കറാച്ചി: കൊറോണ വൈറസ് ബാധ പ്രതിരോധത്തിലാക്കിയ പാകിസ്താന്‍ ക്രിക്കറ്റ് ടീമിന് വീണ്ടും തിരിച്ചടി. പാകിസ്താന്‍ നായകന്‍ ബാബര്‍ അസമിനെതിരെ ഗുരുതര ലൈംഗികാരോപണവുമായി യുവതി രംഗത്തെത്തി. 10 വര്‍ഷത്തോളം ബാബര്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് യുവതി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
വിവാഹ വാഗ്ദാനം നല്‍കി ബാബര്‍ പീഡിപ്പിച്ചെന്നാണ് യുവതി ആരോപിച്ചിരിക്കുന്നത്. സ്‌കൂളില്‍ ബാബറിന്റെ സഹപാഠിയായിരുന്ന തന്നെ 2010ല്‍ വിവാഹം ചെയ്യാമെന്ന് ബാബര്‍ വാഗ്ദാനം നല്‍കി. എന്നാല്‍ ഇതെല്ലാം ബാബര്‍ അറിയപ്പെടുന്ന ക്രിക്കറ്റ് താരമാകുന്നതിന് മുന്‍പായിരുന്നു എന്നാണ് യുവതിയുടെ ആരോപണം.
ഇരുവരുടെയും വീട്ടുകാര്‍ക്കും തങ്ങളുടെ ബന്ധത്തെക്കുറിച്ച് അറിവുണ്ടായിരുന്നു എന്നാണ് യുവതി പറയുന്നത്. എന്നാല്‍, വിവാഹ വാഗ്ദാനത്തില്‍ നിന്ന് ബാബര്‍ പിന്മാറി. ഇത് ചോദ്യം ചെയ്ത തന്നെ ബാബര്‍ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് യുവതി ആരോപിച്ചു.















