പുതിയ സഫാരിയുടെ ആദ്യ യൂണിറ്റ് പുറത്തിറക്കി ടാറ്റ; ബുക്കിംഗ് ഉടൻ ആരംഭിക്കും
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

പുതിയ സഫാരിയുടെ ആദ്യ യൂണിറ്റ് പുറത്തിറക്കി ടാറ്റ; ബുക്കിംഗ് ഉടൻ ആരംഭിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2021, 02:57 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ : ഏറ്റവും പുതിയ സഫാരിയുടെ ആദ്യ യൂണിറ്റ് പുറത്തിറക്കി ടാറ്റ. കമ്പനി തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. പൂനെയിലെ പ്ലാന്റിൽ നിന്നും ആദ്യ യൂണിറ്റ് പുറത്തിറങ്ങുന്നതിന്റെ ചിത്രങ്ങളാണ് ടാറ്റ പുറത്തുവിട്ടിരിക്കുന്നത്. ഇതിനൊപ്പം വാഹനത്തിന്റെ ഒരു പ്രൊമോ വീഡിയോയും ടാറ്റ പുറത്തുവിട്ടിട്ടുണ്ട്. ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഉപഭോക്താക്കൾക്ക് വാഹനത്തെ അടുത്ത് കാണുന്നതിനുള്ള സംവിധാനവും ടാറ്റ അവതരിപ്പിച്ചു.

ടാറ്റയുടെ ഇംപാക്ട് 2.0 ഡിസൈനിലാണ് പുതിയ സഫാരിയും പുറത്തിറങ്ങുന്നത്. മുൻഭാഗം ഹാരിയറിനോട് സാദൃശ്യമുള്ളതാണെങ്കിലും പിൻഭാഗത്ത് വലിയ മാറ്റങ്ങളാണ് ഈ 7 സീറ്റർ വാഹനത്തിൽ വരുത്തിയിരിക്കുന്നത്. ഉപഭോക്താക്കളെ ആകർഷിക്കുന്ന തരത്തിലുള്ള ഡിസൈനാണ് വാഹനത്തിന്റേതെന്ന് ടാറ്റ മോട്ടോഴ്സ് പറയുന്നു.

കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ ഗ്രാവിറ്റാസ് എന്ന പേരിൽ ടാറ്റ അവതരിപ്പിച്ച മോഡലാണ് സഫാരിയായി ഇന്ത്യൻ നിരത്തിൽവീണ്ടും തരംഗം സൃഷ്ടിക്കാൻ എത്തുന്നത്. റീക്ലെയിം യുവർ ലൈഫ് എന്ന ടാഗ് ലൈനോട് കൂടി തന്നെയാണ് പുതിയ സഫാരിയും എത്തുന്നത്.

ഹാരിയറിന്റെ സെവൻ സീറ്ററായി ഗ്രാവിറ്റാസ് എന്നുമെന്നായിരുന്നു ഓട്ടോ എക്സ്പോയിൽ ടാറ്റ അറിയിച്ചിരുന്നത്. സഫാരിയെന്ന ജനപ്രിയ മോഡലിന്റെ പേര് മുതൽക്കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് പുതിയ വാഹനത്തിനും ആ പേര് നൽകിയിരിക്കുന്നത്. മൂന്നു നിരകളിലായി ആറും ഏഴും സീറ്റുള്ള വകഭേദങ്ങളിൽ സഫാരി ലഭ്യമാകും. ഹാരിയറിനെ പോലെ രണ്ടു ലിറ്റർ, ക്രയോടെക് ഡീസൽ എൻജിനാവും സഫാരിക്കും കരുത്തേകുക. 170 പി എസ് വരെ കരുത്തും 350 എൻ എം ടോർക്കും സൃഷ്ടിക്കാൻ പ്രാപ്തിയുള്ള എൻജിനാണ് വാഹനത്തിനുണ്ടാവുക.

വാഹനത്തിന്റെ വില അടക്കമുള്ള കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. ബുക്കിംഗ് ഉടൻ തന്നെ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. എന്നാൽ എപ്പോഴാകും വിൽപ്പനയ്‌ക്കെത്തുക എന്ന കാര്യത്തിൽ വ്യക്തതയില്ല. ഈ മാസം അവസാനത്തോടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

ഉപരാഷ്‌ട്രപതിയുടെ കേരള സന്ദർശനം; ആറന്മുള ജലമേള മുതൽ ഓണാഘോഷ സമാപനം വരെ, രണ്ട് ദിവസത്തെ സന്ദർശനത്തിൽ തിരക്കിട്ട പരിപാടികൾ, നാളെ ലക്ഷദ്വീപ് സന്ദർശിച്ച് ഡൽഹിയിലേക്ക് മടക്കം

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies