ടൂറിൻ: ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവുമധികം ഗോളുകളടിക്കുന്ന താരമെന്ന ലോക നേട്ടത്തിനൊപ്പമെത്തി യുവന്റസിന്റെ പോർച്ചുഗൽ താരം ക്രിസ്റ്റിയാനോ റൊണാൾഡോ. ക്രിസ്റ്റ്യാനോ ആകെ 759 ഗോളുകളുമായി ജോസഫ് ബിക്കന്റെ സർവ്വകാല നേട്ടത്തിനൊപ്പമാണ് എത്തിയിരിക്കുന്നത്. സാസുവോളക്കെതിരെ ഇറ്റാലിയൻ ലീഗിൽ 3-1ന്റെ ജയം യുവന്റസിന് നേടിക്കൊടുത്ത മത്സരത്തിലാണ് പോർച്ചുഗൽ താരം നേട്ടത്തിനൊപ്പമെത്തിയത്.
ലോകഫുട്ബോളിലെ അഞ്ചു സുപ്രധാന ലീഗിലുമായി കഴിഞ്ഞ 15 സീസണുകളിലായി കുറഞ്ഞത് 15 ഗോളുകളടിക്കുന്ന ആദ്യതാരം ക്രിസ്റ്റിയാനോയാണ്. 2006-07 മുതൽ എല്ലാ സീസണിലും ക്രിസ്റ്റിയാനോ കുറഞ്ഞത് 15 ഗോളുകളെങ്കിലും അടിച്ചുകഴിഞ്ഞു.
Comments