അറിയാതെ പോകരുത് ഈ ഔഷധസസ്യങ്ങളെ.....
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

അറിയാതെ പോകരുത് ഈ ഔഷധസസ്യങ്ങളെ…..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2021, 12:11 pm IST
FacebookTwitterWhatsAppTelegram

നമുക്കുചുറ്റുമായി നിരവധി സസ്യങ്ങളുണ്ട് അവയില്‍ പലതും വളരെയേറെ ഔഷധഗുണമുള്ളതുമാണ് എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവയുടെ ഗുണങ്ങളൊന്നും നാം തിരിച്ചറിയുന്നില്ല എന്നതാണ് പ്രധാനം. നമ്മുടെ പറമ്പും തൊടികളും വൃത്തിയാക്കുന്നതിന്റെ ഭാഗമായി പിഴുതെറിയുന്ന പല സസ്യങ്ങളുടെയും ഔഷധഗുണങ്ങള്‍ ഒരുപാടാണ്. അത്തരത്തില്‍ നമ്മുടെ പറമ്പിലും തൊടികളിലും കാണുന്ന കുറച്ച് ഔഷധ ചെടികളേയും അവയുടെ ഗുണങ്ങളേയും അറിയാം.

മഷിത്തണ്ട്


മഷിത്തണ്ടു കൊണ്ട് സ്ലേറ്റ് മയയ്‌ക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ചിലയിടങ്ങളില്‍ വെള്ളത്തണ്ട് എന്നും പറയാറുണ്ട് . ഈര്‍പ്പമുള്ള പ്രദേശങ്ങളിലാണ് ഇത് കൂടുതലായി ഉണ്ടാവുക. എന്നാല്‍ ഇതിന്റെ ഔഷധഗുണം എന്താണെന്ന് പലര്‍ക്കും അറിയില്ല. മഷിത്തണ്ട് സമൂലം അരച്ച് സേവിക്കുന്നത് വൃക്ക രോഗങ്ങളില്‍ നിന്നും ആശ്വാസം ലഭിക്കാന്‍ വളരെ നല്ലതാണ്.

കൊടങ്ങല്‍


നാട്ടിന്‍പുറങ്ങളില്‍ സുലഭമായി കാണുന്ന ഒന്നാണ് കൊടങ്ങല്‍. രക്തസമ്മര്‍ദ്ദം കുറയ്‌ക്കുന്നതിനും നാഡീവ്യൂഹ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും മുറിവ് പെട്ടെന്ന് ഉണങ്ങുന്നതിനും വളരെ നല്ലതാണ് കൊടങ്ങല്‍. കൂടാതെ മലബന്ധം, അസിഡിറ്റി തുടങ്ങിയ അസുഖങ്ങള്‍ക്കും നല്ലൊരു പരിഹാരമാണിത്.

മുറികൂട്ടി


തൊടികളില്‍ ധാരാളമായി കാണപ്പെടുന്ന ഒന്നാണ് മുറികൂട്ടി. മുറിവുണക്കാന്‍ ഇത്രയും മികച്ച നാടന്‍ ഔഷധം വേറെ ഇല്ലെന്നു തന്നെ  മുറിവുണ്ടാകുമ്പോള്‍ ഇത് അരച്ച് വെക്കുന്നത് നല്ലതാണ്. രക്തം വരുന്നത് പെട്ടെന്ന് ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു. കൂടാതെ മൂലക്കുരുവിനും ഏറെ ഉത്തമമാണ് മുറികൂട്ടി.

മുത്തങ്ങ


പുല്ലു വര്‍ഗ്ഗത്തില്‍പ്പെട്ട ഈ ചെടി നമ്മുടെ തൊടികളില്‍ ധാരാളമായി കാണുന്ന ഒന്നാണ്. മുത്തങ്ങയുടെ കിഴങ്ങ് കഷായം വെച്ച് കുടിക്കുന്നത് അതിസാരം, ഛര്‍ദ്ദി, വയറിളക്കം, മൂത്രതടസ്സം, ഉദരരോഗങ്ങള്‍ എന്നിവയ്‌ക്കെല്ലാം ശമനം നല്‍കുന്നു.

കൊടിത്തൂവ


തൊട്ടാല്‍ ചൊറിയുന്നതുകൊണ്ടു തന്നെ നമ്മള്‍ മാറ്റി നിര്‍ത്തുന്ന ഒന്നാണ് കൊടിത്തൂവ. രക്തം ശുദ്ധീകരിക്കുന്നതിനും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്‌ക്കുന്നതിനും അനീമിയയെ തടയുന്നതിനും വളരെ നല്ലതാണ് കൊടിത്തൂവ. വാത സംബന്ധമായ അസുഖങ്ങള്‍ക്കും ആസ്മയ്‌ക്കും ഏറ ഗുണപ്രദമാണ്.

 

ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

ഇന്ത്യയില്‍ ആഷസ് ടെസ്റ്റ്? 150-ാം വാര്‍ഷിക മത്സരം ഇന്ത്യയില്‍ നടത്താന്‍ ആലോചിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ

ലഹരി വാങ്ങാൻ പണം നൽകിയില്ല; അമ്മയ്‌ക്കും സഹോദരിക്കും ക്രൂരമർദ്ദനം; 37 കാരൻ ഷെരീഫ് അറസ്റ്റിൽ

കൈവിലങ്ങുമായി പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട സംഭവം; നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ജന്തർമന്ദർ പ്രതിഷേധത്തിൽ 400-ഓളം ക്രിമിനലുകൾ; എ.ഐ ഫേഷ്യൽ റെക്കഗ്നിഷനിൽ നിർണായക വിവരങ്ങൾ; ഡൽഹി പൊലീസ്

ഓസ്‌ട്രേലിയന്‍ ദേശീയതാരത്തിന് തിരിച്ചടി; അതിവേഗ ഡ്രൈവിങ്ങിനും മയക്കുമരുന്ന് ഉപയോഗത്തിനും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

ജന്തർമന്ദറിൽ എത്താൻ വിമാന ടിക്കറ്റും പണവും ഓഫർ ചെയ്തു; സി.ജെ.പി പ്രതിഷേധത്തെ പിന്തുണച്ച് വീഡിയോയും റീലും ചെയ്യാൻ ഇൻഫ്ലുവൻസർമാർക്ക് പണം; നടി ആകാൻക്ഷാ പുരിയുടെ വെളിപ്പെടുത്തൽ

‘ചെന്നൈയിലേക്ക് കൊണ്ടുപോകരുത്’ എന്ന് രണ്ടുതവണ കത്ത്; സമ്മര്‍ദത്തില്‍ റിപ്പോര്‍ട്ട് മാറ്റിയ ഉദ്യോഗസ്ഥനും അന്വേഷണവലയത്തില്‍

റെയില്‍വേയില്‍ ഡിജിറ്റല്‍ വിപ്ലവം; സുരക്ഷയ്‌ക്കും കാര്യക്ഷമതയ്‌ക്കുമായി മൂന്ന് പുതിയ ആപ്പുകള്‍ അവതരിപ്പിച്ച് ദക്ഷിണ റെയില്‍വേ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies