ദോഹ* ഖത്തറില്‍ കൊറോണ വാക്സിന് സ്വീകരിക്കുന്ന എല്ലാവര്ക്കും
വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് പൊതുജനാരോഗ്യ
മന്ത്രാലയം. പ്രതിരോധ കുത്തിവെയ്പിന്റെ രണ്ടാംഡോസ് സ്വീകരിച്ച് ഏഴു
ദിവസത്തിനുള്ളില്‍ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് മൈ ഹെല്‍ത്ത്
പേഷ്യന്റ് പോര്‍ട്ടലില്‍ ലഭ്യമാവുമെന്നാണ് മന്ത്രാലയത്തിന്റെ
അറിയിപ്പ്. വാക്സിന്റെ ആദ്യഡോസ് സ്വീകരിച്ചിട്ടും ഇതുവരെ പേഷ്യന്റ്
പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യണം.
എങ്കിലേ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനാവൂ. പോര്‍ട്ടലില്‍
രജിസ്റ്റര്‍ ചെയ്ത് 24 മണിക്കൂറിനു ശേഷമേ രജിസ്ട്രേഷന് ആക്ടീവ്
ആകൂ. രജിസ്ട്രേഷനുള്ള ലിങ്ക് https://myhealth.hamad.qa/home.aspx
Comments