പാരീസ്: കൊറോണ മൂലം കളിക്കളങ്ങള്‍ ഒഴിഞ്ഞു കിടന്ന കാലം കണക്കിലെടുത്ത് ബാലന്‍ ഡി ഓര്‍ പുരസ്‌കാരം ഒഴിവാക്കി ഫുട്‌ബോള്‍ ലോകം. എന്നാല്‍ പകരം സ്വപ്‌ന ഇലവന്‍ എന്ന ടീം പ്രഖ്യാപനത്തിലൂടെ താരങ്ങളെ ആദരിക്കാനാണ് തീരുമാനം.
മൂന്ന് സെറ്റ് ടീമുകളെ ഒരുമിച്ച് പ്രഖ്യാപിച്ചുകൊണ്ട് ലോകത്തിലെ പ്രമുഖ താരങ്ങളെ പരമാവധി ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ബാലന്‍ ഡി ഓര്‍ ഡ്രീം ഇലവനില്‍ പെലെയ്‌ക്കും മറഡോണയ്‌ക്കുമൊപ്പം ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഇടംപിടിച്ചു. എക്കാലത്തേയും മികച്ച താരങ്ങളെന്ന അപൂര്‍വ്വ നേട്ടമാണ് മെസ്സിക്കും റൊണാള്‍ഡോയ്‌ക്കും ബാലന്‍ ഡി ഓര്‍ നല്‍കിയിരിക്കുന്നത്. ആഗോളതലത്തിലെ 140 കളിഎഴുത്തുകാരായ മാദ്ധ്യമപ്രവര്‍ത്തകരാണ് ടീമിനെ തെരഞ്ഞെടുത്തത്. 3-4-3 എന്ന ടീം ഘടനയാണ് പ്രഖ്യാപിച്ചത്.
റഷ്യയുടെ എക്കാലത്തേയും മികച്ച ഗോള്‍കീപ്പര്‍ ലെവ് യാഷിനാണ് കീപ്പറായി ഇടം നേടിയത്. ഫുട്‌ബോള്‍ ഇതിഹാസങ്ങളായ ബ്രസീലിന്റെ പെലെയും അര്‍ജ്ജന്റീനയുടെ മറഡോണയും ടീമിലുണ്ട്. അര്‍ജ്ജന്റീനയുടെ മെസ്സിയും, ബ്രസീലിന്റെ തന്നെ കഫുവും റൊണാള്‍ഡോയും, ജര്‍മ്മനിയുടെ ഫ്രാന്‍സ് ബെക്കന്‍ബോവര്‍, ലോതര്‍ മാത്തോയൂസ്, ഇറ്റലിയുടെ പൗളോ മാള്‍ഡീനി, സ്‌പെയിനിന്റെ സാവി എന്നിവരാണ് സ്വ്പന ടീമിലുള്ളത്.
The second team squad elected by our jury ! Which one do you prefer ?#BOdreamteam pic.twitter.com/UU4Ea5797T
— Ballon d'Or (@ballondor) December 14, 2020
ഇവര്‍ക്കൊപ്പം സില്‍വര്‍ ടീം ബ്രോണ്‍സ് ടീം എന്നിങ്ങനെ രണ്ടു ടീമുകളേയും പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടാം ടീമില്‍ റൊണാള്‍ഡീഞ്ഞോ, ജൊഹാൻ ക്രൈഫ് , ഗാരിഞ്ച, ആല്‍ഫ്രെഡ് ഡീ സ്റ്റെഫാനോ, ഫ്രാങ്ക് റൈക്കാഡ്, ആന്ദ്രൂ പിര്‍ലോ, സിനദിന്‍ സിദാന്‍, റോബര്‍ട്ടോ കാര്‍ലോസ്, ഫ്രാങ്കോ ബറേസി, കാര്‍ലോസ് ആല്‍ബെര്‍ട്ടോ എന്നിവര്‍ക്കൊപ്പം ഗിയാന്‍ ലൂജി ബഫണ്‍ കീപ്പറായും ഉള്‍പ്പെട്ടു.
https://twitter.com/francefootball/status/1338541196877115393/photo/1
മൂന്നാം ടീമില്‍ തിയറി ഹെന്റി, മാര്‍കോ വാന്‍ ബാസ്റ്റണ്‍, ജോര്‍ജ്ജ് ബെസ്റ്റ്, ആന്ദ്രേ ഇനിയെസ്റ്റ, ദിദി, ജൊഹാന്‍ നെസ്‌കെന്‍സ്, മിഷേല്‍ പ്ലാറ്റീനി, പോള്‍ ബ്രീറ്റിനെര്‍, സെര്‍ജിയോ റാമോസ് , ഫിലിപ്പ് ലാം എന്നിവര്‍ക്കൊപ്പം മാനുവല്‍ ന്യൂയര്‍ ഗോള്‍ കീപ്പറായും പ്രഖ്യാപിക്കപ്പെട്ടു.















