ഇരുനിലവട്ട ശ്രീകോവിലുളള ഐരാണിക്കുളം മഹാദേവക്ഷേത്രം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Temple

ഇരുനിലവട്ട ശ്രീകോവിലുളള ഐരാണിക്കുളം മഹാദേവക്ഷേത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2020, 11:59 am IST
FacebookTwitterWhatsAppTelegram

പുരാതനമായ നിരവധി ക്ഷേത്രങ്ങള്‍ കേരളത്തിലുണ്ട്. അതിലൊന്നാണ് ഐരാണിക്കുളം മഹാദേവക്ഷേത്രം. കേരളത്തിലെ തന്നെ ഏറ്റവും വലിയ ഇരുനിലവട്ട ശ്രീകോവിലും ബലിക്കല്ലുകളും ചതുരാകൃതിയിലുള്ള ശ്രീകോവിലും ഐരാണിക്കുളം ക്ഷേത്രത്തിലെ പ്രത്യേകതയാണ്. ആയിരത്തി അഞ്ഞൂറ് വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രം പരശുരാമന്‍ സ്ഥാപിച്ചു എന്ന് കരുതപ്പെടുന്ന നൂറ്റിയെട്ട് ശിവ ക്ഷേത്രങ്ങളില്‍ ഒന്നായി കണക്കാക്കുന്നു. തൃശ്ശൂര്‍ ജില്ലയിലെ മാളയിലെ ഐരാണിക്കുളം ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ തന്നെ അപൂര്‍വ്വ വിഗ്രഹ രൂപത്തിലുള്ള ശിവപ്രതിഷ്ഠകളില്‍ ഒന്നാണ് ഇവിടെയുള്ളത്. തെക്കേടത്തപ്പനും വടക്കേടത്തപ്പനും എന്നിങ്ങനെ രണ്ട് പ്രധാന മൂര്‍ത്തികളാണ് ക്ഷേത്രത്തില്‍ ഉളളത്.

രണ്ടും പരമശിവനെ തന്നെയാണ് സങ്കല്‍പ്പിച്ചിരിക്കുന്നത്. വലിയ വൃത്താകൃതിയിലുള്ള രണ്ടുനില ശ്രീകോവിലിലുള്ള ശിവലിംഗ പ്രതിഷ്ഠയാണ് തെക്കേടത്തപ്പന്‍. ത്രേതായുഗത്തില്‍ പരശുരാമന്‍ ധ്യാനത്തിലിരുന്ന സ്ഥലമായിരുന്നു തെക്കേടത്ത് പ്രതിഷ്ഠാസ്ഥാനം എന്നും ഐതിഹ്യമുണ്ട്. മൂന്ന് പഞ്ചലോഹ വിഗ്രഹങ്ങളാണ് വടക്കേടത്തപ്പന്റെ ശ്രീകോവിലില്‍ ഉളളത്. വരമുദ്രയോടെ ധ്യാനത്തിലിരിക്കുന്ന ശിവനും പാര്‍വ്വതിയും സുബ്രഹ്മണ്യനും ഒരു പീഠത്തിലാണ് ഇവിടെ പ്രതിഷ്ഠിക്ക പെട്ടിരിക്കുന്നത്. ഗണപതി, നാഗദൈവങ്ങള്‍, ധര്‍മ്മ ശാസ്താവ്, ഭഗവതി എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതകള്‍. ആദ്യം തെക്കേടത്തപ്പനാണ് പൂജ നടത്തുന്നത്.

അതിനു ശേഷമാണ് മറ്റുള്ള ദേവന്മാര്‍ക്കുളള പൂജ നടത്തുന്നത്. ഐരാണിക്കുളം ഗ്രാമത്തിന്റെ ഗ്രാമ ക്ഷേത്രമായിരുന്നു ഇത്. ചേരന്മാരുടെ ഭരണം ക്ഷയിച്ചപ്പോള്‍ ക്ഷേത്ര ഭരണം ചേരന്മാരുടെ കയ്യില്‍ നിന്നും നമ്പൂതിരിമാരുടെ കയ്യിലെത്തി. എന്നാല്‍ അവര്‍ തമ്മിലുള്ള കലഹം അധികരിച്ചപ്പോള്‍ ഇല്ലക്കാര്‍ രണ്ടു വിഭാഗങ്ങളായി തിരിഞ്ഞ് പ്രതിഷ്ഠ നടത്തിയെന്നും അങ്ങിനെയാണ് ക്ഷേത്രത്തില്‍ രണ്ട് ശിവപ്രതിഷ്ഠ വന്നതെന്നുമാണ് പറയപ്പെടുന്നത്. ധനുമാസത്തിലെ തിരുവാതിര നാളില്‍ ആറാട്ട് മുതല്‍ എട്ടു ദിവസം നീണ്ടു നില്‍ക്കുന്നതാണ് ക്ഷേത്രത്തിലെ ഉത്സവം.

Tags: Thrissur
ShareTweetSendShare

More News from this section

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

മന്ത്രമുഗ്ധമായ കാമാഖ്യ തീർത്ഥം; ആംബുബാചി മേളയിൽ ആത്മീയ തരംഗമായി ഭക്തജനസാഗരം; 8 ലക്ഷത്തിലധികം ഭക്തർ എത്തുമെന്ന് പ്രതീക്ഷ

പ്രകൃതിയും പ്രണയവും ഒന്നിക്കുന്ന സാഗരതീരം; കന്യാകുമാരി

വിവാഹത്തിനുള്ള തടസ്സങ്ങൾ നീക്കുകയാണോ നിങ്ങളുടെ ലക്ഷ്യം തമിഴ്‌നാട്ടിലെ തിരുക്കടയൂർ ശ്രീ അമൃതഘടേശ്വരർ ക്ഷേത്രത്തിൽ ഈ വഴിപാടുകൾ നടത്താം

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies