വീട്ടില്‍ തയ്യാറാക്കാം വ്യത്യസ്ത രുചികളിലുള്ള ലൈം
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

വീട്ടില്‍ തയ്യാറാക്കാം വ്യത്യസ്ത രുചികളിലുള്ള ലൈം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2020, 12:54 pm IST
FacebookTwitterWhatsAppTelegram

ചൂടുകാലത്ത് പുറത്തു പോകുമ്പോള്‍ നമ്മള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ഒന്നാണ് ലൈം. ചൂടില്‍ തളര്‍ന്ന ഒരാള്‍ക്ക് ക്ഷീണം അകറ്റാന്‍ ഏറ്റവും ഉത്തമമാണ് ഈ പാനീയം. അതുകൊണ്ടു തന്നെ വ്യത്യസ്ത രുചികളിലുള്ള വിവിധ തരം ലൈമുകള്‍ എങ്ങനെ എളുപ്പം വീട്ടില്‍ തയ്യാറാക്കാം എന്ന് നോക്കാം.

കോക്കനട്ട്  ജിഞ്ചര്‍ ലൈം

ഇത് തയ്യാറാക്കുന്നതിനായി ആദ്യം ജ്യൂസറിലേക്ക് നാരങ്ങ കുരു കളഞ്ഞ് നന്നായി പിഴിഞ്ഞെടുക്കുക. ഇതിലേക്ക് തേങ്ങയും മൂന്ന് കഷണം ഇഞ്ചിയും ഒരു കഷ്ണം പച്ചമുളകും നമ്മുടെ മധുരത്തിന് അനുസരിച്ചുള്ള പഞ്ചസാരയും ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക ശേഷം ഗ്ലാസിലേക്ക് മാറ്റുക. വളരെ പെട്ടെന്ന് തയ്യാറാക്കാവുന്ന ഒന്നാണ് ജിഞ്ചര്‍ ലൈം.

മില്‍ക്ക് ലൈം

വളരെ സ്വാദിഷ്ടമായ ഒന്നാണ് മില്‍ക്ക് ലൈം. ഇത് തയ്യാറാക്കുന്നതിനായി ജ്യൂസ്‌റിലേക്ക് നാരങ്ങാനീരും പഞ്ചസാരയും ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക അതിനു ശേഷം ഇതിലേക്ക് പാലും ആവശ്യത്തിനു വെള്ളവും കുറച്ച് വാനില എസന്‍സും കൂടി ചേര്‍ത്ത് അടിച്ചെടുക്കുക. പാല്‍ പിരിഞ്ഞു പോകാതിരിക്കാനായി ആദ്യം നാരങ്ങയും പഞ്ചസാരയും ചേര്‍ത്ത അടിച്ച ശേഷം മാത്രമേ പാല്‍ ചേര്‍ത്ത് അടിക്കാന്‍ പാടുകയുളളൂ. വളരെ സ്വാദിഷ്ടമായ ഒന്നാണിത്.

മിന്റ് ലൈം

സാധാരണ റസ്റ്റോറന്റുകളിലും മറ്റും ഏറ്റവും കൂടുതലായി ഭക്ഷണത്തിനു ശേഷം ആളുകള്‍ കുടിക്കുന്ന ഒന്നാണ് മിന്റ് ലൈം. രുചികരവും അതോടൊപ്പം ആരോഗ്യകരവുമാണ് മിന്റ് ലൈം. ഇത് തയ്യാറാക്കുന്നതിനായി ജ്യൂസറിൽ  നാരങ്ങാനീരും ആവശ്യത്തിന് പുതിനയും ഇഞ്ചിയും പഞ്ചസാരയും ഒരു നുള്ള് ഉപ്പും ഐസ് ക്യൂബ്‌സും ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് ആവശ്യത്തിന് വെള്ളമൊഴിച്ച് വീണ്ടും അടിച്ചെടുത്ത ശേഷംഗ്ലാസിലേക്ക് മാറ്റുക. സ്വാദിഷ്ടവും ആരോഗ്യകരവുമായ മിന്റ് ലൈം തയ്യാര്‍.

ബദാം ജിഞ്ചര്‍ ലൈം

ജ്യൂസറിൽ  നാരങ്ങാനീര് ഒഴിച്ചതിനു ശേഷം അതിലേക്ക് ആറ് ബദാം, നാല് ഏലയ്‌ക്ക, രണ്ടു കഷണം ഇഞ്ചി എന്നിവയും ആവശ്യത്തിന് പഞ്ചസാരയും വെള്ളവും ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക.  വളരെ സ്വാദിഷ്ടമായ ബദാം ജിഞ്ചര്‍ ലൈം തയ്യാര്‍.

ബീറ്റ്‌റൂട്ട് ലെയര്‍ ലൈം

കാണുമ്പോള്‍ തന്നെ വ്യത്യസ്തവും ആകര്‍ഷകവുമായ ഒന്നാണ് ബീറ്റ്‌റൂട്ട് ലെയര്‍ ലൈം. ഇതിനായി ജ്യൂസ്‌റിലേക്ക് നാരങ്ങാനീര് ഒഴിച്ചതിനു ശേഷം ഇതിലേക്ക് പഞ്ചസാരയും ഏലക്കയും ആവശ്യത്തിന് വെള്ളവും ഒരു നുള്ള് ഉപ്പും ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. ഇത് ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ചതിനു ശേഷം ഇതിനു മുകളില്‍ ഒരു സ്പൂണ്‍ കസ്‌ക്കസ് ഒഴിച്ച് കൊടുക്കുക അതിനു മുകളിലായി ബീറ്റ്‌റൂട്ട് ഐസ് ക്യൂബ് ഇട്ടുകൊടുക്കുക. വളരെ എളുപ്പം തന്നെ തയ്യാറാക്കാവുന്ന ഒന്നാണ് ബീറ്റ്‌റൂട്ട് ഐസ്്ക്യൂബ് . ഇതിനായി ബീറ്റ്‌റൂട്ട് കഷണങ്ങളാക്കി വെള്ളത്തിലിട്ട് നന്നായി തിളപ്പിച്ചെടുക്കുക. അത് തണുത്ത ശേഷം ഇത് ഫ്രീസറില്‍ വച്ച് കട്ടയാക്കി എടുക്കുക. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒന്നാണിത് . വളരെ വ്യത്യസ്തവും എന്നാല്‍ ആരോഗ്യകരമായ ഒന്നാണ് ഈ ബീറ്ററൂട്ട് ലെയര്‍ ലൈം.

ക്യാരറ്റ് ലൈം

ആരോഗ്യകരവും സ്വാദിഷ്ടവുമായ ഒന്നാണ് ക്യാരറ്റ് ലൈം. ഇതിനായി ജ്യൂസ്റിലേക്ക് നാരങ്ങാനീര് ഒഴിച്ചതിനു ശേഷം ആശ്യത്തിന് പഞ്ചസാര, ക്യാരറ്റ് ചെറുതായി അരിഞ്ഞത്. നാല് അണ്ടിപ്പരിപ്പ്, രണ്ടു കഷണം ഇഞ്ചി, ഒരുനുളള് ഉപ്പ്, വെള്ളം എന്നിവ ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. വളരെ സ്വാദിഷ്ടവും ആരോഗ്യകരവുമായ ക്യാരറ്റ് ലൈം തയ്യാര്‍.

ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

അഴകിൽ കിടലനൊക്കെ തന്നെ, പക്ഷേ വാടാതെ കാക്കണമെങ്കിൽ പണി പതിനെട്ടും പയറ്റണം; കാരറ്റിനെ ‘ഫ്രഷാക്കാൻ’ ഫ്രഷായ ചില ടിപ്സ്

മത്തി വറുത്തത് ചമ്മന്തിപ്പൊടിയാക്കിയാലോ…?

ആരോഗ്യവും രുചിയും ഡബിൾ ആക്കാം; കേക്കും കുക്കിയും നെയ്യിൽ വേണ്ട; ബേക്കിങ്ങിന് ‘ഒലിവ് ഓയിൽ’; കൂടെ ഈ നേട്ടങ്ങളും

ക്രിസ്മസിന് പാലപ്പം എങ്ങനെ സോഫ്റ്റ് ആക്കാമെന്നാണോ ചിന്തിക്കുന്നത്? പൂപോലുള്ള അപ്പത്തിന് ഈ സൂത്രപ്പണി ചെയ്‌തോളൂ..

ഓറഞ്ച് പൊളിച്ച് തൊലി കളയാൻ വരട്ടെ, ചോറിനൊപ്പം കഴിക്കാൻ ഒരുഗ്രൻ കറിയുണ്ടാക്കാം; ഈ റെസിപ്പി പരീക്ഷിച്ചോളു

Latest News

ഇന്ത്യന്‍ ആരാധകര്‍ക്ക് വമ്പന്‍ സന്തോഷവാര്‍ത്ത; ബ്രസീല്‍ ദേശീയ ടീം കൊല്‍ക്കത്തയില്‍ കളിച്ചേക്കും

ഐഫോൺ പ്രോ മാക്‌സിൽ നിർമിച്ച വ്യാജ ഇൻവോയ്സും കരാറും; വീണയുടെ പേരിൽ മറ്റൊരു കമ്പനിയും; നിർണായക കണ്ടെത്തലുകളുമായി ഇഡി റിപ്പോർട്ട്

‘ബംഗ്ലാദേശിലെ പോലെ പാര്‍ലമെന്റും ഭരണഘടനയും കത്തിക്കണം, പോലീസിന്റെ തല എറിഞ്ഞുപൊട്ടിക്കണം’; വ്ളോഗര്‍ മുഹമ്മദ് അനസ് അഴിയെണ്ണും; കലാപാഹ്വാനത്തിന് കേസെടുത്ത് പോലീസ്

റാക്കറ്റ് മാറ്റിവെച്ച് ഫുട്‌ബോള്‍ ബൂട്ട്; ഡൊമിനിക് തീം ഇനി ഓസ്ട്രിയന്‍ ക്ലബ്ബിനായി കളിക്കും

പാതിരാത്രിയിൽ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി; പിന്നാലെ വാഹനാപകടം; വയനാട്ടിൽ 16-കാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി

ഇന്ത്യയില്‍ ആഷസ് ടെസ്റ്റ്? 150-ാം വാര്‍ഷിക മത്സരം ഇന്ത്യയില്‍ നടത്താന്‍ ആലോചിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ

ലഹരി വാങ്ങാൻ പണം നൽകിയില്ല; അമ്മയ്‌ക്കും സഹോദരിക്കും ക്രൂരമർദ്ദനം; 37 കാരൻ ഷെരീഫ് അറസ്റ്റിൽ

കൈവിലങ്ങുമായി പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട സംഭവം; നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies