വസീറിസ്ഥാൻ: വസീറിസ്ഥാൻ പ്രവിശ്യയിൽ പാക്സൈന്യവും വിമതരും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ മൂന്ന് പാക് സൈനികർ കൊലപ്പെട്ടു. കഴിഞ്ഞ മൂന്നു ദിവസമായി വസീറിസ്ഥാനിൽ പാക് സൈനികരും വിമതരും തമ്മിൽ ഏറ്റമുട്ടൽ തുടരുകയാണ്.
വടക്കൻ വസീറിസ്ഥാനിലെ ഗോത്രമേഖലയിൽ ആണ് ഏറ്റുമുട്ടൽ. മൂന്ന് സൈനികർ കൊല്ലപ്പെട്ടതായി പാകിസ്താൻ സൈന്യം ഔദ്യോഗികാമായി പ്രസ്താവന ഇറക്കിയിട്ടുണ്ട്. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പാകിസ്താൻ സൈന്യം നോർത്ത് വസീറിസ്ഥാനിൽ രണ്ട് ഓപ്പറേഷനുകൾ നടത്തി. അതിൽ രണ്ട് വിമതർ കൊല്ലപ്പെട്ടു. ഈ സമയത്ത്, വിമതർ സൈന്യത്തിനെതിരെ ശക്തമായി വെടിവെയ്പ്പ് നടത്തി. വിമതരുടെ പ്രത്യാക്രമണത്തിലാണ് 3 സൈനികർ കൊല്ലപ്പെട്ടത്. വിമതരെ പിടികൂടാനായി സൈന്യം തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ഇതിനിടയിൽ, ജമ്മു കശ്മീരിൽ തുടർച്ചയായി ഷെല്ലാക്രമണം നടത്തി പ്രകോപനമുണ്ടാക്കുന്ന പാകിസ്താനെതിരെ ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു. പാകിസ്താൻ സൈന്യത്തിന് ഇന്ത്യൻ സൈന്യം ഉചിതമായ മറുപടി നൽകിയെന്നാണ് റിപ്പോർട്ടുകൾ.ഇന്ത്യൻ സൈന്യത്തിന്റെ തിരിച്ചടിയിൽ ഒരു പാക് സൈനികൻ കൊല്ലപ്പെട്ടു. നിയന്ത്രണ രേഖയിലെ ദേവ സെക്ടറിൽ വെടിയേറ്റ് സൈനികൻ മരിച്ചുവെന്ന് പാക് സൈന്യം അറിയിച്ചു. ജവാൻ ഗുജാർ ഖാൻ എന്ന സൈനികനാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
Comments