പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റി എഫ്.സിയെ ഞെട്ടിച്ച് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. എതിരില്ലാത്ത ഒരു ഗോളിനാണ് നോര്‍ത്ത് ഈസ്റ്റ് ജയം നേടിയത്. തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ക്വസി അപിയയുടെ വകയാണ് വിജയഗോള്‍ വീണത്. രണ്ടാം പകുതിയിലെ പെനാല്‍റ്റിയാണ് ഗോളായി മാറിയത്.
https://twitter.com/IndSuperLeague/status/1330208657473155075/video/1
മികച്ച ഫോര്വേഡുകളുമായാണ് മുംബൈ ഇറങ്ങിയത്. സീസണലില്‍ ബ്ലാസ്റ്റേഴ്സ് വിട്ട് എത്തിയ ബാര്സ്സലോമിയോ ഓഗ്ബചേ, ഹ്യൂഗോ ബൗമസ്, ആഡം ലേ ഫ്രോണ്ടെ എന്നിവരുടെ അരങ്ങേറ്റ മത്സരം പക്ഷേ ഗോളാക്കിമാറ്റാന്‍ മുംബൈയ്ക്കായില്ല. ഇതിനിടെ നോര്‍ത്ത് ഈസ്റ്റിന്റെ ഖസാ കമാറയുടെ പന്തടക്കത്തില്‍ മുംബൈ പ്രതിരോധ നിര വെള്ളം കുടിക്കുന്ന കാഴ്ചയും കണ്ടു. കമാറയെ ടാക്കിള്‍ ചെയ്തതിന്റെ പേരില്‍ 43-ാം മിനിറ്റില്‍ അഹമ്മദ് ജാഹുവിന് ചുവപ്പുകാര്‍ഡ് കാണേണ്ടിവന്നതും മുംബൈയ്ക്ക് വിനയായി.
Comments