കണ്ണൂർ : വീടില്ലാത്തവർക്കായി വീട് വച്ചു നൽകുന്ന സേവാഭാരതിയുടെ തലചായ്ക്കാനൊരിടം പദ്ധതിയിലേക്ക് പന്ത്രണ്ട് സെന്റ് സ്ഥലം ദാനം ചെയ്ത് എ.പി അബ്ദുള്ളക്കുട്ടി. മലപ്പട്ടം പഞ്ചായത്തിലെ 12 സെന്റ് സ്ഥലമാണ് അബ്ദുള്ളക്കുട്ടി സേവാഭാരതിക്ക് ദാനം ചെയ്തത്. ഇവിടെ സേവാഭാരതി മൂന്ന് പേർക്ക് വീട് വെച്ചു നൽകും.
കെപിസിസിയുടെ ആയിരം വീട് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമ്മിച്ച് നൽകുന്നതിന് സ്ഥലം നൽകാനായിരുന്നു അബ്ദുള്ളക്കുട്ടി ആദ്യം തീരുമാനിച്ചത്. എന്നാൽ ഇത് കാണിച്ച് മുല്ലപ്പള്ളി രാമചന്ദ്രന് കത്തെഴുതിയെങ്കിലും അനുകൂല മറൂപടിയുണ്ടായില്ല. അതേസമയം ഇന്ത്യ മുഴുവൻ യാത്ര ചെയ്തപ്പോഴാണ് സേവാഭാരതിയുടെ അതി ബൃഹത്തായ പ്രവർത്തനം കാണാൻ കഴിഞ്ഞത്. നിശ്ശബ്ദമായി ഇത്രയധികം സേവന പ്രവർത്തനങ്ങൾ നടത്തുന്ന സേവാഭാരതിക്ക് തന്നെയാണ് ഭൂമി കൈമാറേണ്ടത് എന്ന് തീരുമാനിച്ചു. സേവാഭാരതിയെ സമീപിക്കുകയും ഭൂമി കൈമാറാൻ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തു.
സേവാഭാരതി ജില്ല കാര്യാലയം ഉദ്ഘാടന ചടങ്ങിൽ എ.പി അബ്ദുള്ളക്കുട്ടിയുടെ സഹോദരൻ എ.പി ഷറഫുദ്ദീൻ സേവാഭാരതി സംസ്ഥാന ജനറൽ സെക്രട്ടറി ഡി. വിജയന് സ്ഥലത്തിന്റെ രേഖകൾ കൈമാറി.
Comments