തിരുവനന്തപുരം : തലസ്ഥാന നഗരിയുടെ മേയറായി ആര്യ രാജേന്ദ്രൻ ചുമതലയേൽക്കും . ഇന്നു ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് ആര്യാ രാജേന്ദ്രന്റെ പേര് മേയര്‍ സ്ഥാനത്തേക്കു പരിഗണിച്ചത്. മേയർ സ്ഥാനാർത്ഥികളായി സിപിഎം പരിഗണിച്ചിരുന്ന പുഷ്പലത , എ.ജി ഒലീന എന്നിവർ പരാജയപ്പെട്ടതോടെയാണ് മേയറായി ആര്യയ്ക്ക് നറുക്ക് വീണത്
മുടവൻമുകൾ കൗൺസിലറാണ് ആര്യ. ആൾ സെയിന്റ്സ് കോളജിലെ ബിഎസ്സി മാത്തമാറ്റിക്സ് വിദ്യാർത്ഥിനിയാണ്. പേരൂര്‍ക്കടയില്‍നിന്നു ജയിച്ച ജമീല ശ്രീധരന്, വഞ്ചിയൂരില്‍നിന്നു ജയിച്ച ഗായത്രി ബാബു എന്നിവരെയും മേയർ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍ യുവപ്രതിനിധി എന്നതാണ് ആര്യയ്ക്കു നറുക്കുവീഴാന്‍ കാരണമായത്.
മുഖ്യമന്ത്രി പിണറായി വിജയനെയാണ് താൻ മാതൃകയാക്കുന്നതെന്നാണ് ആര്യ രാജേന്ദ്രൻ പറയുന്നത് . സ്ഥാനമേൽക്കുന്നതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ ആകും ആര്യ.
Comments