ദോഹ* ഖത്തറില്‍ വാക്സിനേഷന്റെ രണ്ടാംഘട്ടത്തില്‍ അധ്യാപകര്‍ക്കും
അന്‍പതു വയസിനു മുകളിലുള്ളവര്‍ക്കുമാണ് മുന്‍ഗണന ലഭിക്കുകയെന്ന്
പൊതുജനാരോഗ്യ മന്ത്രാലയം. വാക്സിന് എടുക്കുന്നതിനായി സ്വദേശികള്‍ക്കും
പ്രവാസികള്‍ക്കും രജിസ്റ്റര്‍ ചെയ്യുന്നതിന് പ്രത്യേക വെബ്സൈറ്റും
മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.
ഖത്തറില്‍ വാക്സിനേഷന്റെ ഒന്നാംഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍, 60
വയസ് കഴിഞ്ഞവര്‍, ആഭ്യന്തര, പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥര്‍,
ദീര്‍ഘകാല അസുഖബാധിതര്‍ തുടങ്ങിയവര്‍ക്കാണ് മുന്‍ഗണന. ജനുവരി 17 മുതല്‍
വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ലിങ്ക് ആക്ടീവാണ്.
ഒന്നും രണ്ടും മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടാത്തവര്‍ക്കും
വെബ്സൈറ്റില്‍ ഇപ്പോള്‍ പേരു രജിസ്റ്റര്‍ ചെയ്യാം. വാക്സിന്
എടുക്കാന്‍ എത്തേണ്ട സെന്റര്‍ സംബന്ധിച്ച അറിയിപ്പ് ലഭിക്കുന്ന
മുറയ്ക്കു മാത്രമേ ഇവര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍
എത്തേണ്ടതുള്ളൂ.
Comments