ഒമാനിൽ വീസ കാലാവധി കഴിഞ്ഞ പ്രവാസികള്‍ക്ക് പിഴ കൂടാതെ നാട്ടിലേക്ക് മടങ്ങുന്നതിനായുള്ള ഇളവ് ഡിസംബര്‍ 31 വരെയാണ് ലഭിക്കുക.ഇതിനായി മന്ത്രാലയം വെബ്സൈറ്റില്‍ ആപ്ലിക്കേഷന്‍ ഫോര്‍ ഡിപ്പാര്‍ച്ചര്‍ എന്ന ലിങ്കില്‍ നേരിട്ടോ സനദ് സര്‍വീസ് സെന്ററുകള്‍ വഴിയോ റജിസ്റ്റര്‍ ചെയ്യാവുന്നതാണ്.ഇളവ് എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് നിയമ വിദഗ്ദ്ധരും സാമൂഹ്യ പ്രവർത്തകരും നിർദ്ദേശിച്ചു. റസിഡന്‍സ് കാര്‍ഡ്, പാസ്പോര്‍ട്ട് കാലാവധി കഴിഞ്ഞവര്‍ക്കും ആനുകൂല്യം ഉപയോഗപ്പെടുത്താം.
Comments