കഥ, തിരക്കഥ, സംവിധാനം, അഭിനയം -ബാലചന്ദ്ര മേനോന്‍
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

കഥ, തിരക്കഥ, സംവിധാനം, അഭിനയം -ബാലചന്ദ്ര മേനോന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2021, 09:56 pm IST
FacebookTwitterWhatsAppTelegram

മലയാള സിനിമയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ബാലചന്ദ്ര മേനോന്‍. കഥ, സംവിധാനം, അഭിനയം എന്നിങ്ങനെ മൂന്നു രംഗങ്ങളിലും ഒരേ പോലെ തന്റെ പ്രതിഭ തെളിയിക്കാന്‍ താരത്തിനു സാധിച്ചു എന്നത് ചെറിയൊരു കാര്യമല്ല. ലോകത്തെ തന്നെ ഏറ്റവും കൂടുതല്‍ സിനിമകള്‍ സ്വന്തമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത് അഭിനയിച്ച വ്യക്തി എന്ന നിലയില്‍ 2018-ല്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ സ്ഥാനം ലഭിച്ചു. 1954 ജനുവരി 11-ന് ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയില്‍ ശിവശങ്കരപ്പിള്ളയുടെയും ലളിതാദേവിയുടെയും മകനായി ജനിച്ചു. കൊല്ലം ഫാത്തിമ മാതാ കോളേജില്‍ നിന്ന് പ്രീ-ഡിഗ്രിയും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ഭൂഗര്‍ഭശാസ്ത്രത്തില്‍ ബിരുദവും നേടി. പിന്നീട് ഭാരതീയ വിദ്യ ഭവന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസത്തില്‍ നിന്ന് ജേണലിസത്തില്‍ ബിരുദാനന്ത ബിരുദവും പൂര്‍ത്തിയാക്കി.

സ്‌കൂള്‍ കോളേജ് നാടകങ്ങളില്‍ അഭിനയത്തിനും സംവിധാനത്തിനും തുടക്കമിട്ടു. 1978 ല്‍ ഉത്രാടരാത്രി എന്ന ആദ്യ സിനിമ സംവിധാനം ചെയ്തു. തുടര്‍ന്ന് മലയാളി മനസ്സില്‍ മായാതെ കിടക്കുന്ന ഒരു പിടി നല്ല കഥാപാത്രങ്ങളും സിനിമകളും നല്‍കാന്‍ അദ്ദേഹത്തിനു സാധിച്ചു. 1998 പുറത്തിറങ്ങിയ സമാന്തരങ്ങള്‍ എന്ന ചിത്രത്തിലെ ഇസ്മായില്‍ എന്ന കഥാപാത്രത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ബാലചന്ദ്ര മേനോന്‍ നേടി. ആ സിനിമയുടെ രചനയും സംവിധാനവും അദ്ദേഹം തന്നെയായിരുന്നു. ഒരു കാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്ന മുന്‍നിര നായികമാരെ മലയാള സിനിമയ്‌ക്ക് പരിചയപ്പെടുത്തിയത് ഇദ്ദേഹമാണ്.

ശോഭന, പാര്‍വ്വതി, കാര്‍ത്തിക, നന്ദിനി, ആനി തുടങ്ങിയ നായികമാര്‍ ബാലചന്ദ്ര മേനോന്‍ സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. കൂടാതെ മണിയന്‍പിള്ള രാജു എന്ന നടനെ മലയാളത്തിന് പരിചയപ്പെടുത്തിയതും ബാലചന്ദ്ര മേനോന്‍ തന്നെയാണ്. കഥ, സംവിധാനം, അഭിനയം എന്നിവയ്‌ക്കു പുറമേ ഒരു പൈങ്കിളിക്കഥ എന്ന ചിത്രത്തില്‍ ശ്രീവിദ്യയ്‌ക്ക് ഒപ്പം സിനിമാ ഗാനം ആലപിച്ചു. കൂടാതെ അച്ചുവേട്ടന്റെ വീട് എന്ന സിനിമ മുതല്‍ അഞ്ചോളം ചിത്രങ്ങളൂടെ എഡിറ്റിംഗ് നിര്‍വഹിച്ചിട്ടുണ്ട്. സിനിമയ്‌ക്കും അപ്പുറം കൃഷിയില്‍ താല്പര്യമുണ്ടായിരുന്ന മേനോനു, ഒരു നല്ല കര്‍ഷകന്‍ കൂടിയായ ഇദ്ദേഹത്തിന് കേരളാ സര്‍ക്കാരിന്റെ കര്‍ഷകശ്രീ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

Tags: malayalam film
ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരനീക്കവുമായി കെഎസ്ഇബി; 200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാൻ തീരുമാനം; നിയന്ത്രണം തുടരുമെന്ന് സൂചന, ജനങ്ങളോട് വൈദ്യുതി ലാഭിക്കാൻ അഭ്യർഥന

വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെതിരെ എം.എം. മണിയുടെ രൂക്ഷ വിമർശനം; ‘വിവരക്കേടും കാഴ്ചപ്പാടില്ലായ്മയും പ്രതിസന്ധിക്ക് കാരണം’

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

പ്രശസ്ത സാഹിത്യകാരനും മുൻ കേരളവർമ്മ കോളേജ് പ്രിൻസിപ്പലുമായ ഡോ. ഷോർണൂർ കാർത്തികേയൻ അന്തരിച്ചു; സാഹിത്യ-വിദ്യാഭ്യാസ രംഗത്തിന് തീരാനഷ്ടം

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത

ഭക്തിസാന്ദ്രമായ കർക്കടകപ്പുലരി; പഞ്ഞക്കർക്കിടകത്തിന്റെ വറുതികളെ ഭക്തിയുടെ വെളിച്ചം കൊണ്ട് നേരിടാൻ മലയാളക്കര; മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ത്യാഗം മനസ്സിന് കരുത്താകുന്ന പുണ്യമാസം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies