തൃശൂർ: തൃശൂരിലെ ജനം ടിവിയുടെ പുതിയ ആസ്ഥാനത്തിന്റെ ഉദ്ഘാടനം ഇന്ന്. ആധുനീകരിച്ച കെട്ടിടം രാഷ്ട്രീയ സ്വയംസേവക സംഘം സഹ സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്യും.
തൃശൂർ വടക്കേച്ചിറയിലെ ഗുരുമന്ദിരത്തിൽ രണ്ടാം നിലയിലാണ് ആധുനിക സൗകര്യങ്ങളോടെ പുതിയ കോർപ്പറേറ്റ് ഓഫീസ് ഒരുക്കിയിരിക്കുന്നത്. 10.30 ന് ആണ് ഉദ്ഘാടന ചടങ്ങ്. ഇന്ന് പുലർച്ചെ പുതിയ കെട്ടിടത്തിൽ ഗണപതിഹോമം നടന്നു.
കാഞ്ചി മഠാധിപതി പൂജ്യശ്രീ ശങ്കര വിജയേന്ദ്ര സരസ്വതി അനുഗ്രഹപ്രഭാഷണം നടത്തും. മിസോറം ഗവർണർ പിഎസ് ശ്രീധരൻപിള്ള, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ, പത്മഭൂഷൻ മോഹൻലാൽ , ജനം ടി വി ചെയർമാനും സംവിധായകനുമായ പ്രിയദർശൻ , ജനം ടി വി ഡയറക്ടർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
ചടങ്ങ് ജനം ടിവിയിലും ജനം ടിവിയുടെ വിവിധ സോഷ്യൽ മീഡിയ പേജുകളിലും തത്സമയം കാണാം.
Comments