ചന്ദനമണിവാതില്‍ പാതി ചാരി കൊണ്ട് മലയാളി മനസ്സുകളില്‍ സ്ഥാനമുറപ്പിച്ച ഗായകനാണ് ജി. വേണുഗോപാല്‍. മലയാളത്തിന്റെ മാണിക്യക്കുയില് എന്ന് വിശേഷിപ്പിക്കുന്ന അദ്ദേഹം മലയാളത്തില്‍ മാത്രമല്ല തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലും കഴിവ് തെളിയിച്ചിട്ടുണ്ട്. ഒരു പിടി നല്ല ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ സംഗീത പ്രേമികളുടെ മനസ്സില്‍ തന്റേതായ ഇടം കണ്ടെത്താന്‍ ഈ ഗായകന് സാധിച്ചു. 1984ല്‍ പുറത്തിറങ്ങിയ ‘ഓടരുതമ്മാവാ ആളറിയാം’ എന്ന സിനിമയിലെ ഗാനത്തിലെ ഒരു ചെറിയ ഹിന്ദി ഭാഗം പാടികൊണ്ട് അദ്ദേഹം ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് കടന്നു വന്നു.
1986 ല്‍ പുറത്തിറങ്ങിയ രഘുനാഥ് പലേരിയുടെ ‘ഒന്നു മുതല്‍ പൂജ്യം വരെ’ എന്ന ചിത്രത്തിലെ ‘പൊന്നിന് തിങ്കള്‍ പോറ്റും മാനേ’ ‘രാരി രാരിരം രാരോ’ എന്ന പാട്ടുകളിലൂടെയാണ് അദ്ദേഹം മലയാളികളുടെ മനസ്സില്‍ കയറി പറ്റിയത്. എന്നാല്‍ മലയാള സിനിമ പിന്നണി ഗാനരംഗത്തെ നീണ്ട ഇടവേളക്കു ശേഷം ആരാധക മനസ്സുകളെ കീഴയക്കാനായി ജി വേണുഗോപാല്‍ വീണ്ടും എത്തുന്നു. മനു അശോകന് സംവിധാനം ചെയ്യുന്ന കാണെക്കാണെ എന്ന ചിത്രത്തിലെ ഗാനത്തിലൂടെയാണ് വീണ്ടും എത്തുന്നത്.
വിനായക് ശശികുമാറിന്റെ വരികള്‍ക്ക് രഞ്ജിന് രാജാണ് സംഗീതമൊരുക്കുന്നത്. ടൊവിനോ തോമസ് നായകനായെത്തുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി, സുരാജ് വെഞ്ഞാറമൂട്, ശ്രുതി രാമചന്ദ്രന് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഉണരുമീ ഗാനം, ഒന്നാം രാഗം പാടി, ചന്ദന മണിവാതില്‍ പാതി ചാരി, ‘രാരി രാരിരം രാരോ, താനേ പൂവിട്ട മോഹം, കൈ നിറയെ വെണ്ണ തരാം, പൂത്താലം വലം കൈയ്യില്‍ എന്നീ ഹിറ്റുകള്‍ ഉള്‍പ്പെടെ മുന്നൂറോളം ഗാനങ്ങള്‍ പാടിയിട്ടുണ്ട്. 250 ലേറെ കാസറ്റുകളും ഇദ്ദേഹത്തിനു സ്വന്തമാണ്.
Comments