ഏഴാമനും കൊറോണ; കരഞ്ഞ് കാലുപിടിച്ച് പാക് ക്രിക്കറ്റ് ടീം; എല്ലാവരേയും പറഞ്ഞയയ്ക്കുമെന്ന് ന്യൂസിലാന്റ്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഏഴാമനും കൊറോണ; കരഞ്ഞ് കാലുപിടിച്ച് പാക് ക്രിക്കറ്റ് ടീം; എല്ലാവരേയും പറഞ്ഞയയ്‌ക്കുമെന്ന് ന്യൂസിലാന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2020, 12:36 pm IST
FacebookTwitterWhatsAppTelegram

ക്രൈസ്റ്റ്ചര്‍ച്ച്: രാജ്യം മുഴുവന്‍ ശക്തമായ കൊറോണ നിയന്ത്രണം വരുത്തി നില്‍ക്കേ ന്യൂസിലന്റിന് തലവേദനയായി പാകിസ്താന്‍ ക്രിക്കറ്റ് ടീം. ആറുപേര്‍ക്ക് ഒറ്റയടിക്ക് കഴിഞ്ഞയാഴ്ച കൊറോണ സ്ഥിരീകരിച്ച ശേഷം ഇന്നലെ ഏഴാമത്തെ താരത്തിനും കൊറോണ ബാധിച്ചതാണ് പാകിസ്താനെ വെട്ടിലാക്കിയത്. ഇനി ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചാല്‍ പരമ്പര റദ്ദാക്കി പാകിസ്താന്‍ ക്രിക്കറ്റ് ടീമിനെ ഒന്നടങ്കം നാട്ടിലേക്ക് കയറ്റി അയക്കുമെന്ന മുന്നറിയിപ്പാണ് ന്യൂസിലാന്റ് ആരോഗ്യവകുപ്പ് നല്‍കിയിരിക്കുന്നത്.

കൊറോണ പ്രോട്ടോക്കോള്‍ ശക്തമാക്കി ലോകശ്രദ്ധ പിടിച്ചുപറ്റിയ ജസിന്ദ ആര്‍ഡേണ്‍ രണ്ടാമതും അധികാരമേറ്റിട്ട് ആഴ്ചകള്‍ മാത്രമേ ആയിട്ടുള്ളു. വിദേശികളായി എത്തി ഇത്രയധികം പേര്‍ക്ക് കൊറോണ ബാധിക്കുന്ന ആദ്യ സംഭവമായതിനാല്‍ കര്‍ശനമായ വ്യവസ്ഥയാണ് ആരോഗ്യവകുപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അവസാന മുന്നറിയിപ്പെന്ന നിലയിലാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കിയതെന്ന് പി.സി.ബി മേധാവി വസീം ഖാന്‍ പറഞ്ഞു.

പതിനാല് ദിവസം ഹോട്ടലിലെ സ്വന്തം മുറിയില്‍ നിന്നും പുറത്തിറങ്ങരുതെന്ന വ്യവസ്ഥ പല താരങ്ങളും തെറ്റിച്ചിരുന്നു. റെസ്‌റ്റോറന്റില്‍ പോലും ക്വാറന്റൈന്‍ സമയത്ത് പോകാന്‍ അനുവാദമുണ്ടായിരുന്നില്ല. ഇനയെല്ലാം പാകിസ്താന്‍ താരങ്ങള്‍ പല തവണ തെറ്റിച്ചിരുന്നു. പരിശീലനത്തിന് മുന്നോടിയായി നടന്ന പരിശോധനയിലാണ് ആറു പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. യാതൊരു സമൂഹിക അകലവും പാലിക്കാതെ താരങ്ങള്‍ കറങ്ങിനടന്നതും തെളിവായി ഹോട്ടലധികൃതര്‍ ഭരണകൂടത്തെ അറിയിച്ചിരുന്നു.

Tags: pak-nznewzeland-corona
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies