വാർത്തകൾ സൃഷ്ടിക്കാൻ വേണ്ടി പണം ഇറക്കി ഉണ്ടാക്കിയ മഞ്ഞ മാദ്ധ്യമം ആണ്. അപ്പോൾ ഒരു ചെറിയ കാലയളവിലെക്ക് ആയാലും ഒരു വിവാദം ഉണ്ടാക്കി അതിന്റെ പേരിൽ ബിജെപി യെ കരി വാരിതേക്കാൻ കിട്ടിയ അവസരം അവർ പ്രയോജനപ്പെടുത്തി എന്ന് പറയുന്നതാവും ശരി. അല്ലെങ്കിൽ വാങ്ങുന്ന പണത്തിനു വേണ്ടി ജോലി ചെയ്തു കൊണ്ട് കള്ളക്കഥകൾ പടച്ചു വിടുന്നു എന്നും പറയാം..

ഒരിക്കൽ കൂടി ഊന്നി പറയട്ടെ. പണ്ട് ഇന്റർനെറ്റ് യുഗത്തിന് മുൻപ് , പ്രിന്റ് മീഡിയ അരങ്ങു വാഴുന്ന കാലത്തു ഇടത് മാദ്ധ്യമ പ്രവർത്തകർ പടച്ചുവിടുന്ന ഞെട്ടിക്കുന്ന സംഘപരിവാർ വിരുദ്ധ കഥകൾ കേട്ടാണ് ജനങ്ങൾ സംഘപരിവാറിനെ വിലയിരുത്തിയത്. അങ്ങനെ ഗർഭിണികളും അവരുടെ ഗർഭം കുത്തി തുറന്ന ത്രിശൂലങ്ങളും അതിൽ കോർത്ത ഗർഭസ്ഥ ശിശു കഥകളും ഒക്കെ ഹിറ്റായി ഓടിയ കഥകൾ ആണ്.. എന്നാൽ ഇന്റർനെറ്റും മൊബൈലും കമ്പ്യൂട്ടറും വിരൽ തുമ്പിൽ നിങ്ങൾക്ക് ലോകത്തെ എന്ത് വിവരങ്ങളും കൊണ്ട് തരുന്ന രീതിയിലേക്ക് സാങ്കതികതയും ലോകവും വളർന്നപ്പോൾ ഇടത് കമ്മ്യൂണിസ്റ്റ് മാദ്ധ്യമ കൂലി എഴുത്തുകാർ പടച്ചുവിടുന്ന കഥകൾക്ക് ഏറ്റവും കൂടിയാൽ അര മണിക്കൂർ മാത്രമാണ് ആയുസ്സ് , ചിലപ്പോൾ 10 മിനുട്ടിൽ താഴെയും. പക്ഷെ ഇന്നലെകളിൽ ആയിരുന്നു എങ്കിൽ ആ എഴുതിയത് സത്യമാക്കി മാറ്റാൻ കെൽപ്പുള്ള ചരിത്രകാരന്മാരും മാദ്ധ്യമ പ്രവർത്തകരും ഇവിടെ കമ്മികൾക്ക് ഉണ്ടായിരുന്നു..

പക്ഷെ ഇന്ന് കമ്മി നുണക്കഥകൾക്ക് ആയുസ്സില്ല . അതിന്റെ ആയുസ്സു ഒരു നീർകുമിളയുടെ ആയുസ്സ് മാത്രമാണ്…ഇന്ന് രാവിലെ ഏതേലും ഓണ്ലൈൻ സംഘി ഉറക്കം എഴുന്നേറ്റ് വരുന്ന വരെയെ നിങ്ങളുടെ നുണകൾക്ക് ഒക്കെ ആയുസ്സ് ഉള്ളൂ കമ്മികളെ… ഇത് പോരാ, പോയി പുതിയത് കൊണ്ടു വാ…

വീഡിയോ വാർത്തകൾക്ക് ജനം ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.
Tags:
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

Related News

ഇസ്ലാമിക ഭീകരതയുടെ അഴിഞ്ഞാട്ടം ഒരു ജീവന്‍ കൂടി എടുത്തപ്പോള്‍

ഇസ്ലാമിക ഭീകരതയുടെ അഴിഞ്ഞാട്ടം ഒരു ജീവന്‍ കൂടി എടുത്തപ്പോള്‍

എല്‍ദോസ് കുന്നപ്പള്ളി എന്ന പ്രതീകം

എല്‍ദോസ് കുന്നപ്പള്ളി എന്ന പ്രതീകം

ചുഴലിക്കാറ്റ് കേരളം കടന്നു പോകുന്നത് വരെ അതീവ ജാഗ്രത പാലിക്കണം; പ്രളയ സാധ്യതയില്ലെന്ന് മുഖ്യമന്ത്രി

