ശ്രീനഗർ : ജമ്മു കശ്മീരിലെ ഭീകര വിരുദ്ധ നടപടികൾ ഫലം കാണുന്നു. ജമ്മു കശ്മീരിലെ ചെനാബ് താഴ്വരയിലെ മൂന്നിൽ രണ്ട് ജില്ലകളും തീവ്രവാദ മുക്തം. ദോഡ, റംബാൻ എന്നീ ജില്ലകളിൽ നിന്ന് പൂർണമായും തീവ്രവാദികളെ തുരത്താൻ സാധിച്ചതായി ഡിഐജി അബ്ദുൾ ജബ്ബർ അറിയിച്ചു.
ചെനാബ് താഴ്വരയിലെ കിഷ്ത്വാർ ജില്ലയിൽ മാത്രമാണ് നിലവിൽ തീവ്രവാദി സാന്നിധ്യമുള്ളത്. തുടർന്നും ശക്തമായ നടപടികൾ സ്വീകരിച്ചാൽ തീവ്രവാദികളെ മുഴുവനായി തുരത്താൻ സാധിക്കുമെന്നും ഡിഐജി പറഞ്ഞു.
റിപ്പ്ബ്ലിക്ക് ദിന ആഘോഷങ്ങൾക്കായുള്ള സുരക്ഷാ ക്രമീകരണങ്ങളെല്ലാം തയ്യാറാണെന്നും നിലവിൽ ചെനാബ് താഴ്വരയിൽ സമാധാനപരമായ അന്തരീക്ഷമാണ് കാണാൻ സാധിക്കുന്നതെന്നും ഡിഐജി വ്യക്തമാക്കി. ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ പാലിച്ചായിരിക്കും റിപ്പബ്ലിക് ദിനാഘോഷങ്ങൾ നടത്തുക.
Comments