പുതുവർഷത്തിൽ പുതിയ ഫോർച്യൂണറും ലെജൻഡറും അവതരിപ്പിച്ച് ടൊയോട്ട ; ​വില 29.98 ലക്ഷം മുതൽ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

പുതുവർഷത്തിൽ പുതിയ ഫോർച്യൂണറും ലെജൻഡറും അവതരിപ്പിച്ച് ടൊയോട്ട ; ​വില 29.98 ലക്ഷം മുതൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2021, 07:00 pm IST
Facebook
Twitter
WhatsAppTelegram

ബംഗളൂരു: പുതുവർഷത്തിൽ പുതിയ ഫോർച്യൂണറും ലെജൻഡറും അവതരിപ്പിച്ച് ടൊയോട്ട കിർലോസ്‌കർ മോട്ടോർ. കൂടുതൽ സ്‌പോർട്ടി ലുക്കിൽ എത്തുന്ന ഫോർച്യൂണറിനൊപ്പം കൂടുതൽ സ്പോർട്ടിനെസ്സ് ആവശ്യമുള്ളവർക്കായി ലെജൻഡർ എന്നൊരു  പതിപ്പും ടൊയോട്ട വിപണിയിലെത്തിച്ചിട്ടുണ്ട്.

പുതിയ ഫോർച്യൂണറിൽ കരുത്തുള്ള ഫ്രണ്ട് ഗ്രിൽ, സൈഡ്-പോണ്ടൂൺ ഷേപ്പ്ഡ് ബമ്പർ തുടങ്ങിയ സവിശേഷതകൾ ഉണ്ട്. തീവ്രമായ എൽ.ഇ.ഡി ലൈൻ ഗൈഡ്, ഡേ ടൈം റണ്ണിംഗ് ലാമ്പുകൾ (ഡി.ആർ.എൽ), മൾട്ടി-ആക്‌സിസ് സ്‌പോക്ക് അലോയ് വീലുകൾ എന്നിവക്കൊപ്പം സൂപ്പർ ക്രോം മെറ്റാലിക് ഫിനിഷിംഗും വാഹനത്തിന് ആഡംബര കാഴ്ചയും നൽകുന്നു.

ഉൾവശത്ത്, സുപ്പീരിയർ സക്ഷൻ ബേസ്ഡ് സീറ്റ് വെന്റിലേഷൻ സിസ്റ്റവും (ഫ്രണ്ട് റോ), ആൻഡ്രോയിഡ് ഓട്ടോ / ആപ്പിൾ കാർപ്ലേയുള്ള വലിയ സ്മാർട്ട് പ്ലേകാസ്റ്റ് ടച്ച്സ്ക്രീൻ ഓഡിയോയും, ജെബിഎൽ 11 സ്പീക്കർ ഡബ്ല്യു / സബ് വൂഫർ സിസ്റ്റവും (4 x 4 വേരിയന്റുകൾ മാത്രം) ആണ് പുതിയ ഫോർച്യൂണറിലെ പ്രധാന മാറ്റങ്ങൾ.

പുതിയ ഫോർച്യൂണറിൽ 6 സ്പീഡ് ഓട്ടോമാറ്റിക്, ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷൻ ഓപ്‌ഷനുള്ള ഉള്ള 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ എന്നിവ 2.8 ലിറ്റർ ഡീസൽ എഞ്ചിനിലും 6 സ്പീഡ് ഓട്ടോമാറ്റിക്, 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനിൽ എന്നിവ 2.7 ലിറ്റർ പെട്രോൾ എഞ്ചിനിലും ലഭ്യമാണ്. ഫോർച്യൂണർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വേരിയന്റുകൾ 500 എൻ.എം, 204 പി.എസ് പവർ എന്നിവ ഉപയോഗിച്ച് മികച്ച ഇൻ-ക്ലാസ് ടോർക്ക് നൽകുന്നു. മാനുവൽ ട്രാൻസ്മിഷൻ വേരിയന്റുകൾ 204 പി.എസ് പവറും 420 എൻ.എം ടോർക്കും നൽകുന്നു.

കൂടുതൽ ഡ്രൈവിംഗ് സൗകര്യത്തിനും സുഖത്തിനുമായി, പുതിയ ഫോർച്യൂണറിൽ ഓട്ടോ ലിമിറ്റഡ് സ്ലിപ്പ് ഡിഫറൻഷ്യൽ (ഓട്ടോ-എൽ.എസ്.ഡി), വേരിയബിൾ ഫ്ലോ കൺട്രോൾ (വി.എഫ്‌.സ്സി) പവർ സ്റ്റിയറിംഗ്, എന്നിവയുൾപ്പെടുത്തിയിരിക്കുന്നു. ഇത് ഡ്രൈവ് മോഡുകൾ (ഇക്കോ, നോർമൽ, സ്പോർട്ട് ) ഉപയോഗിച്ച് സ്റ്റിയറിംഗ് ഡൈനാമിക്സ് ചലനാത്മകമായി മാറ്റാൻ ഉപഭോക്താക്കളെ അനുവദിക്കുന്നു. ഇടുങ്ങിയ സ്‌ഥലങ്ങളിൽ പാർക്ക് ചെയ്യുമ്പോൾ സുരക്ഷിതമായി നാവിഗേറ്റുചെയ്യാൻ ഇത് സഹായിക്കും.

29.98 ലക്ഷം രൂപ മുതൽ 37.43 ലക്ഷം രൂപ വരെയാണ് ടൊയോട്ട ഫോർച്യൂണർ 2021ന്റെ എക്സ് ഷോറൂം വില.ഡീസൽ 4×2 ഓട്ടോമാറ്റിക് പതിപ്പിൽ മാത്രം ലഭ്യമായ ലെജൻഡർ വേരിയന്റിന് 37.58 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില.

പെട്രോൾ മാനുവൽ 4×2 – 29.98 ലക്ഷം
പെട്രോൾ ഓട്ടോമാറ്റിക് 4×2 – 31.57 ലക്ഷം
ഡീസൽ മാനുവൽ 4×2 – 32.48 ലക്ഷം
ഡീസൽ ഓട്ടോമാറ്റിക് 4×2 – 34.84 ലക്ഷം

ഡീസൽ മാനുവൽ 4×4 – 35.14 ലക്ഷം
ഡീസൽ ഓട്ടോമാറ്റിക് 4×4 – 37.43 ലക്ഷം

Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

ഉപരാഷ്‌ട്രപതിയുടെ കേരള സന്ദർശനം; ആറന്മുള ജലമേള മുതൽ ഓണാഘോഷ സമാപനം വരെ, രണ്ട് ദിവസത്തെ സന്ദർശനത്തിൽ തിരക്കിട്ട പരിപാടികൾ, നാളെ ലക്ഷദ്വീപ് സന്ദർശിച്ച് ഡൽഹിയിലേക്ക് മടക്കം

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies