മിലാൻ: ഇറ്റാലിയൻ ലീഗിൽ കരുത്തരായ എ.സി റോമയെ അട്ടിമറിച്ച് ലാസിയോ. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ലാസിയോ റോമയെ തകർത്തുവിട്ടത്. ലൂയിസ് ആൽബർട്ടോവിന്റെ ഇരട്ട ഗോളുകളാണ് ലാസിയോയ്ക്ക് ഗംഭീര ജയം സമ്മാനിച്ചത്.
കഴിഞ്ഞ സീസണിലെ യൂറോപ്യൻ ഫുട്ബോളിലെ ഗോൾ വേട്ടക്കാരൻ സിർകോ ഇമ്മോബിലേയാണ് ലാസിയോയ്ക്കായി ആദ്യ ഗോൾ നേടിയത്. 14-ാം മിനിറ്റിൽ സിർകോ റോമയുടെ ഗോൾ വല കുലുക്കി. ഒൻപത് മിനിറ്റിനകം രണ്ടാം ഗോളും ലാസിയ നേടി. ലൂയിസ് ആൽബർട്ടോയാണ് ടീമിന്റെ രണ്ടാം ഗോൾ നേടിയത്. 67-ാം മിനിറ്റില്‍ ടീമിന്റെ ജയം ആധികാരികമാക്കി ലൂയിസ് രണ്ടാം ഗോളും സ്വന്തമാക്കി.
ലീഗിൽ ഇന്ന് ബൊലോഗ്ന വെറോണയേയും ടോറിനോ സ്പേസിയയേയും നേരിടും.നാളെ മൂന്ന് മത്സരങ്ങളാണ് നടക്കുന്നത്. ആദ്യ പോരാട്ടം സാംപദോറിയ ഉദിനീസ ടീമുകൾ തമ്മിലാണ്. മറ്റ് മത്സരങ്ങളിൽ നാപ്പോളി ഫിയോറന്റീനയേയും ക്രോട്ടോണെ ബെനവെന്റോയേയും നേരിടും.
Comments