മാഡ്രിഡ്: ലാ ലീഗയില്‍ അതിശയിപ്പിക്കുന്ന മുന്നേറ്റം നടത്തുന്ന ആന്‍സു ഫാത്തിക്കായുള്ള പോരാട്ടം കനക്കുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 133 കോടി രൂപ വിലപറഞ്ഞ താരത്തിനായുള്ള കരാര്‍ ചര്‍ച്ചകളാണ് ബാഴ്‌സ ഒറ്റയടിക്ക് നിര്‍ത്തിവെച്ചത്. ബാഴ്‌സയുടെ സീസണിലെ വലിയ നേട്ടമായിക്കഴിഞ്ഞ ഫാത്തിയുടെ ജനുവരി ട്രാന്‍സ്ഫര്‍ തുക 350 കോടിയാക്കി കുത്തനെ ബാഴ്‌സ കൂട്ടിയത്.
ഇതിന് പുറമേ 16-ാം വയസ്സില്‍ തന്റെ ആദ്യ അന്താരാഷ്‌ട്ര ഗോള്‍ നേടി ശ്രദ്ധനേടിയതാരമാണ് ആന്‍സു ഫാത്തി. നിലവില്‍ 18-ാം വയസ്സില്‍ ബാഴ്‌സലോണയ്‌ക്കായി കളിക്കുന്ന ഫാത്തി സുവാരസിന്റെ കുറവ് നികത്തി ലയണല്‍ മെസ്സിക്ക് ശക്തമായ പിന്തുണയാണ് നല്‍കുന്നത്. പരിക്കേറ്റ് വിശ്രമിക്കുന്ന ഫാത്തി അടുത്ത മാസം ലീഗില്‍ കളിക്കാനിറങ്ങും.















