ലണ്ടൻ: ഇന്ത്യൻ പര്യടനത്തിനൊരുങ്ങുന്ന ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ഓൾ റൗണ്ടർ ബെൻസ്റ്റോക്സും പേസ് ബൗളർ ജൊഫ്രാ ആർച്ചറും ടീമിലുണ്ട്. ആദ്യ രണ്ടു ടെസ്റ്റിലാണ് ഇരുവരേയും നിശ്ചയിച്ചിരിക്കുന്നത്. നിലവിൽ ശ്രീലങ്കയിലുള്ള ടെസ്റ്റ് ടീമിൽ ഇരുവരും ഇല്ല. ഇന്ത്യക്കെതിരെ റോറി ബേൺസും ടീമിൽ തിരികെ എത്തി. ജോ റൂട്ടിന്റെ നേതൃത്വത്തിലാണ് ഇംഗ്ലീഷ് ടീം ഇന്ത്യക്കെതിരെ ടെസ്റ്റ് മത്സരങ്ങൾക്കിറങ്ങുക.
ജൂണിൽ ഐ.സി.സി നടത്താനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻ ഷിപ്പിനായുള്ള സാദ്ധ്യത വർദ്ധിപ്പിക്കലാണ് ഇംഗ്ലണ്ടിന്റെ ലക്ഷ്യം. ഇന്ത്യയിൽ ആദ്യ രണ്ട് ടെസ്റ്റ് ചെന്നൈയിലും അവസാന രണ്ട് ടെസ്റ്റ് അഹമ്മദാബാദിലുമാണ് നടക്കുന്നത്.
ജോ റൂട്ട്, ജോഫ്രാ ആർച്ചർ,ബെൻ സ്റ്റോക്സ്, ഡാൻ ലോറൻസ്, ജാക് ലീച്ച്, ഡോം സിബ്ലേ, പെൻ ഫോക്സ്, മൊയീൻ അലി, ജെയിംസ് ആൻഡേഴ്സൺ, ഡോം ബെസ്സ്, സ്റ്റുവർട്ട് ബോർഡ്, ഒല്ലി സ്്റ്റോൺ, ക്രിസ് വോക്സ് എന്നിവരാണ് ആദ്യ പതിനൊന്നിലുള്ളത്. നിലവിൽ ശ്രീലങ്കയിൽ കളിക്കുന്ന ജൊനാഥൻ ബെയര്‍സ്റ്റോ, സാം ക്യൂരൻ, മാർക് വുഡ് എന്നിവർക്ക് ആദ്യ രണ്ടു ടെസ്റ്റിലും വിശ്രമം അനുവദിച്ചിരിക്കുകയാണ്.
Comments