കേരള ബ്ലാസ്റ്റേഴ്സിന് നിർഭാഗ്യം; എടികെ മോഹൻബഗാനോട് പൊരുതിത്തോറ്റു
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കേരള ബ്ലാസ്റ്റേഴ്സിന് നിർഭാഗ്യം; എടികെ മോഹൻബഗാനോട് പൊരുതിത്തോറ്റു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2020, 10:47 pm IST
Facebook
Twitter
WhatsAppTelegram

ബാംബോളിം (ഗോവ): ഐഎസ്എൽ ഏഴാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേ്സ് എഫ്സി നിലവിലെ ചാമ്പ്യൻമാരായ എടികെ മോഹൻ ബഗാനോട് പൊരുതിത്തോറ്റു. റോയ്കൃഷ്ണ നേടിയ ഗോളിൽ 1-0 നാണ് എടികെ മോഹൻ ബഗാൻ ബ്ലാസ്റ്റേഴ്സിനെ കീഴടക്കിയത്. കളിയുടെ തുടക്കം മുതൽ അവസാനം വരെ പൊരുതിനിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്സ് കീഴടങ്ങിയത്.

കളിയുടെ മൂന്നാം മിനിറ്റിൽതന്നെ എടികെ ബഗാന് മികച്ച അവസരം കിട്ടി. ഹാവിയർ ഹെർണാണ്ടസിന്റെ കോർണർ കിക്ക് കൃത്യമായി റോയ് കൃഷ്ണയുടെ കാലുകളിലാണ് കിട്ടിയത്. പക്ഷേ, റോയ് കൃഷ്ണയ്‌ക്ക് കൃത്യമായി തൊടുക്കാനായില്ല. ഇതിനിടെ എടികെ മധ്യനിരക്കാരൻ മൈക്കേൽ സുസൈരാജ് പരിക്കേറ്റ് മടങ്ങി. സുഭാശിഷ് ബോസ് ആയിരുന്നു പകരക്കാരൻ. ആദ്യപകുതി അവസാനിക്കുമ്പോൾ 62 ശതമാനം ആയിരുന്നു പന്തിൻമേൽ ബ്ലാസ്റ്റേഴ്സിനുള്ള നിയന്ത്രണം.

രണ്ടാംപകുതിയുടെ തുടക്കംതന്നെ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തോടെയായിരുന്നു. അമ്പതാം മിനുട്ടിൽ ജെസെൽ കർണെയ്റോ ഇടതുപാർശ്വത്തിലൂടെ നടത്തിയ മിന്നുംകുതിപ്പ് എടികെ ഗോൾമുഖം വിറപ്പിച്ചു. സഹലിന് പന്ത് കിട്ടിയെങ്കിലും ശ്രമം ഗോൾകിക്കിൽ കലാശിക്കുകയായിരുന്നു. ഇടതു വിംഗിലൂടെയുള്ള കർണെയ്റോയുടെ കുതിപ്പ് ഓരോ തവണയും എടികെയെ പേടിപ്പിച്ചു. സന്ദേശ് ജിങ്കന്റെ നേതൃത്വത്തിലുള്ള പ്രതിരോധം പിടിച്ചുനിന്നു.

അറുപത്തേഴാം മിനിറ്റിൽ ഇടത് വിംഗ് ഭാഗത്തിലൂടെ മൻവീർ സിങ് നടത്തിയ മുന്നേറ്റമാണ് എടികെയുടെ ഗോളിലേക്ക് വഴിതുറന്നത്. മൻവീറിന്റെ ക്രോസ് കൃത്യമായി തടയുന്നതിൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന് വീഴ്ച പറ്റി. ഓടിയെത്തിയ റോയ് കൃഷ്ണ ആൽബിനോയെ കീഴടക്കി. 86-ാം മിനുറ്റിൽ സഹലിന് പകരം ലാൽറുവതാരയും ബെക്കാരി കോനെക്ക് പകരം ഫാക്കുൻഡോ പെരേരയും കളത്തിലിറങ്ങി. തുടർന്നുള്ള നിമിഷങ്ങളിൽ സമനില ഗോളിനായി ബ്ലാസ്റ്റേഴ്സ് ആഞ്ഞുശ്രമിച്ചെങ്കിലും എടികെ പ്രതിരോധം മറികടക്കാനായില്ല. നവംബർ 26 ന് ഇതേവേദിയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

Share
Tweet
SendShare

More News from this section

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

Latest News

ആകാശത്ത് പറന്ന വിമാനങ്ങള്‍ക്കു പിന്നാലെ ഓടിയ ബാല്യം; ഇന്ന് വ്യോമസേനയിലെ ചരിത്രനേട്ടവുമായി ഭാവന കാന്ത്

ഗുരുദ്വാരയിൽ കയറി മുദ്രാവാക്യം വിളിയും പ്രതിഷേധവും; കെജ്‌രിവാൾ ഉൾപ്പെടെയുള്ള എഎപി നേതാക്കൾക്കെതിരെ എഫ്‌ഐആർ; നടപടി ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റിയുടെ പരാതിയിൽ  

‘വടിവാളിന് വെട്ടി റെഡിയാക്കും’; തിരുവൻവണ്ടൂരിൽ ലഹരിസംഘത്തിന്റെ ആക്രമണം; ഇലക്ട്രിക് പോസ്റ്റ് കാറിടിച്ച് തകർത്തു; മൂന്ന് പേർ പിടിയിൽ

സൗദി വിമാനത്താവളങ്ങളില്‍ തുടര്‍ച്ചയായ ആക്രമണം; പരിക്കേറ്റ ഇന്ത്യക്കാരില്‍ ഒരാള്‍ മരിച്ചു

ജന്തർ മന്തറിൽ ഇനി പ്രതിഷേധ വേദിയല്ല; ഡൽഹിയിൽ മൂന്ന് പുതിയ സ്ഥലങ്ങൾ പ്രഖ്യാപിച്ച് പോലീസ്; മാറ്റം സുപ്രീം കോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച കമ്മറ്റിയുടെ ശുപാർശ പ്രകാരം

‘വോട്ട് ചോരി’ ആരോപണത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ യോഗി ആദിത്യനാഥ്; കോണ്‍ഗ്രസ് നേതൃത്വത്തെ മാറ്റണമെന്ന് ആവശ്യം

ഇന്ത്യയിലേക്കുള്ള യാത്രയ്‌ക്കിടെ കാണാതായ കപ്പൽ മരുഭൂമിയിൽ കണ്ടെത്തി; 500 വർഷം മണലിനടിയിൽ, ഒളിഞ്ഞിരുന്നത് സ്വർണവും ചെമ്പും ആനക്കൊമ്പുകളും

അനധികൃത നിയമന വിവാദം; സീമാറ്റിലെ പദവി രാജിവെച്ച് ബിആർഎം ഷഫീറിന്റെ ഭാര്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies