ബാഴ്‌സലോണ: ബാഴ്‌സലോണയ്‌ക്ക് ലാലീഗ ജേതാക്കളുകയെന്നത് തികച്ചും ബുദ്ധിമുട്ടറിയതെന്ന് പരിശീലകൻ റൊണാൾഡ് കൂമാൻ. ഐബറിനെതിരായ മത്സരം സമനിലയിൽ പിരിഞ്ഞതിന് പിന്നാലെയായിരുന്നു കൂമാന്റെ പ്രതികരണം.
‘ഞാൻ ഒരു യാഥാസ്ഥിതികനാണ്. ബാർസയ്‌ക്ക് ലാലീഗ ജേതാക്കളാകുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ഒന്നും തന്നെ അസാധ്യമല്ല, പക്ഷേ, അത്‌ലെറ്റിക്കോയുമായുള്ള പോയിന്റ് വ്യത്യാസം നിങ്ങൾ നോക്കണം. അവർ വളരെ കുറച്ച് ഗോളുകൾ മാത്രമേ വഴങ്ങിയിട്ടുള്ളൂ. എന്റെ അഭിപ്രായത്തിൽ അത്‌ലെറ്റിക്കോ മാഡ്രിഡ് വളരെ മികച്ച ഒരു ടീമാണ്’. കൂമാൻ പറഞ്ഞു.
15 കളികളിൽ 7 ജയവും നാല് വീതം സമനിലയും തോൽവികളുമായി പോയിന്റ് പട്ടികയിൽ ബാഴ്‌സലോണ ആറാം സ്ഥാനത്താണ്. 13 കളികളിൽ 10 വിജയം സ്വന്തമാക്കിയ അത് ലെറ്റിക്കോ മാഡ്രിഡ് 32 പോയിന്റുമായി ഒന്നാം സ്ഥാനത്തും 15 കളികളിൽ 10 വിജയവുമായി റയൽ മാഡ്രിഡ് രണ്ടാം സ്ഥാനത്തുമാണ്.















