മെസി മാജിക്കിൽ ജയിച്ച് കയറി ബാഴ്‌സ; പോയിന്റ് പട്ടികയിൽ മൂന്നാമത്
Friday, July 3 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

മെസി മാജിക്കിൽ ജയിച്ച് കയറി ബാഴ്‌സ; പോയിന്റ് പട്ടികയിൽ മൂന്നാമത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2021, 11:06 am IST
FacebookTwitterWhatsAppTelegram

ബാഴ്‌സലോണ: നിർണായക മത്സരത്തിൽ അത്‌ലറ്റിക് ബിൽബാവോയെ മറികടന്ന് ബാഴ്‌സലോണ. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബാഴ്‌സയുടെ ജയം. ഇരട്ട ഗോളുകൾ നേടിയ സൂപ്പർ താരം ലയണൽ മെസിയുടെ പ്രകടനമാണ് ബാഴ്‌സയുടെ വിജയത്തിൽ നിർണായകമായത്.

അത്‌ലറ്റിക് ബിൽബാവോയുടെ ഹോം ഗ്രൗണ്ടായ സാൻ മാംസ് സ്‌റ്റേഡിയത്തിലാണ് മത്സരം നടന്നത്. മത്സരത്തിന്റെ മൂന്നാം മിനിട്ടിൽ തന്നെ അത്‌ലറ്റിക് ക്ലബ് ബാഴ്‌സയെ ഞെട്ടിച്ചു. ഇനാകി വില്യംസിലൂടെ അത്‌ലറ്റിക് ബിൽബാവോ ലീഡ് നേടി. ഇതോടെ ബാഴ്‌സ ആക്രമണം ആരംഭിച്ചു. മുന്നേറ്റ നിരയിൽ മെസിയും ഗ്രീസ്മാനും ഡെംബെലെയും നിരന്തരം ഗോളുകൾക്ക് ശ്രമം നടത്തി. 14-ാം മിനിട്ടിൽ യുവതാരം പെഡ്രിയുടെ ഹെഡറിലൂടെ ബാഴ്‌സ സമനില പിടിച്ചു.

38-ാം മിനിട്ടിൽ പെഡ്രി-മെസി കോംബോയുടെ മികച്ച നീക്കത്തിനൊടുവിൽ ഗോൾ കീപ്പറെ കാഴ്ചക്കാരനാക്കി മെസി ഗോൾ നേടി. ആദ്യ പകുതി 2-1 എന്ന നിലയിൽ അവസാനിച്ചു. രണ്ടാം പകുതിയിൽ ബാഴ്‌സയും അത്‌ലറ്റിക് ക്ലബ്ബും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇതിനിടെ മെസിയുടെ രണ്ട് ഇടംകാലൻ ഷോട്ടുകൾ പോസ്റ്റിൽ തട്ടിത്തെറിച്ചു.

62-ാം മിനിട്ടിൽ ബോക്‌സിനുള്ളിൽ ഗ്രീസ്മാനും മെസിയും നടത്തിയ മുന്നേറ്റത്തിൽ മെസിയിലൂടെ ബാഴ്‌സ മൂന്നാം ഗോളും വലയിലാക്കി. മത്സരം അവസാനിക്കാൻ ഏതാനും മിനിട്ടുകൾ മാത്രം ശേഷിക്കെ ഐകർ മുനിയെനിലൂടെ അത്‌ലറ്റിക് ബിൽബാവോ രണ്ടാം ഗോൾ നേടി. ജയത്തോടെ പോയിന്റ് പട്ടികയിൽ ബാഴ്‌സ മൂന്നാം സ്ഥാനത്തെത്തി.

ShareTweetSendShare

More News from this section

ഐസിസി ടി20 റാങ്കിങ്ങില്‍ ഇന്ത്യയ്‌ക്ക് ഇരട്ട നേട്ടം; അഭിഷേക് ശര്‍മയെ മറികടന്ന് ഇഷാന്‍ കിഷന്‍ ലോക ഒന്നാം നമ്പര്‍ താരം

മെസിയുടെ റെക്കോര്‍ഡിന് ഇനി ഒരു ഗോള്‍ മാത്രം അകലെ! എംബാപ്പെയുടെ ഇരട്ടഗോളില്‍ ഫ്രാന്‍സ് കുതിപ്പ്; ഗോള്‍ഡന്‍ ബൂട്ടില്‍ ഒന്നാമന്‍, ഹാളണ്ടും പിന്നാലെ

86ാം മിനിറ്റിലെ ഹാളണ്ട് മാജിക്; ഐവറി കോസ്റ്റിനെ വീഴ്‌ത്തി നോര്‍വെ പ്രീ ക്വാര്‍ട്ടറില്‍; എതിരാളികള്‍ ബ്രസീല്‍; തീപാറും പോരാട്ടം

40 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഇക്വഡോറിനെ വീഴ്‌ത്തി മെക്‌സിക്കോ പ്രീക്വാര്‍ട്ടറില്‍

ബ്ലൂ ടൈഗേഴ്‌സിന്റെ സഹ ഉടമയായി ക്രിസ് ഗെയ്ല്‍; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനും കേരള ക്രിക്കറ്റിനും കരുത്തേകുമെന്ന് മാനേജിങ് ഡയറക്ടര്‍

മാപ്പപേക്ഷ പരിഗണിച്ചു; മൂന്ന് വർഷത്തെ വിലക്ക് നീങ്ങി; ശ്രീശാന്തിന് തിരിച്ചുവരവിന് വഴി തുറന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ

Latest News

ഹെഡ്ഫോൺ ധരിച്ച് ട്രാക്കിലൂടെ നടന്നു; ട്രെയിൻ തട്ടി യുവാവിന്റെ കൈ അറ്റു

ഭാര്യമാതാവിനെ മർദിച്ച് കൊലപ്പെടുത്തി; മരുമകൻ റിമാൻഡിൽ

‘അമ്മ’യിൽ പുതിയ വിവാദം:അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം; സംഘടന ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് ആരോപണം; അമ്മ’ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോൻ

പാലക്കാടിന്റെ മടിത്തട്ടിലെ മനോഹരമായ ‘സേവ് ദി ഡേറ്റ്’ ലൊക്കേഷനുകൾ

കേരള സർവകലാശാല സെനറ്റ് യോഗം അലങ്കോലപ്പെടുത്തി; ഇടതംഗങ്ങൾ വിദ്യാർഥി സമൂഹത്തോട് മാപ്പ് പറയണമെന്ന് ആവശ്യം

ചുരിദാർ പ്രവേശന വിവാദത്തിന് വിരാമം; ആചാരത്തിൽ മാറ്റമില്ലെന്ന് ക്ഷേത്രഭരണസമിതി; ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പഴയ വസ്ത്രധാരണരീതി തുടരും

ആദ്യകാല മലയാളം ബ്ലോഗർ ജി. അശോക് കുമാർ കർത്ത അന്തരിച്ചു; വിടവാങ്ങിയത് ‘അക്ഷരക്കഷായം’ ബ്ലോഗിന്റെ സ്രഷ്ടാവ്

ചെന്നൈ–മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിന് സമയമാറ്റം; യാത്രക്കാർ ജാഗ്രത പാലിക്കുക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies