തിരുവനന്തപുരം : വിമർശനം ഉണ്ടാക്കും വിധം പോലീസ് നിയമ ഭേദഗതി കൊണ്ടു വന്നത് പോരായ്മയാണെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ഈ നിയമ ഭേദഗതി സംബന്ധിച്ച് എത്ര ആലോചനകൾ നടന്നാലും പോരായ്മകളുണ്ടാകാമെന്നാണ് വ്യക്തമായത്. പോരായ്മകളെല്ലാം തിരിച്ചറിയുകയും അത് മനസിലാക്കുകയും ചെയ്യുന്നുവെന്നും ബേബി പറഞ്ഞു.
പോലീസ് നിയമ ഭേദഗതിക്കെതിരെ പാർട്ടിക്കകത്ത് അസംതൃപ്തി ഉണ്ടെന്ന് പരസ്യമായി പ്രകടമാക്കുന്നതാണ് എം എ ബേബിയുടെ പ്രസ്താവന .
നിയമം പിന്‍വലിക്കാന്‍ തീരുമാനിച്ചത് പാര്‍ട്ടി ചര്‍ച്ച ചെയ്താണ് . പോരായ്മ വ്യക്തമായപ്പോള്‍ തന്നെ ഇതു നടപ്പാക്കില്ല, തിരുത്തുകയാണെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചു. എന്നാൽ മുഖ്യമന്ത്രി പിന്‍വലിക്കുമെന്ന് പറഞ്ഞെങ്കിലും സാങ്കേതിക പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. സര്‍ക്കാര്‍ അക്കാര്യം പരിഹരിക്കുമെന്നും എം എ ബേബി പറഞ്ഞു.
നിയമഭേദഗതി കൊണ്ടുവരുന്ന കാര്യം പാർട്ടി ചർച്ച ചെയ്തിരുന്നോയെന്ന ചോദ്യത്തിന് പിൻ വലിക്കുന്ന കാര്യം ചർച്ച ചെയ്തു ,അതിനു മുൻപുള്ള കാര്യം ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ലെന്നായിരുന്നു എം എ ബേബിയുടേ മറുപടി .
Comments