തായ്പേയ്: ചൈനയെ സമ്പൂര്‍ണ്ണമായി തള്ളി തായ് വാന്‍ പുതിയ പാസ്പോർട്ട് പുറത്തിറക്കാനൊരുങ്ങുകയാണ്. ചൈനയുടെ ഉരുക്കുമുഷ്ടിയില്‍ പെടാതെ സ്വയം ശക്തിതെളിയിക്കുന്ന നയത്തിന്റെ ഭാഗമായാണ് തായ്വാന് സ്വതന്ത്ര പാസ്പോർട്ട് എല്ലാ പൗരന്മാര്ക്കും നല്കാന് തീരുമാനിച്ചത്. ഇതുവരെയുണ്ടായിരുന്ന ചൈനയുടെ പേരും ചിഹ്നങ്ങളും പൂര്‍ണ്ണമായും നീക്കം ചെയ്ത പുതിയ പാസ്പോർട്ട് ജനുവരി മുതല്‍ നല്കിത്തുടങ്ങുമെന്ന് ഭരണകൂടം അറിയിച്ചു. പുതിയ പാസ്പോർട്ട് 2021 ജനുവരി 11 മുതലാണ് വിതരണം ചെയ്യുക. തായ്വാന് പാസ്പോർട്ട് എന്ന് വളരെ വലിയ അക്ഷരത്തില്‍ ദേശീയ ഭാഷയിലും ഇംഗ്ലീഷിലും സ്വര്‍ണ്ണ നിറത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പച്ച നിറത്തിലാണ് പുതിയ പാസ്പോർട്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
റിപ്പബ്ലിക് ഓഫ് ചൈനയുടെ ഭീഷണിക്കെതിരെ തായ്വാന് ദശകങ്ങളായി പോരാടുകയാണ്. കഴിഞ്ഞ സെപ്തംബറിലാണ് ചൈനയുടെ എല്ലാ സ്വാധീനവും ഇല്ലാതാക്കുന്നതിന്റെ ഭാഗമായി പാസ്പോർട്ട്ല് നിന്നും ചൈനയുടെ പേര് നീക്കം ചെയ്യാന്‍ തീരുമാനിച്ചത്. അന്താരാഷ്ട്ര തലത്തില്‍ ചൈനീസ് തായ്പേയ് എന്ന നിലയിലാണ് തായ് വാനെ ചൈന വിളിക്കുന്നതും രേഖകള്‍ നല്കിയിട്ടുള്ളതും.
കൊറോണ വ്യാപനം ചൈനയില്‍ നിന്നാണെന്ന ആദ്യ തെളിവ് പുറത്ത് വിട്ട് തായ്വാന് നടത്തിയ നീക്കം ചൈനയുടെ കപടമുഖം പുറത്തുകൊണ്ടുവന്നിരുന്നു. തായ്വാനെതിരെയുള്ള ചൈനീസ് സൈനിക നീക്കത്തെ പ്രതിരോധിക്കാൻ സംരക്ഷണമൊരുക്കി അമേരിക്കയും ക്വാഡ് സഖ്യവും രംഗത്തെത്തിയിരുന്നു.
Comments