കൊച്ചി : ഫുട്ബാള്‍ ഇതിഹാസം ഡീഗോ മറഡോണക്ക് ലോകോത്തര മ്യൂസിയം നിര്‍മിക്കാൻ ബോബി ചെമ്മണ്ണൂര്‍ ഇൻറര്‍നാഷനല്‍ ഗ്രൂപ്പിന്റെ ചെയര്‍മാൻ ബോബി ചെമ്മണ്ണൂര്‍.
1986ലെ ഫിഫ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ‘ദൈവത്തിന്റെ കൈ’ പ്രകടനത്തിന്റെ പ്രതീകമായി മറഡോണയുടെ സ്വര്‍ണത്തില്‍ തീര്‍ത്ത പൂര്‍ണകായ ശില്‍പമാണ് മ്യൂസിയത്തിന്റെ മുഖ്യാകര്‍ഷണം. കൊല്‍ക്കത്തയിലോ ദക്ഷിണേന്ത്യയിലോ ആണ് മ്യൂസിയം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.
1986ല്‍ അര്‍ജൻറീനക്ക് കിരീടം നേടിക്കൊടുത്ത മറഡോണയുടെ വ്യക്തി ജീവിതവും ഫുട്ബാള്‍ ജീവിതവും ഇതിവൃത്തമായ മ്യൂസിയത്തില്‍ ആധുനിക കലാ-സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും.















