ഇസ്ലാമാബാദ് : പന്നികൾ കയ്യേറിയ പോലീസ് സ്റ്റേഷനിൽ നിന്ന് ജീവനും കൊണ്ടോടി പോലീസുകാർ . പാകിസ്താൻ സിന്ധിലെ ഫിറോസ് ജില്ലയിലെ മൊറോ നഗരത്തിലെ പോലീസ് സ്റ്റേഷനിലാണ് സംഭവം
നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടന്ന് വഴിതെറ്റിയെത്തിയ പന്നികളാണ് സ്റ്റേഷനിനുള്ളിലേക്ക് പ്രവേശിച്ചത് . പെട്ടെന്ന് പന്നികൾ സ്റ്റേഷനകത്തേക്ക് കൂട്ടത്തോടെ കയറിയതോടെ സ്റ്റേഷനിൽ ഉണ്ടായിരുന്ന പോലീസുകാർ പരിഭ്രാന്തരായി ഓടി രക്ഷപ്പെട്ടു.
പന്നികൾ പോലീസ് സ്റ്റേഷനുള്ളിൽ നിൽപ്പുറപ്പിച്ചതോടെ സ്റ്റേഷൻ കെട്ടിടത്തിലേക്ക് പ്രവേശിക്കാനുള്ള ധൈര്യം പോലീസുകാർക്കുണ്ടായില്ല . തുടർന്ന് പന്നികളെ പുറത്താക്കാൻ പോലീസ് നാട്ടുകാരുടെ സഹായം തേടി.
സ്റ്റേഷൻ ഹൗസ് ഓഫീസർ പുറത്തു വന്നു നാട്ടുകാരുമായി സ്റ്റേഷനിലെത്തിയാണ് പന്നികളെ ആട്ടിപ്പായിച്ചത് . സംഭവത്തെ തുടർന്ന് മണിക്കുറുകളോളമാണ് സ്റ്റേഷൻ പ്രവർത്തനം സ്തംഭിച്ചത് . ഇസ്ലാമിൽ പന്നികളെ ഹറാമായി കണക്കാക്കുന്നതിനാൽ പോലീസ് സ്റ്റേഷനിൽ പന്നികൾ പ്രവേശിച്ചത് വിവാദമായിരിക്കുകയാണ്.
Comments