ദോഹ: ഖത്തറില്‍ കൊറോണ നിയന്ത്രണങ്ങളെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന 44 വിദ്യാഭ്യാസ, പരിശീലന സ്ഥാപനങ്ങൾക്കു കൂടി നേരിട്ടു ക്ലാസ് നടത്താന്‍ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതി. 19 ട്യൂഷന് സെന്ററുകള്‍, ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസ, പരിശീലനങ്ങള്‍ക്കുള്ള 12 കേന്ദ്രങ്ങള്‍, 6 അഡ്മിനിസ്ട്രേറ്റീവ് പരിശീലന കേന്ദ്രങ്ങള്‍, 4 കംപ്യൂട്ടര്‍ പരിശീലന കേന്ദ്രങ്ങള്‍ എന്നിവക്കാണ് അനുമതി. മന്ത്രാലയത്തിന്റെ വെബ് സൈറ്റില്‍ ഈ സ്ഥാപനങ്ങളുടെ വിശദവിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. മുഖ്യമായും മാനേജ്മെന്റ് പരിശീലനം, വിദേശഭാഷ പഠനം, ഐസിടി, വിഷ്വല്‍ ആര്‍ട്സ്, മെന്റല്‍ ഗെയിംസ്, പ്രത്യേക പ്രോഗ്രാമുകള്‍ എന്നിവ നടത്തുന്നവയാണ് ഈ സ്ഥാപനങ്ങള്‍.
Comments