തായ്പേയി: ചൈനയുടെ ഭീഷണിയെ ശക്തമായി നേരിടാൻ തയ്യാറെടുത്ത് തായ്വാൻ. ചൈനയുടെ വിമാന വാഹിനി തായ്വാന്റെ കടൽ മേഖലയിൽ പ്രവേശിച്ച തോടെയാണ് പ്രതിരോധം തീർക്കാൻ തായ് വാൻ തീരുമാനിച്ചത്. നിരവധി കപ്പലുകളും വിമാനങ്ങളും അണിനിരത്തിക്കുകയാണ്. ചൈനയുടെ ഏത് വെല്ലുവിളിയും നേരിടുമെന്ന താക്കീതും തായ് വാൻ നൽകിക്കഴിഞ്ഞു.
യാതൊരു പ്രക്രോപനവുമില്ലാതെയാണ് തായ്വാന്റെ കടലിടുക്കിലേക്ക് ചൈനയുടെ വിമാനവാഹിനി കപ്പൽ പ്രവേശിച്ചത്. ഇതിനെ പ്രതിരോധിക്കാനായി ആറ് യുദ്ധക്കപ്പലുകളും എട്ട് ജെറ്റ് വിമാനങ്ങളും ചൈനയുടെ കപ്പലിന് അഭിമുഖമായി തായ് വാൻ അണിനിരത്തുകയായിരുന്നു. അതിവേഗത്തിലായിരുന്നു ചൈനക്കെതിരായ തായ്വാന്റെ നീക്കം.
ജനങ്ങൾ ഭരണകൂടത്തിനൊപ്പമാണ്. എന്തുവിലകൊടുത്തും ചൈനയുടെ അധിനിവേശ നീക്കം തകർക്കും. സ്വന്തം നാടിനെ സംരക്ഷിക്കാനുള്ള എല്ലാ ഒരുക്കങ്ങളും നടത്തി ക്കഴിഞ്ഞു. തങ്ങളുടെ സൈന്യം ഏതു പ്രതിസന്ധിയിലും തിരിച്ചടിക്കാൻ ക്ഷമത യുള്ളവരാണ്. ശാന്തിയും സമാധാനവും മേഖലയിൽ കാത്തുസൂക്ഷിക്കാൻ തങ്ങൾ ബാദ്ധ്യസ്ഥരാണെന്നും തായ്വാൻ പ്രതിരോധവകുപ്പ് അറിയിച്ചു.
അമേരിക്കയുടെ പെസഫിക്കിൽ നിന്നും തായ്വാൻ മേഖലയിലേക്ക് കയറിയ യുഎസ്എസ് മസ്റ്റിൻ എന്ന വിമാനവാഹിനി കപ്പിലിന് ബദലായിട്ടാണ് ചൈന നീക്കം നടത്തിയത്. തായ്വാന്റെ ചെറുത്തുനിൽപ്പിനോട് ബീജിംഗ് ഭരണകൂടം ഇതുവരെ പ്രതികരിച്ചിട്ടില്ല.
Comments