സിഡോയ്ക്ക് പകരക്കാരൻ സ്പെയിനിൽ നിന്ന്; സ്പാനിഷ് മിഡ്ഫീല്‍ഡര്‍ യുവാന്‍ദെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്കൊപ്പം ചേര്‍ന്നു
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

സിഡോയ്‌ക്ക് പകരക്കാരൻ സ്പെയിനിൽ നിന്ന്; സ്പാനിഷ് മിഡ്ഫീല്‍ഡര്‍ യുവാന്‍ദെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്കൊപ്പം ചേര്‍ന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2020, 11:04 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ഐഎസ്എല്‍ ഏഴാം സീസണിന്റെ അവശേഷിക്കുന്ന മത്സരങ്ങള്‍ക്കായി സ്പാനിഷ് മധ്യനിര താരം യുവാന്‍ദെ ദിയോസ് ലോപ്പസിനെ ടീമിലെത്തിച്ചതായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി സന്തോഷപൂര്‍വം പ്രഖ്യാപിച്ചു. 34കാരനായ താരം, കണങ്കാലിന് പരിക്കേറ്റ് ഈ സീസണില്‍ നിന്ന് ഒഴിവായ ക്ലബ് ക്യാപ്റ്റന്‍ സെര്‍ജിയോ സിഡോഞ്ചയ്‌ക്ക് പകരക്കാരനാവും. സ്‌പെയിനിലെ അലികാന്റെയില്‍ ജനിച്ച യുവാന്‍ദെ 19ാം വയസില്‍ റിയല്‍ ബെറ്റിസ് റിസര്‍വ് സ്‌ക്വാഡിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതിന് മുമ്പ് ക്ലബ്ബിന്റെ അക്കാദമിയുടെ ഭാഗമായിരുന്നു. ആ സീസണിലെ ഒരു ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായ താരം തന്റെ ആദ്യ ടീം അരങ്ങേറ്റം കുറിച്ചെങ്കിലും 2007ല്‍ മാത്രമാണ് ലാലിഗയില്‍ കളിക്കാന്‍ അവസരം ലഭിച്ചത്. റയല്‍ ബെറ്റിസില്‍ ചെലവഴിച്ച ആറു വര്‍ഷ കാലയളവില്‍ 69 മത്സരങ്ങള്‍ കളിച്ചു, ടീമിനായി മൂന്നു ഗോളുകളും നേടി. 2010-11 സീസണിന്റെ രണ്ടാം പകുതിയില്‍ ഹ്വസ്വ വായ്പ കാലയളവ് ചെലവഴിച്ച കഠിനാധ്വാനിയായ ടാക്ലിങ് മിഡ്ഫീല്‍ഡര്‍, ഒരു സീസണില്‍ വെസ്റ്റെര്‍ലോയ്‌ക്ക് വേണ്ടി കളിക്കുന്നതിന് ബെല്‍ജിയന്‍ ലീഗിലേക്ക് മാറുകയും 15 മത്സരങ്ങളില്‍ നിന്ന് ഒരു തവണ ഗോള്‍ നേടുകയും ചെയ്തു.

രാജ്യമെമ്പാടും മികച്ച ആരാധകരുള്ള, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി പോലുള്ള ഒരു മികച്ച ക്ലബ്ബിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ വളരെ ആവേശത്തിലാണെന്ന് ക്ലബ്ബുമായി കരാര്‍ ഒപ്പിട്ട യുവാന്‍ദെ പറഞ്ഞു. ഈ അവസരത്തിന് ക്ലബ് മാനേജ്‌മെന്റിനോട് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ഒപ്പം ഒരുമിച്ച് നിന്ന് പോരാടുന്നതിന് എന്റെ ടീമംഗങ്ങളോടും പരിശീലക സംഘത്തോടുമൊപ്പം ചേരാന്‍ എനിക്ക് കാത്തിരിക്കാനുമാവുന്നില്ല-യുവാന്‍ദെ പറഞ്ഞു.

വെസ്റ്റെര്‍ലോയിലെ സേവനത്തെ തുടര്‍ന്ന് രണ്ടു സീസണുകളില്‍ എസ്ഡി പൊണ്‍ഫെറാഡിനയ്‌ക്കായി സെഗുണ്ട ഡിവിഷനില്‍ കളിക്കാന്‍ സ്‌പെയിനിലേക്ക് മടങ്ങിയ താരം, ഇതിന് മുമ്പ് സീരി ബിയില്‍ സ്‌പേസിയക്കൊപ്പം നാലു സീസണുകളും ചെലവഴിച്ചു. 2018 സീസണില്‍ എ ലീഗ് ടീമായ പെര്‍ത്ത് ഗ്ലോറി ശക്തനായ മധ്യനിര താരത്തിന്റെ സേവനം ഉറപ്പാക്കി, കേരള ബ്ലാസ്‌റ്റേഴ്‌സില്‍ നിന്നുള്ള ക്ഷണം ലഭിക്കുംമുമ്പ് ക്ലബ്ബില്‍ രണ്ടു സീസണുകള്‍ താരം ചെലവഴിക്കുകയും ചെയ്തു. നിലവില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ടീം ഹോട്ടലില്‍ നിര്‍ബന്ധിത ക്വാറന്റീനിലുള്ള യുവാന്‍ദെ ഉടന്‍ തന്നെ ടീമിനൊപ്പം പരിശീലനം ആരംഭിക്കും.

യുവാന്‍ദെ മികച്ച പരിചയസമ്പന്നനായ കളിക്കാരനാണെന്നും സിഡോയ്‌ക്ക് മികച്ച പകരക്കാരനായിരിക്കുമെന്നും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍ങ്കിസ് പറഞ്ഞു. അദ്ദേഹത്തിന്റെ അനുഭവവും പക്വതയും അദ്ദേഹം ടീമിനായി നല്‍കും. മിഡ്ഫീല്‍ഡിലുടനീളം വ്യത്യസ്തമായ കടമകള്‍ ചെയ്യാന്‍ കഴിയുന്ന കളിക്കാരനാണ് അദ്ദേഹം. വളരെ വൈകിയാണ് അദ്ദേഹം സ്‌ക്വാഡിനൊപ്പം ചേരുന്നതെങ്കിലും ടീമില്‍ നേതൃത്വപരമായ കഴിവുകള്‍ അദ്ദേഹം കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു-കരോലിസ് സ്‌കിന്‍കിസ് കൂട്ടിച്ചേര്‍ത്തു.

Share
Tweet
SendShare

More News from this section

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

Latest News

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും

ചാലക്കുടിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies