ന്യൂഡൽഹി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങൾക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാല് മത്സരങ്ങളടങ്ങുന്ന പരമ്പര ഫെബ്രുവരി 5നാണ് ആരംഭിക്കുക.
18 അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ടീമിൽ മടങ്ങിയെത്തുമെന്നതാണ് പ്രത്യേകത. കോഹ്ലിയ്ക്ക് പുറമെ, പേസർ ഇഷാന്ത് ശർമ്മയെയും ഓൾ റൗണ്ടർ ഹർദ്ദിക് പാണ്ഡ്യയെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പൃഥ്വി ഷാ, നവ്ദീപ് സെയ്നി എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. പരിക്കേറ്റ രവീന്ദ്ര ജഡേജയ്ക്കും മുഹമ്മദ് ഷമിയ്ക്കും വിശ്രമം അനുവദിച്ചു.
രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, മായങ്ക് അഗർവാൾ എന്നിവരെയാണ് ഓപ്പണിംഗ് നിരയിലേയ്ക്ക് പരിഗണിച്ചത്. കോഹ്ലി, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, ഋഷഭ് പന്ത്, വൃദ്ധിമാൻ സാഹ, ഹർദ്ദിക് പാണ്ഡ്യ, വാഷിംഗ്ടൺ സുന്ദർ, ശർദ്ദൂൽ ഠാക്കൂർ, ജസ്പ്രീത് ബൂമ്ര, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, അക്സർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, കെ.എൽ രാഹുൽ എന്നിവരാണ് ടീമിൽ ഇടം നേടിയത്.
Comments