ഇന്ദ്രനീലക്കല്ലും വജ്രങ്ങളും അപൂർവ്വ രത്‌നങ്ങളും; ലോകത്തിലെ ഏറ്റവും വിലയേറിയ ഹാൻഡ് ബാഗ് പുറത്തിറക്കി; വില 52 കോടി രൂപ
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

ഇന്ദ്രനീലക്കല്ലും വജ്രങ്ങളും അപൂർവ്വ രത്‌നങ്ങളും; ലോകത്തിലെ ഏറ്റവും വിലയേറിയ ഹാൻഡ് ബാഗ് പുറത്തിറക്കി; വില 52 കോടി രൂപ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2020, 04:59 pm IST
FacebookTwitterWhatsAppTelegram

മിലാൻ: ഒരു ഹാൻഡ് ബാഗിന്റെ വില 52 കോടി രൂപ. കേൾക്കുമ്പോൾ അതിശയം തോന്നുമെങ്കിലും സംഭവം സത്യം തന്നെയാണ്. വജ്രങ്ങളും ഇന്ദ്രനീല കല്ലുകളും കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഈ ബാഗ് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഹാൻഡ് ബാഗാണ്. ഇറ്റാലിയന്‍ ആഢംബര ബ്രാന്‍ഡ് കമ്പനിയായ ബൊവാറിനി മിലെനെസിയാണ് ബാഗ് പുറത്തിറക്കിയിരിക്കുന്നത്. തന്റെ പിതാവിന്റെ സ്മരണയ്‌ക്കായാണ് ഇത്തരമൊരു അപൂർവ്വ ബാഗ് പുറത്തിറക്കാൻ തീരുമാനിച്ചതെന്നാണ് കമ്പനിയുടെ സഹ സ്ഥാപകനായ മറ്റിയോ റോഡോൾഫോ വ്യക്തമാക്കുന്നത്.

ചീങ്കണ്ണിയുടെ തോൽ സംസ്‌കരിച്ചാണ് ബാഗ് നിർമ്മിച്ചിരിക്കുന്നത്. പത്ത് വൈറ്റ് ഗോൾഡ് പൂമ്പാറ്റകളെ ബാഗിൽ ഘടിപ്പിച്ചിട്ടുണ്ട്. ഇതിൽ നാല് പൂമ്പാറ്റകളിൽ വജ്രങ്ങളാണ് പതിപ്പിച്ചിരിക്കുന്നത്. മൂന്ന് ചിത്രശലഭങ്ങളിൽ ഇന്ദ്രനീല കല്ലുകളും അവശേഷിക്കുന്ന മൂന്നെണ്ണത്തിൽ വിശിഷ്ട രത്‌നങ്ങളുമാണ് ഉപയോഗിച്ചിരിക്കുന്നത്.

സമുദ്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ബാഗ് സിഡൈൻ ചെയ്തത്. സമുദ്രത്തിന്റെ നിറത്തിന് അനുസൃതമായാണ് ബാഗിന്റെ കളർ തീരുമാനിച്ചതും പൂമ്പാറ്റകളിൽ കല്ലുകൾ പതിപ്പിച്ചതും. ബാഗ് വിറ്റു കിട്ടുന്നതിൽ ഒരു വിഹിതം സമുദ്ര ശുചീകരണ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്നും കമ്പനി വക്താക്കൾ അറിയിച്ചിട്ടുണ്ട്. കമ്പിളി ഉൾപ്പെടെയുള്ള വിലയേറിയ വസ്തുക്കൾ ഉപയോഗിച്ചാണ് ബാഗിന്റെ ഉൾവശം നിർമ്മിച്ചിരിക്കുന്നത്.

ഉടമസ്ഥന്റെ പേര് പതിപ്പിച്ചു നൽകുമെന്നതാണ് ബാഗിന്റെ മറ്റൊരു പ്രത്യേകത. ബാഗ് നിർമ്മാണത്തിന്റെ ഓരോ ഘട്ടങ്ങളും ഉപഭോക്താവിനെ ലൈവായി കാണിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. ആയിരം മണിക്കൂറുകളാണ് ഒരു ബാഗ് നിര്‍മിക്കാന്‍ വേണ്ടി വരുന്നതെന്നും കമ്പനി പറയുന്നു.

View this post on Instagram

A post shared by BOARINI MILANESI (@boarinimilanesi)

 

Tags: Life
ShareTweetSendShare

More News from this section

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies