തിരുവനന്തപുരം : ബിജെപിയ്ക്കൊപ്പം യാത്ര ചെയ്യുന്നതിന്റെ പേരിൽ സൈബർ സഖാക്കളുടെ വളരെ മോശമായ പെരുമാറ്റം സഹിക്കേണ്ടി വന്ന താരമാണ് നടൻ കൃഷ്ണ കുമാർ. എന്നാൽ തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾ അൽപ്പം പോലും തന്നെ ബാധിക്കില്ലെന്നും , കൂടുതൽ കരുത്തേകുകയേയുള്ളൂവെന്നും വ്യക്തമാക്കുകയാണ് കൃഷ്ണകുമാർ. സ്വകാര്യ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു ഈ തുറന്നു പറച്ചിൽ.
താനൊരു ബിജെപിക്കാരനായതിനാൽ അധിക്ഷേപിക്കാമെന്ന് കരുതുന്നവർ തന്നെ ഒടുവിൽ പരാജയപ്പെടുമെന്നും മക്കളെയും തന്നെയും താഴ്ത്തിക്കെട്ടാൻ ശ്രമിച്ചാൽ തങ്ങൾ ഉയരങ്ങൾ കീഴടക്കാനാണ് സാധ്യതയെന്നും അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി .
‘ശക്തമായി എതിർപ്പ് വരുന്നുണ്ടെങ്കിൽ അതിനനുസരിച്ച് നമ്മൾ വളരും. ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ആളുകൾ എതിർത്ത വ്യക്തിയാണ് നരേന്ദ്ര മോദി. എതിർക്കുന്തോറും വളരുന്ന അത്ഭുത പ്രതിഭാസമാണ് അദ്ദേഹം. അതുപോലെതന്നെ ഒപ്പം നിൽക്കുന്ന ഞങ്ങളും – കൃഷ്ണ കുമാർ പറയുന്നു.
Comments