അധ്വാനിക്കാന്‍ ആരോഗ്യമുള്ള ശരീരമല്ല പകരം ആരോഗ്യമുള്ള മനസ്സാണ് വേണ്ടത് എന്ന് തെളിയിച്ചിരിക്കുകയാണ് അരുണ്‍. തന്റെ കുറവുകള്‍ ഒന്നും തന്നെ വകവെയ്ക്കാതെ കൃഷിയിടത്തിലേയ്ക്ക് ഇറങ്ങിയിരിക്കുകയാണ് യുവാവ്. ജന്മനാ കാലുകള്‍ക്ക് ശേഷിയില്ല. നടക്കാന്‍ സാധിക്കാത്തതിനാല്‍ കൈകള്‍ നിലത്തൂന്നി നിരങ്ങി നീങ്ങിയാണ് അരുണിന്റെ സഞ്ചാരം. വ്യക്തമായി സംസാരിക്കാന്‍ കഴിയില്ല, ഒരാളുടെ സഹായം ഇല്ലാതെ വെളളം കുടിയ്ക്കാന്‍ പോലും കഴിയില്ല . എങ്കിലും പാടത്തേക്കിറങ്ങി കൈക്കോട്ട് എടുത്ത് മണ്ണ് കിളച്ച് വാഴക്കന്ന് നടാന്‍ അരുണിന് ഒരു പ്രശ്നവുമില്ല. തന്റെ ശാരീരിക പരിമിതികള്‍ മറികടന്ന് അരുണ്‍ നട്ടത് അമ്പത് വാഴകളാണ്.
കൃഷിയോടുള്ള താല്പര്യവും, മണ്ണിനോടുളള സ്നേഹവും കാരണം അരുണിന്റെ മുന്നില്‍ മറ്റൊന്നും ഒരു തടസമായിരുന്നില്ല. ശാരീരിക ബുദ്ധിമുട്ടുകളൊന്നും നോക്കാതെ അരുണ്‍ കൈകള്‍ നിലത്തൂന്നി നിരങ്ങി നീങ്ങി തന്റെ കൃഷിയിടത്തെത്തും. വെയിലും മഴയും വകവെയ്ക്കാതെ കൃഷി പണികള്‍ ചെയ്യും. കൈക്കോട്ട് എടുത്ത് മണ്ണ് കിളച്ച് വാഴക്കന്ന് നടാനും അതിനു വേണ്ട സംരക്ഷണം നല്‍കാനും മറ്റാരുടേയും സഹായം വേണ്ട അരുണിന്.സുഹൃത്ത് പാട്ടത്തിന് എടുത്ത സ്ഥലത്തിന്റെ കുറച്ച് ഭാഗത്താണ് അരുണ്‍ കൃഷി ചെയ്യുന്നത്.
അരുണിന് കൃഷിയോടുള്ള ആഗ്രഹവും കുറവുകളെ മറികടന്ന് കൃഷി ചെയ്യാനുളള താല്പര്യവും മനസ്സിലാക്കി കൃഷി ചെയ്യാന്‍ സ്ഥലത്തിന്റെ കുറച്ചു ഭാഗം നൽകുകയായിരുന്നു .പൂര്‍ണ്ണ ആരോഗ്യം ഉണ്ടായിരുന്നിട്ടു കൂടി സ്വന്തം പറമ്പില്‍ ഒരു തൈ പോലും നടാത്ത ആളുകളാണ് ഭൂരിഭാഗവും. അത്തരക്കാര്‍ക്ക് മാതൃകയാണ് അരുണ്‍. നിശ്ചയദാര്‍ഢ്യം ഉണ്ടെങ്കില്‍ പ്രതിസന്ധികള്‍ തരണം ചെയ്ത് അസാധ്യമെന്ന് കരുതുന്നത് പോലും ചെയ്യാന്‍ സാധിക്കുമെന്ന് തെളിയിക്കുകയാണ് അരുണ്‍.
Comments