കൊച്ചി: കൊറോണ കാലത്ത് ജനങ്ങളുടെ സമ്പൂര്‍ണ്ണ പിന്തുണയോടെ നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം ഇന്ന്. ഭരണത്തിലും പ്രതിപക്ഷത്തിലുമുള്ള ഇരുമുന്നണികളേയും മുള്‍മുനയില്‍ നിര്‍ത്തിയാണ് തെരഞ്ഞെടുപ്പ് സമാപിച്ചത്. ഒപ്പം ഇന്ന് നടക്കുന്ന ഫലപ്രഖ്യാപനം ഇരുമുന്നണികള്‍ക്കും അതീവ നിര്‍ണ്ണായകമാണ്. ബി.ജെ.പിക്ക് പ്രതീക്ഷ കൂട്ടുന്നുവെന്ന അവകാശവാദവും ഉയരുകയാണ്.
ഫലം കാത്തിരിക്കുന്നത് 941 ഗ്രാമപഞ്ചായത്തുകളിലും 152 ബ്ലോക്ക് പഞ്ചായത്തുകളിലുമാണ്. 14 ജില്ലാ പഞ്ചായത്തുകളിലും ഭരണം ആരുടെ കയ്യിലെത്തുമെന്നും ഇന്നറിയാം. 86 മുന്‍സിപ്പാലിറ്റികളും 6 കോര്‍പ്പറേഷനും ആര്‍ക്കൊപ്പമെന്നതും ഇന്ന് ഉച്ചയോടെ വ്യക്തമാകും.
941 ഗ്രാമപഞ്ചായത്തുകളിലെ 15962 വാർഡുകളിലും 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2080 വാർഡുകളിലും പുതിയ സാരഥികളെത്തും. 14 ജില്ലാ പഞ്ചായത്തുകളിലെ 331 ഡിവിഷനുകളിലും ഭരണം മാറിമറിയുമെന്നാണ് പ്രതീക്ഷ. 86 മുന്‍സിപ്പാലിറ്റികളിലെ 3078വാർഡുകളിലും 6 കോര്‍പ്പറേഷനുകളിലെ 414 ഡിവിഷനുകളിലേയും ഫലം ഇന്ന് പുറത്തുവരും.