മരണഭയത്തില്‍ ഉഴലുന്ന പിണറായി

സത്യക്രിസ്ത്യാനിയായ ജിയോ ബേബിയുടെ സ്വാമി നിന്ദ

സത്യക്രിസ്ത്യാനിയായ ജിയോ ബേബിയുടെ സ്വാമി നിന്ദ

പിന്‍വാതില്‍ നിയമനത്തിന് മാത്രമായി ഒരു സര്‍ക്കാര്‍

പിന്‍വാതില്‍ നിയമനത്തിന് മാത്രമായി ഒരു സര്‍ക്കാര്‍

പിണറായി തള്ളുകളുടെ അഞ്ചുവര്‍ഷം

പിണറായി തള്ളുകളുടെ അഞ്ചുവര്‍ഷം

Load More

Latest News

50,000 വോട്ടുകൾക്ക് മമത പരാജയപ്പെടും; നന്ദിഗ്രാമിൽ താമരവിരിയുന്നതിനായി പ്രവർത്തിക്കുമെന്ന് സുവേന്ദു അധികാരി

50,000 വോട്ടുകൾക്ക് മമത പരാജയപ്പെടും; നന്ദിഗ്രാമിൽ താമരവിരിയുന്നതിനായി പ്രവർത്തിക്കുമെന്ന് സുവേന്ദു അധികാരി

ഗോവ വിമോചന ദിനം ഇന്ന്; ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ബംഗാൾ ജനതയ്ക്ക് ആവേശമാകാൻ പ്രധാനമന്ത്രി; മെഗാ റാലിയെ ഇന്ന് അഭിസംബോധന ചെയ്യും

അനന്തപുരിയിൽ വിജയയാത്രയ്ക്ക് ഇന്ന് പരിസമാപ്തി; പൊതുസമ്മേളനത്തെ അമിത് ഷാ അഭിസംബോധന ചെയ്യും

അനന്തപുരിയിൽ വിജയയാത്രയ്ക്ക് ഇന്ന് പരിസമാപ്തി; പൊതുസമ്മേളനത്തെ അമിത് ഷാ അഭിസംബോധന ചെയ്യും

ബംഗാൾ തെരഞ്ഞെടുപ്പ്: 13 സ്ഥാനാർത്ഥികളുടെ പട്ടിക കോൺഗ്രസ് പുറത്തുവിട്ടു; ഒരു വനിത മാത്രം

ബംഗാൾ തെരഞ്ഞെടുപ്പ്: 13 സ്ഥാനാർത്ഥികളുടെ പട്ടിക കോൺഗ്രസ് പുറത്തുവിട്ടു; ഒരു വനിത മാത്രം

ഗള്‍ഫിലേക്കു പോകണമെങ്കില്‍ കീശ കാലിയാകും; നിരക്ക് കുത്തനെ കൂട്ടി വിമാനക്കമ്പനികള്‍

യാത്രക്കാരന്റെ ശല്യം സഹിക്കാതെ വിമാനം അടിയന്തരമായി താഴെയിറക്കി; സംഭവം പാരീസ് – ഡൽഹി യാത്രയ്ക്കിടെ

രാമായണത്തിന്റെ ഗ്ലോബൽ എൻസൈക്ലോപീഡിയ പുറത്തിറക്കി യോഗി ആദിത്യനാഥ്

രാമായണത്തിന്റെ ഗ്ലോബൽ എൻസൈക്ലോപീഡിയ പുറത്തിറക്കി യോഗി ആദിത്യനാഥ്

സ്വര്‍ണ്ണക്കടത്ത് കേസ്; സാമ്പത്തിക നിക്ഷേപം നടത്തിയ മലപ്പുറം സ്വദേശി പിടിയില്‍

സ്വർണ്ണക്കടത്ത് കേസ്; അഭിഭാഷകയെ കസ്റ്റംസ് ചോദ്യം ചെയ്യും

സൈനിക സംവിധാനങ്ങൾ പൂർണമായി സ്വദേശിവൽക്കരിക്കണമെന്ന് പ്രധാനമന്ത്രി; സൈന്യത്തെ ഭാവി ശക്തിയാക്കി മാറ്റണം

സൈനിക സംവിധാനങ്ങൾ പൂർണമായി സ്വദേശിവൽക്കരിക്കണമെന്ന് പ്രധാനമന്ത്രി; സൈന്യത്തെ ഭാവി ശക്തിയാക്കി മാറ്റണം

Load More

  • About
  • Contact
  • Careers
  • Privacy Policy
  • Terms of Services
  • Apps
  • Live TV
© 2020, Janam Multimedia Limited
No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© 2020, Janam Multimedia Limited

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms below to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist