അന്താരാഷ്ട്ര ഭീകരത തടയാൻ ഇനി ഇന്ത്യ നിയന്ത്രിക്കുന്ന സുരക്ഷാ സമിതി; ഔദ്യോഗിക അംഗീകാരം നൽകി യു.എൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അന്താരാഷ്‌ട്ര ഭീകരത തടയാൻ ഇനി ഇന്ത്യ നിയന്ത്രിക്കുന്ന സുരക്ഷാ സമിതി; ഔദ്യോഗിക അംഗീകാരം നൽകി യു.എൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2021, 05:09 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാകൗൺസിലിലെ മൂന്ന് സുപ്രധാന സമിതികളിൽ ഇന്ത്യയെ നിയമിച്ച് സുരക്ഷാ സമിതി. ഭീകര പ്രവർത്തനങ്ങളെ തടയാനുള്ള സമിതികളാണ് ഇന്ത്യയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുക.  താലിബാൻ ഭീകരവിരുദ്ധ സമിതി, ആഗോള ഭീകരാക്രമണ നിരോധന സമിതി, ലിബിയൻ ഭീകരപ്രവർത്തന നിരോധന സമിതി എന്നിവയുടെ മേൽനോട്ടമാണ് ഇന്ത്യ വഹിക്കുക. ഐക്യരാഷ്‌ട്രസഭയിലെ സ്ഥിരം പ്രതിനിധി ടി.എസ്.തിരുമൂർത്തിയാണ് വിവരം അറിയിച്ചത്.

‘ യു.എൻ. സുരക്ഷാ സമിതിയിലെ സുപ്രധാന മൂന്ന് സമിതികളുടെ നേതൃത്വം ഇന്ത്യയെ ഏൽപ്പിച്ച വിവരം സസന്തോഷം അറിയിക്കുന്നു. 2021-22 പ്രവർത്തന വർഷത്തേക്കാണ് ചുമതല നൽകിയിരിക്കുന്നത്. 1988 ആക്ഷൻ കമ്മിറ്റി എന്നും അറിയപ്പെടുന്ന അഫ്ഗാനിലെ താലിബാന്റെ ഭീകരത തടയാനുള്ള സമിതിയാണ് സുപ്രധാനമായത്. ഒപ്പം മേഖലയിലെ ഭീകരപ്രവർത്തനങ്ങളെ തടയേണ്ട നടപടികളും ലിബിയയിലെ ഭീകരതയും ഇന്ത്യ നേതൃത്വം നൽകുന്ന സമിതിയാണ് ഇനി  ശ്രദ്ധിക്കേണ്ടത്.’ തിരുമൂർത്തി ട്വിറ്റ് ചെയ്തു.

ആഗോള ഭീകരതക്കെതിരെ ശക്തമായ നിലപാടെടുത്തുകൊണ്ടിരിക്കുന്ന ഇന്ത്യയ്‌ക്ക് ലഭിച്ച അംഗീകാരമാണ് പുതിയ ചുമതലകൾ. കേന്ദ്രസർക്കാറിന്റെ ഭീകരവിരുദ്ധനയവും സുരക്ഷാസമിതിയുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റിയിരുന്നു. അഫ്ഗാൻ വിഷയത്തിലും താലിബാനുമായുള്ള അമേരിക്കയുടെ സമാധാന ചർച്ചകളിലും ഇന്ത്യയുടെ സാന്നിദ്ധ്യം അമേരിക്ക ഉറപ്പുവരുത്തിയിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിൽ ഭീകരപ്രവർത്തനങ്ങൾ തടയാനുള്ള സമിതിയുടെ ചുമതല നൽകിയത് ഏറെ നിർണ്ണായകമാണെന്നും പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതിനൊപ്പം ആഭ്യന്തര കലാപങ്ങളും ഭീകരതയും ഭരണകൂടങ്ങളെ ഉലയ്‌ക്കുന്ന ലിബിയയിലെ എല്ലാ ഭീകര പ്രവർത്തനങ്ങളും ഇന്ത്യയുടെ നേതൃത്വത്തിലാണ് ഇനി നിരീക്ഷിക്കുക. കൂടാതെ അന്താരാഷ്‌ട്ര നിയമങ്ങളെ ലംഘിച്ചുള്ള അനധികൃത പെട്രോളിയം കടത്തും ആയുധക്കടത്തും തടയാനുള്ള ചുമതലയും ഇന്ത്യ നേതൃത്വം നൽകുന്ന സമിതിക്കാണ്.

Tags: UNSCUNSC-india
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies