സിഡ്നി: ഓസ്ട്രേലിയയിലെ മറ്റ് നഗരങ്ങളിൽ നിന്നും ഒറ്റപ്പെട്ട് സിഡ്നി. കൊറോണ ബാധിതരുടെ എണ്ണം നിയന്ത്രണാതീതമായതോടെയാണ് സിഡ്നിയിലേക്ക് പ്രവേശിക്കുന്ന എല്ലാ റോഡുകളും മറ്റ് സംസ്ഥാനങ്ങൾ അടച്ചത്. ക്രിസ്തുമസ്സ് ആഘോഷം വിപുലമാക്കാനാ ഗ്രഹിച്ചിരിക്കേയാണ് സിഡ്നിയിൽ പൊടുന്നനെ രോഗബാധിതരുടെ എണ്ണം വർദ്ധിച്ചത്.
ഒറ്റ ദിവസം നഗരത്തിൽ നൂറിനടുത്ത് രോഗികളുണ്ടായതോടെയാണ് ആരോഗ്യവകുപ്പ് ജാഗ്രതയിലായത്. 2020 ഞങ്ങളെ വിട്ടുപോകില്ലെന്നാണ് പുതിയ രോഗബാധ തെളിയിക്കു ന്നതെന്നാണ് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പ്രതീകാത്മകമായി പറഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിലെ റിപ്പോർട്ടുകൾ അത്യന്തം അസ്വസ്ഥതയും ഉത്കണ്ഠയും ഉണ്ടാക്കുന്നതാണെന്നും മോറിസൺ അഭിപ്രായപ്പെട്ടു.
Comments