ആരോഗ്യമുള്ള ശരീരമല്ല ,മനസ്സാണ് വേണ്ടതെന്ന് തെളിയിച്ച് അരുണ്‍
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആരോഗ്യമുള്ള ശരീരമല്ല ,മനസ്സാണ് വേണ്ടതെന്ന് തെളിയിച്ച് അരുണ്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2021, 11:22 am IST
Facebook
Twitter
WhatsAppTelegram

അധ്വാനിക്കാന്‍ ആരോഗ്യമുള്ള ശരീരമല്ല പകരം ആരോഗ്യമുള്ള മനസ്സാണ് വേണ്ടത് എന്ന് തെളിയിച്ചിരിക്കുകയാണ് അരുണ്‍. തന്റെ കുറവുകള്‍ ഒന്നും തന്നെ വകവെയ്‌ക്കാതെ കൃഷിയിടത്തിലേയ്‌ക്ക് ഇറങ്ങിയിരിക്കുകയാണ് യുവാവ്. ജന്മനാ കാലുകള്‍ക്ക് ശേഷിയില്ല. നടക്കാന്‍ സാധിക്കാത്തതിനാല്‍ കൈകള്‍ നിലത്തൂന്നി നിരങ്ങി നീങ്ങിയാണ് അരുണിന്റെ സഞ്ചാരം. വ്യക്തമായി സംസാരിക്കാന്‍ കഴിയില്ല, ഒരാളുടെ സഹായം ഇല്ലാതെ വെളളം കുടിയ്‌ക്കാന്‍ പോലും കഴിയില്ല . എങ്കിലും പാടത്തേക്കിറങ്ങി കൈക്കോട്ട് എടുത്ത് മണ്ണ് കിളച്ച് വാഴക്കന്ന് നടാന്‍ അരുണിന് ഒരു പ്രശ്‌നവുമില്ല. തന്റെ ശാരീരിക പരിമിതികള്‍ മറികടന്ന് അരുണ്‍ നട്ടത് അമ്പത് വാഴകളാണ്.

കൃഷിയോടുള്ള താല്പര്യവും, മണ്ണിനോടുളള സ്‌നേഹവും കാരണം അരുണിന്റെ മുന്നില്‍ മറ്റൊന്നും ഒരു തടസമായിരുന്നില്ല. ശാരീരിക ബുദ്ധിമുട്ടുകളൊന്നും നോക്കാതെ അരുണ്‍ കൈകള്‍ നിലത്തൂന്നി നിരങ്ങി നീങ്ങി തന്റെ കൃഷിയിടത്തെത്തും. വെയിലും മഴയും വകവെയ്‌ക്കാതെ കൃഷി പണികള്‍ ചെയ്യും. കൈക്കോട്ട് എടുത്ത് മണ്ണ് കിളച്ച് വാഴക്കന്ന് നടാനും അതിനു വേണ്ട സംരക്ഷണം നല്‍കാനും മറ്റാരുടേയും സഹായം വേണ്ട അരുണിന്.സുഹൃത്ത് പാട്ടത്തിന് എടുത്ത സ്ഥലത്തിന്റെ കുറച്ച് ഭാഗത്താണ് അരുണ്‍ കൃഷി ചെയ്യുന്നത്.

അരുണിന് കൃഷിയോടുള്ള ആഗ്രഹവും കുറവുകളെ മറികടന്ന് കൃഷി ചെയ്യാനുളള  താല്പര്യവും മനസ്സിലാക്കി കൃഷി ചെയ്യാന്‍ സ്ഥലത്തിന്റെ കുറച്ചു ഭാഗം നൽകുകയായിരുന്നു .പൂര്‍ണ്ണ ആരോഗ്യം ഉണ്ടായിരുന്നിട്ടു കൂടി സ്വന്തം പറമ്പില്‍ ഒരു തൈ പോലും നടാത്ത ആളുകളാണ് ഭൂരിഭാഗവും. അത്തരക്കാര്‍ക്ക് മാതൃകയാണ് അരുണ്‍. നിശ്ചയദാര്‍ഢ്യം ഉണ്ടെങ്കില്‍ പ്രതിസന്ധികള്‍ തരണം ചെയ്ത് അസാധ്യമെന്ന് കരുതുന്നത് പോലും ചെയ്യാന്‍ സാധിക്കുമെന്ന് തെളിയിക്കുകയാണ് അരുണ്‍.

Tags: farmerArun
Share
Tweet
SendShare

More News from this section

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Latest News

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies