തകര്‍പ്പന്‍ ജയത്തോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്; തോറ്റ് ആഴ്‌സണല്‍; ഫോം മങ്ങി ചെല്‍സി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

തകര്‍പ്പന്‍ ജയത്തോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്; തോറ്റ് ആഴ്‌സണല്‍; ഫോം മങ്ങി ചെല്‍സി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2020, 01:23 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുമ്പന്മാര്‍ക്ക് ജയവും തോല്‍വിയും സമനിലയും  . എഡിസണ്‍ കാവാനിയുടെ ഇരട്ടഗോള്‍ മികവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഉശിരന്‍ ജയം നേടിയപ്പോള്‍ ആഴ്‌സണല്‍ തോല്‍വി രുചിച്ചു. ചെല്‍സി സമനിലകുരുക്കിലും പെട്ടു.

സതാംപ്ടണിനെതിരെ ആദ്യ പകുതിയില്‍ത്തന്നെ രണ്ടു ഗോളുകള്‍ക്ക് പിന്നില്‍ നിന്ന യുണൈറ്റഡ് രണ്ടാം പകുതിയില്‍ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. 23-ാം മിനിറ്റില്‍ ജെന്‍ ബെഡ്‌നാരേകിലൂടെ മുന്നിലെത്തിയ സതാംപ്ടണ്‍ പത്തുമിനിറ്റിനകം യുണൈറ്റഡിന്റെ പ്രതിരോധം തകര്‍ത്ത് രണ്ടാം ഗോളും നേടി. ജെയിംസ് വാര്‍ഡാണ് ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ ആക്രമണം ശക്തമാക്കിയ യുണൈറ്റഡ് 1-2ന് ലീഡ് കുറച്ചത് ബ്രൂണോ ഫെര്‍ണാണ്ടസിലൂടെയായിരുന്നു. തുടര്‍ന്ന് 74-ാം മിനിറ്റില്‍ എഡിസണ്‍ കവാനി നിര്‍ണ്ണായക സമനില നേടി. കളിയുടെ അവസാന നിമിഷം ലഭിച്ച അധികസമയത്താണ് യുണൈറ്റഡിന് വീരോചിത വിജയം സമ്മാനിച്ച് കവാനി തന്റെ രണ്ടാം ഗോളും നേടിയത്. ലീഗില്‍ യുണൈറ്റഡ് നിലവില്‍ അഞ്ചു ജയങ്ങളോടെ എട്ടാം സ്ഥാനത്താണ്.

രണ്ടാം മത്സരത്തില്‍ വൂള്‍വ്‌സിനോട് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്ന നിരാശയിലാണ് ആഴ്‌സണല്‍. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ആഴ്‌സണല്‍ വൂള്‍വിസിന് മുന്നില്‍ അടിപതറിയത്. കളിയുടെ 27-ാം മിനിറ്റില്‍ പെഡ്രോ നെറ്റോയിലൂടെ വൂള്‍വ്‌സ് മുന്നിലെത്തി. എന്നാല്‍ മൂന്നുമിനിറ്റിനകം ഗാബ്രിയേയിലൂടെ ആഴ്‌സണല്‍ സമനില പിടിച്ചെങ്കിലും 42-ാം മിനിറ്റില്‍ ദാനിയല്‍ പൊഡെന്‍സിയിലൂടെ വൂള്‍വ്‌സ് ജയം നേടി. ലീഗില്‍ ആഴ്‌സണല്‍ 14-ാം സ്ഥാനത്തേക്കാണ് വീണത്. വൂള്‍വ്‌സ് ആറാം സ്ഥാനത്താണ്.

ഇന്നലെ നടന്ന മൂന്നാം മത്സരത്തില്‍ ചെല്‍സി-ടോട്ടനം സൂപ്പര്‍ പോരാട്ടം പ്രതീക്ഷിച്ച ആരാധകര്‍ നിരാശരായി. ശക്തമായ പ്രതിരോധം തീര്‍ത്ത ഇരുടീമുകളും പര്‌സ്പരം ഗോളടിക്കാന്‍ സമ്മതിച്ചില്ല. കളി ഗോള്‍ രഹിത സമനിലയിലാണ് കലാശിച്ചത്.13 ഷോട്ടുകളുതിര്‍ത്ത നീലപ്പടയ്‌ക്ക് ഗോളവസരം സൃഷ്ടിക്കാനായില്ല. കളിയിലുടനീളം പന്ത് കൈവശം വച്ചിട്ടും ചെല്‍സി അവസരങ്ങള്‍ തുലച്ചു. ഗോള്‍ വലയ്‌ക്ക് നേരെ മൂന്നു തവണ ചെല്‍സി ലക്ഷ്യം വെച്ചപ്പോള്‍ ടോട്ടനത്തിന് ഒരു തവണമാത്രമാണ് ഗോള്‍വല ലക്ഷ്യമാക്കാനായത്. ലീഗില്‍ ടോട്ടനം ഒന്നാം സ്ഥാനത്തും ചെല്‍സി മൂന്നാം സ്ഥാനത്തുമാണ്.

Tags: man Uchelseaepltottenam
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies