കോറോണയെ പ്രതിരോധിക്കുന്നതിനായി ബ്രീത്ത് ഈസി ലാബ്സ് ത്രീ-ലേയേര്‍ഡ് പരിരക്ഷയോടെ നിര്‍മ്മിച്ച മെയ്ഡ് ഇന്‍ ഇന്ത്യ കാര്‍ബണ്‍ ഫെയ്സ് മാസ്കുകള്‍ പുറത്തിറക്കി. ബയോടെക്നോളജി അടിസ്ഥാനമാക്കിയുള്ള പേറ്റന്റ് ഫാബ്രിക് ഉപയോഗിച്ചാണ് ഈ മാസ്ക്കുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. മാസ്ക് രൂപകല്‍പ്പന ചെയ്യാനായി യുഎസില്‍ നിന്നും യൂറോപ്പില്‍ നിന്നും ലഭിച്ച മെറ്റീരിയലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ ഈ മാസ്ക്കുകള്‍ വായുവിലൂടെയുള്ള രോഗകാരികള്‍ക്കും വൈറസുകള്‍ക്കും എതിരെ സുരക്ഷ നല്കുന്നു എന്നും കമ്പനി അവകാശപ്പെടുന്നു.
ത്രീ-ലേയേര്‍ഡ് പരിരക്ഷയോടെ നിര്‍മ്മിച്ച ഈ മാസ്ക്കിന്റെ ആദ്യത്തെ പാളി കോണ്ടാക്റ്റിലെ വൈറസ് പ്രഭാവം കുറയ്ക്കുകയുംരണ്ടാമത്തെ പാളി സൂക്ഷ്മജീവ അണുബാധയില്‍ നിന്ന് സംരക്ഷിക്കുകയും , അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുകയും മൂന്നാമത്തെ (ആന്തരിക) പാളി മികച്ച ഗ്രേഡ് ബയോ-നൂല് കൊണ്ട് നിര്‍മ്മിച്ചതായതിനാല്‍ വായുവിലൂടെയുള്ള മലിനീകരണത്തില്‍ നിന്നും ദീര്‍ഘ കാലത്തേക്ക് സംരക്ഷണം നല്‍കുകയും ചെയ്യുന്നു. കൂടാതെ, മാസ്കിന്റെ മെറ്റീരിയല്‍ വിഷരഹിതമാണ്, ഇത് ചര്‍മ്മത്തെ മോയ്സ്ചറൈസിംഗ് ഗുണങ്ങളാല്‍ സംരക്ഷിക്കുന്നു, ഇത് ധരിക്കുന്നതിനാല്‍ ചര്‍മ്മത്തിന് യാതൊരു തരത്തിലുളള പ്രശ്നങ്ങളും ഉണ്ടാകുന്നില്ല. അതിനാല്‍ ഈ മാസ്ക് ദൈനംദിന ഉപയോഗത്തിന് അനുയോജ്യമാണ്.
ഒപ്പം ഈ മാസ്ക് സ്വയം ശുചിത്വവത്ക്കരിക്കുന്നതും വൈറസിനെയും ബാക്ടീരിയകളെയും ഇല്ലാതാക്കുന്നതും, മോടിയുള്ളതും ,കഴുകി ഉപയോഗിക്കാവുന്നതും ആണെന്ന് ബ്രീത്ത് ഈസി സിഇഒ ബരുണ്‍ അഗര്‍വാള്‍ അഭിപ്രായപ്പെട്ടു. സൂക്ഷ്മാണുക്കളില്‍ നിന്നുള്ള സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി എന്‍95 ഉം മറ്റ് സംരക്ഷിത മാസ്കുകളും ഫില്‍ട്രേഷന്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍, ത്രീ-ലേയേര്‍ഡ് കാര്‍ബണ്‍ ഫെയ്സ് മാസ്കിലെ വിവിധ പാളികൾ വൈറസുകളെയും, രോഗകാരികളെയും നിര്‍വീര്യമാക്കുന്നു. ഇതു വഴി കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്തുന്നു.
Comments