അത്യാധുനിക സൗകര്യങ്ങളുമായി പുതിയ ഡിസ്‌കവറി
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

അത്യാധുനിക സൗകര്യങ്ങളുമായി പുതിയ ഡിസ്‌കവറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2020, 08:35 am IST
FacebookTwitterWhatsAppTelegram

കൊച്ചി: മികച്ച രൂപഭംഗിയുളള എക്സ്റ്റീരിയറും അത്യാധുനിക സൗകര്യങ്ങളുളള അകത്തളങ്ങളും സംഗമിക്കുന്ന ലാന്‍ഡ് റോവറിന്റെ ഫാമിലി പ്രീമിയം എസ് യു വി ആയ ഡിസ്‌കവറിയുടെ പരിഷ്‌കരിച്ച പതിപ്പ് വിപണിയില്‍. ഏറ്റവും പുതിയതും ശക്തവുമായ ആറ് സിലിണ്ടര്‍ ഇന്‍ജെനിയം പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍, നൂതന പിവി പ്രോ ഇന്‍ഫോടൈന്‍മെന്റ്, മികച്ച സൗകര്യങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് പുതിയ ഡിസ്‌കവറി. ഏഴ് സീറ്റുകളുളള പ്രീമിയം എസ്‌യുവി ആണിത്.

ലാന്‍ഡ് റോവറിന്റെ പുതിയ ഇലക്ട്രിക്കല്‍ വെഹിക്കിള്‍ ആര്‍ക്കിടെക്ചര്‍ (ഇവിഎ 2.0) അടിസ്ഥാനമാക്കിയുളള ഡിസ്‌കവറി പുതിയ തലത്തിലുള്ള ആധുനികതയും കാര്യക്ഷമതയും വാഹനത്തിന് പ്രദാനം ചെയ്യുന്നു. ഡേ ടൈം റണ്ണിംഗ് ലൈറ്റ് സിഗ്‌നേച്ചര്‍ സഹിതമുളള പുതിയ സിഗ്‌നേച്ചര്‍ എല്‍ഇഡി ഹെഡ് ലൈറ്റുകള്‍ സജ്ജീകരിച്ചിരിക്കുന്നത് വാഹനത്തിന് കൂടുതല്‍ മികച്ച രൂപം നല്‍കുന്നു. അതേസമയം, ആനിമേറ്റഡ് സ്വീപ്പിംഗ് ഫ്രണ്ട്, റിയര്‍ ഇന്‍ഡിക്കേറ്ററുകള്‍ എന്നിവ വ്യക്തമായ കാഴ്ചയാണ് നല്‍കുന്നത്.

പുതുക്കിയ ഫ്രണ്ട് ബമ്പറില്‍ വിശാലമായ ബോഡി കളര്‍ ഗ്രാഫിക് സവിശേഷതകളും വാഹനത്തിലുണ്ട്. പുതിയ ഡിസ്‌കവറിയില്‍ പിന്‍ഭാഗത്ത് സിഗ്‌നേച്ചര്‍ എല്‍ഇഡി ലൈറ്റുകള്‍ ഉണ്ട്. നൂതന ബ്ലൂടൂത്ത് സാങ്കേതികവിദ്യയ്‌ക്ക് ഒരേസമയം രണ്ട് സ്മാര്‍ട്ട്‌ഫോണുകളെ ബന്ധിപ്പിക്കാന്‍ കഴിയും. സിഗ്‌നല്‍ ബൂസ്റ്റിംഗ് സാങ്കേതികവിദ്യയുള്ള വയര്‍ലെസ് ചാര്‍ജിംഗും ലഭ്യമാണ്.

യാത്രക്കാരുടെ സുഖ സൗകര്യം ഉറപ്പാക്കാനായി ക്യാബിന്‍ എയര്‍ അയോണൈസേഷന്‍ വാഹനത്തിലുണ്ട്. ഇത് അകത്തേക്ക് വരുന്ന വായുവിനെ പരിശോധിക്കുകയും അതിന്റെ ഗുണനിലവാരം അളക്കുകയും ക്യാബിനില്‍ അലര്‍ജിയുണ്ടാക്കുന്ന വിഷവസ്തുക്കള്‍, ദോഷകരമായ കണികകള്‍ എന്നിവയുടെ അളവ് കുറയ്‌ക്കുന്നതിന് സഹായിക്കുകയും ചെയ്യും.

എട്ട് ഉപകരണങ്ങള്‍ വരെ ലിങ്കുചെയ്യാന്‍ പ്രാപ്തിയുള്ള ഓണ്‍ബോര്‍ഡ് 4 ജി വൈഫൈ ഹോട്ട്‌സ്‌പോട്ടും വാഹനത്തിലുണ്ട്. ഏഴ് സീറ്റുകള്‍ ഉപയോഗിക്കുമ്പോഴും 258 ലിറ്റര്‍ ലഗേജ് സൗകര്യം ഉണ്ട്. കൂടാതെ എല്ലാ യാത്രക്കാര്‍ക്കും ഇലക്ട്രോണിക് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാനുളള സൗകര്യവും ഒരുക്കിയിരിക്കുന്നു.

സെന്‍ട്രല്‍ ടച്ച് സ്‌ക്രീന്‍ ഉപയോഗിച്ച് ഇന്റലിജന്റ് സീറ്റ് ഫോള്‍ഡ് സാങ്കേതികവിദ്യയിലൂടെ സീറ്റിംഗ് ലേ ഔട്ട് എളുപ്പത്തില്‍ ക്രമീകരിക്കാന്‍ സാധിക്കുന്നു. മെച്ചപ്പെട്ട കാര്യക്ഷമത, പ്രകടനം എന്നിവയ്‌ക്കായി 48 വി മില്‍ഡ് ഹൈബ്രിഡ് ഇലക്ട്രിക് വെഹിക്കിള്‍ (എംഎച്ച്ഇവി), പെട്രോള്‍, ഡീസല്‍ എന്നീ മൂന്ന് സ്‌ട്രെയിറ്റ് സിക്‌സ് ഇന്‍ജെനിയം എഞ്ചിനുകള്‍ പുതിയ ഡിസ്‌കവറി അവതരിപ്പിക്കുന്നു.

ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

ഫിഫയില്‍ വീണ്ടും അധികാരം ഉറപ്പിക്കാന്‍ ഇന്‍ഫാന്റിനോയുടെ ’64 ടീം’ കാര്‍ഡ്?

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി യസ്തിക ഭാട്ടിയ; ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

മലപ്പുറത്ത് ഫുട്ബോൾ പരിശീലനത്തിനിടെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസ്; നിബ്രാസിനെ വീണ്ടും അറസ്റ്റ് ചെയ്തു, പുതിയ പോക്‌സോ കേസ്

പാലക്കാട് നിന്ന് കാണാതായ കുടുംബം സഞ്ചരിച്ച വാഹനം മലപ്പുറം വഴിക്കടവിൽ കണ്ടെത്തി; വനമേഖലയിൽ തിരച്ചിൽ ശക്തമാക്കി

വിവാഹവിരുന്നിന് പിന്നാലെ കൂട്ടത്തോടെ ഭക്ഷ്യവിഷബാധ; പാലക്കാട് 45 പേർ ചികിത്സയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies