കൊച്ചി : ശ്രീശാന്തിനെ കേരള ടീമിൽ ഉൾപ്പെടുത്തി. സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിനുള്ള ടീമിലാണ് ശ്രീശാന്തിനെ ഉൾപ്പെടുത്തിയത്. ഏഴ് വർഷത്തിന് ശേഷമാണ് ശ്രീശാന്തിന്റെ മടങ്ങിവരവ്. ജനുവരി 10 മുതൽ 31 വരെയാണ് സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റ് നടക്കുക.
യുവതാരം സഞ്ജു വി സാംസണാണ് കേരളത്തെ നയിക്കുക. സച്ചിൻ ബേബി വൈസ് ക്യാപ്റ്റനാകും. ടീമിൽ 4 പുതുമുഖങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
2013 ല്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കുമ്പോഴാണ് ഒത്തുകളി ആരോപണത്തെത്തുടര്‍ന്ന് ശ്രീശാന്തിനെ അറസ്റ്റ് ചെയ്തത്. പിന്നീട് ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. വ്യക്തമായ തെളിവ് ലഭിക്കാത്തതിനാൽ ശ്രീശാന്തിനെ കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു.
ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ശ്രീശാന്തിന്റെ വിലക്ക് അവസാനിച്ചത്. കേരള രഞ്ജി ടീമിലേക്ക് ശ്രീശാന്തിനെ പരിഗണിക്കുമെന്ന് കെസിഎ ഭാരവാഹികൾ നേരത്തെ വ്യക്തമാക്കിയിരുന്നു.















